52 ദിവസത്തെ ട്രോളിങ്ങ് കഴിഞ്ഞ് തിങ്കളാഴ്ച്ച ബോട്ടുകൾ കടലിൽ പോയി തുടങ്ങും; വർദ്ധിച്ച ഇന്ധനവില പ്രശ്നം

നിരോധന കാലത്ത് ബോട്ടുകൾ കടലിൽ പോകാതിരിക്കാൻ നീണ്ട കരപാലത്തിന് കുറുകെ ഫിഷറിസ് സ്ഥാപിച്ച ചങ്ങല തിങ്കളാഴ്ചരാത്രി നീക്കം ചെയ്യും

Written by - Zee Malayalam News Desk | Last Updated : Jul 31, 2023, 06:33 AM IST
  • നാട്ടിലേക്ക് മടങ്ങിയ അന്യ സംസ്ഥാന തൊഴിലാളികളും മടങ്ങി എത്തി തുടങ്ങി
  • നീണ്ട കരപാലത്തിന് കുറുകെ ഫിഷറിസ് സ്ഥാപിച്ച ചങ്ങല തിങ്കളാഴ്ചരാത്രി നീക്കം ചെയ്യും
  • വറുതിയുടെ നാളുകൾ അവസാനിക്കും എന്ന പ്രതീക്ഷ
52 ദിവസത്തെ ട്രോളിങ്ങ് കഴിഞ്ഞ് തിങ്കളാഴ്ച്ച ബോട്ടുകൾ കടലിൽ പോയി തുടങ്ങും; വർദ്ധിച്ച ഇന്ധനവില പ്രശ്നം

തിരുവനന്തപുരം: 52 ദിവസത്തെ ട്രോളിങ്ങ് നിരോധനത്തിന് ശേഷം തിങ്കളാഴ്ച്ച അർദ്ധരാത്രി മുതൽ ബോട്ടുകൾ കടലിൽ പോയി തുടങ്ങും. വർദ്ധിച്ച ഇന്ധനവില മത്സ്യബന്ധന മേഖലയിൽ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്.തിങ്കളാഴ്ച അർദ്ധരാത്രിയോടെ അവസാനിക്കും. വറുതിയുടെ നാളുകൾ അവസാനിക്കും എന്ന പ്രതീക്ഷയോടെയാണ് ഒരോ മത്സ്യ തൊഴിലാളികൾ കടലിൽ പോകാൻ ഒരുങ്ങുന്നത്. 

നാട്ടിലേക്ക് മടങ്ങിയ അന്യ സംസ്ഥാന തൊഴിലാളികളും മടങ്ങി എത്തി തുടങ്ങി.നിരോധന കാലത്ത് ബോട്ടുകൾ കടലിൽ പോകാതിരിക്കാൻ നീണ്ട കരപാലത്തിന് കുറുകെ ഫിഷറിസ് സ്ഥാപിച്ച ചങ്ങല തിങ്കളാഴ്ചരാത്രി നീക്കം ചെയ്യും. 1500 ൽ പരം ബോട്ടുകൾ ആണ് ശക്തികുളങ്ങര, നീണ്ട കരപ്രദേശങ്ങളിൽ നിന്ന് മത്സ്യബന്ധനത്തിനായി പോകുന്നത്.

ALSO READ: ദുഃഖവും ലജ്ജയും തോന്നുന്നു, സംഭവത്തിന്റെ റിപ്പോർട്ട് തേടും; ആരിഫ് മുഹമ്മദ് ഖാന്‍

മത്സ്യബന്ധനത്തിന് പോകാനുള്ളഒരുക്കങ്ങൾ ആരംഭിച്ചു. വലകൾ നന്നാക്കിയും , ഐസ് നിറച്ചും , ബോട്ടിന്റെ അറ്റകുറ്റപണികൾ പൂർത്തിയാക്കി. ഡീസൽ ,ഐസ് എന്നീ വയുടെ വില വർദ്ധനവും ജീവനക്കാരെ ലഭിക്കാത്തതും മേഖലയിൽ പ്രതിസന്ധി സ്യഷ്ടിച്ചിരിക്കുകയാണ്. ഡീസൽ സബ്സിഡി സർക്കാർ നൽകാത്തതിനാൽ പലരും ബോട്ടുകൾ പൊളിച്ച് വിൽപ്പന നടത്തുകയാണ്. സർക്കാർ സഹായം ലഭിച്ചില്ലങ്കിൽ മത്സ്യമേഘല ഇല്ലാതാക്കുമെന്നാണ് ബോട്ടുടമകൾ പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News