കുട്ടികൾക്കുള്ള Pneumonia പ്രതിരോധ വാക്‌സിൻ വിതരണം ഒക്ടോബര്‍ 1 മുതല്‍

നിലവിൽ കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവയ്പുകള്‍ ലഭിക്കുന്ന എല്ലാ സെന്ററുകളിലൂടെയും വാക്സീന്‍ നൽകും. വാക്സിൻ വിതരണം സൗജന്യമായിരിക്കും. 

Written by - Zee Malayalam News Desk | Last Updated : Sep 29, 2021, 10:57 AM IST
  • ന്യൂമോകോക്കസ് എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന ന്യൂമോണിയ, മെനിന്‍ജൈറ്റിസ് എന്നിവയില്‍ നിന്നും കുഞ്ഞുങ്ങള്‍ക്ക് ഈ വാക്‌സിന്‍ സംരക്ഷണം നല്‍കും.
  • 1.5 മാസം, 3.5 മാസം, 9 മാസം എന്നീ പ്രായത്തിലായി മൂന്നു ഡോസ് വാക്‌സിനാണ് കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത്.
  • സ്‌ട്രെപ്‌റ്റോ കോക്കസ് ന്യുമോണിയ അഥവാ ന്യൂമോ കോക്കസ് എന്ന രോഗാണു പരത്തുന്ന ഒരുകൂട്ടം രോഗങ്ങളെയാണ് ന്യൂമോകോക്കല്‍ രോഗം എന്ന് വിളിക്കുന്നത്.
കുട്ടികൾക്കുള്ള Pneumonia പ്രതിരോധ വാക്‌സിൻ വിതരണം ഒക്ടോബര്‍ 1 മുതല്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഒക്ടോബര്‍ ഒന്നുമുതല്‍ കുട്ടികൾക്കുള്ള ന്യുമോണിയ പ്രതിരോധ വാക്സീന്‍ വിതരണം ആരംഭിക്കും. കേന്ദ്ര പദ്ധതിയുടെ ഭാഗമായി ന്യൂമോകോക്കൽ കോൺജുഗേറ്റ് വാക്സീൻ 3 ഡോസായാണ് നൽകുക. ഗുരുതര ന്യുമോണിയയ്ക്കു കാരണമാകുന്ന ന്യൂമോകോക്കൽ ബാക്ടീരിയയെ പ്രതിരോധിക്കാനാണിത്. ഒരു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കാണ് വാക്സിൻ നൽകുക. 

നിലവിൽ കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവയ്പുകള്‍ ലഭിക്കുന്ന എല്ലാ സെന്ററുകളിലൂടെയും വാക്സീന്‍ നൽകും. വാക്സിൻ വിതരണം സൗജന്യമായിരിക്കും. ഇതിനൊപ്പം ഈ പ്രായത്തിലെടുക്കേണ്ട മറ്റ് കുത്തിവയ്പുകളും സ്വീകരിക്കാം. കേരളം ഇതോടെ കേന്ദ്ര സർക്കാർ പദ്ധതിയുടെ ഭാഗമായി 2017 മുതല്‍ 5 സംസ്ഥാനങ്ങളിൽ വിതരണമുള്ള വാക്സിനേഷന്‍റെ ഭാഗമാകുകയാണ്.

Also Read: Pneumococcal Vaccine : കുട്ടികൾക്ക് പുതിയൊരു വാക്സിനും കൂടി, ന്യൂമോണിയ, മെനിന്‍ജൈറ്റിസ് എന്നിവയില്‍ നിന്നുള്ള സംരക്ഷണത്തിനായി ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്‌സിന്‍

വാക്സിൻ വിതരണത്തിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച തിരുവനന്തപുരത്ത് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. ആദ്യം കുത്തിവയ്പെടുക്കുക ഒന്നര മാസം ആയ കുട്ടികൾക്കാണ്. പിഎച്ച്സി, സിഎച്ച്സി, താലൂക്ക് ആശുപത്രി തുടങ്ങി കുട്ടികള്‍ക്കു വാക്സീന്‍ നൽകുന്ന സര്‍ക്കാര്‍ ആശുപത്രികളിലെല്ലാം കുത്തിവയ്പിന് അവസരമുണ്ടാകും.

Also Read: മീസില്‍സ് റൂബില്ല വാക്‌സിനേഷനു പിന്തുണയുമായി മോഹന്‍ലാല്‍

മൂന്നര, ഒന്‍പത് മാസപ്രായപരിധിയിലാണ് അടുത്ത ഡോസുകള്‍ എടുക്കേണ്ടത്. കോവിഡ് മൂന്നാം തരംഗം കുട്ടികളെ കൂടുതൽ ബാധിച്ചേക്കുമെന്നതിനാൽ, ന്യുമോണിയ ബാധ തടയാനുള്ളതാണു കുത്തിവയ്പ്. രക്തം, ചെവി, സൈനസ് എന്നിവയിലെ അണുബാധ, മെനിഞ്ചൈറ്റിസ് എന്നിവയ്ക്കും ഈ ബാക്ടീരിയ കാരണമാകുന്നുണ്ട്. രാജ്യത്ത് ആയിരത്തിൽ 7 കുഞ്ഞുങ്ങൾ ന്യൂമോണിയ ബാധിച്ചു മരിക്കുന്നുണ്ടെന്നാണു കണക്കുകൾ. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News