തിരുവനന്തപുരം: കേരളത്തിലും തമിഴ്നാട്ടിലും ജാഗ്രത ശക്തമാക്കണമെന്ന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ് (Alert). ജമ്മുകശ്മീരിൽ വിമാനത്താവളത്തിൽ ഇരട്ട സ്ഫോടനം ഉണ്ടായ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. തീവ്രവാദ ഗ്രൂപ്പുകൾ ഡ്രോൺ ആക്രമണങ്ങൾ (Attack) നടത്താൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പുലർത്തണമെന്നാണ് നിർദേശം.
അതിർത്തി മേഖലകളിൽ ചില തീവ്രവാദ ഗ്രൂപ്പുകൾ ഡ്രോൺ ആക്രമണങ്ങൾ നടത്താൻ പദ്ധതിയിടുന്നുണ്ടെന്ന സൂചനകൾ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ചതായി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. താലിബാൻ അടക്കമുള്ള സംഘടനകൾ ആക്രമണം നടത്താൻ സാധ്യതയുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗം (Intelligence report) മുന്നറിയിപ്പ് നൽകുന്നത്.
ALSO READ: Jammu Airport Blast: ജമ്മു വിമാനത്താവളത്തിലുണ്ടായ ഇരട്ട സ്ഫോടനം ഭീകരാക്രമണമെന്ന് സ്ഥിരീകരണം
കേരളത്തിലും തമിഴ്നാട്ടിലും പ്രദേശിക ആക്രമണ സാധ്യതകളെക്കുറിച്ചും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കോയമ്പത്തൂർ, തിരുച്ചിറപ്പള്ളി, കന്യാകുമാരി, തമിഴ്നാട്ടിലെ മറ്റ് തെക്കൻ ജില്ലകൾ എന്നിവിടങ്ങളിലെ വിവിധ സംഘടനകളുടെ പ്രവർത്തനങ്ങളും കേന്ദ്ര ഏജൻസികൾ നിരീക്ഷിക്കുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ALSO READ: Drones banned: ജമ്മുകശ്മീരിലെ രജൗരിയിൽ ഡ്രോണുകൾക്ക് സമ്പൂർണ വിലക്ക് ഏർപ്പെടുത്തി
ഡ്രോൺ ആക്രമണങ്ങളുടെ (Drone attack) പശ്ചാത്തലത്തിൽ കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളുടെ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. തമിഴ്നാട്ടിലേയും കേരളത്തിലേയും തെക്കൻ തീരദേശമേഖലയിൽ നാവിക സേനയും തീരസുരക്ഷാ സേനയും ജാഗ്രതയും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA