തിരുവനന്തപുരം : കേരള എസ്എസ്എൽസി പരീക്ഷ ഫലം പ്രഖ്യാപിച്ചിട്ട് മണിക്കൂർ പിന്നിട്ടിട്ടും വിദ്യാർഥികൾക്ക് ഇതവരെ ഫലം ലഭിച്ചിട്ടില്ല. നാല് മണി മുതൽ വ്യക്തിഗത ഫലം ലഭിക്കുക എന്ന് വിദ്യാഭ്യാസ മന്ത്രി ഇന്ന് നടത്തിയ ഫല പ്രഖ്യാപന വാർത്ത സമ്മേളനത്തിൽ പറഞ്ഞിരുന്നു. എന്നാൽ വിദ്യാഭ്യാസ വുകപ്പ് നൽകിയ ആറിൽ അഞ്ച് സൈറ്റുകളും നിശ്ചലമാണ്. www.results.kite.kerala.gov.in എന്ന സൈറ്റിൽ കൂടി മാത്രമാണ് നിലവിൽ റിസൾട്ട് ലഭിക്കുന്നത്.
ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്കാണ് മന്ത്രി വി ശിവൻക്കുട്ടി എസ്എസ്എൽസി ഫലം 2022 പ്രഖ്യാപിച്ചത്. 99.26 ആണ് വിജയശതമാനം. കഴിഞ്ഞ വർഷത്തെക്കാൾ വിജയശതമാനത്തിൽ നേരിയ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എസ്എസ്എൽസി 2021ൽ 99.47 ശതമാനമായിരുന്നു വിജയശതമാനം.
പരീക്ഷ എഴുതിയവരിൽ 4,23,303 കുട്ടികൾ ഉപരിപഠനത്തിനു യോഗ്യത നേടി. 44363 വിദ്യാർത്ഥികൾ മുഴുവൻ വിഷയത്തിലും എ പ്ലസ് സ്വന്തമാക്കി. സേ പരീക്ഷ ജൂലൈയിൽ സംഘടിപ്പിക്കുമെന്ന് മന്ത്രി അറിയിച്ചു.
എസ്എസ്എൽസിക്കൊപ്പം THSLC, THSLC (ഹിയറിംഗ് ഇംപേര്‍ഡ്), SSLC (ഹിയറിംഗ് ഇംപേര്‍ഡ്), AHSLC എന്നീ ടെക്നിക്കൽ പരീക്ഷകളുടെ ഫലവും പ്രഖ്യാപിച്ചു. പരീക്ഷ ഫലം ലഭിക്കുന്ന വെബ്സൈറ്റുകൾ ഇവയാണ്.
2. result.kerala.gov.in,
3. examresults.kerala.gov.in
4. https://pareekshabhavan.kerala.gov.in,
5. https://sslcexam.kerala.gov.in
6. https://results.kite.kerala.gov.in
കൂടാതെ ടെക്നിക്കൽ എസ്എസ്എൽസി പരീക്ഷകളുടെ ഫലം അതാത് വെബ്സൈറ്റിലൂടെ ലഭിക്കുന്നത്. അവ ചുവടെ നൽകുന്നു.
SSLC (HI)- http://sslchiexam.kerala.gov.in
THSLC (HI)- http:/thslchiexam.kerala.gov.in
THSLC - http://thslcexam.kerala.gov.in
AHSLC - http://ahslcexam.kerala.gov.in.
മൂന്ന് ക്ലിക്കിൽ ഫലം എങ്ങനെ വേഗത്തിൽ അറിയാം?
1. മുകളിൽ നൽകിയിരിക്കുന്ന വെബ്സൈറ്റുകളിൽ പ്രവേശിക്കുക (പരമാവധി ലിസ്റ്റിൽ നൽകിയിരിക്കുന്ന അവസാനത്തെ വെബ്സൈറ്റിൽ പ്രവേശിക്കുന്നതാണ് നല്ലത്. കാരണം ആദ്യം നൽകിയിരിക്കുന്ന ലിങ്കുകളിൽ കൂടുതൽ പേർ പ്രവേശിക്കാൻ സാധ്യതയുള്ളതിനാൽ നിങ്ങൾക്ക് ഫലം ലഭിക്കുന്നത് വൈകും)
2. SSLC അഡ്മിറ്റ് കാർഡ് നൽകിയിരിക്കുന്ന നിങ്ങളുടെ റോൾ നമ്പർ രേഖപ്പെടുത്തുക. ഒപ്പം ജനന തിയതി രേഖപ്പെടുത്തേണ്ട സ്ഥാനത്ത് അതും രേഖപ്പെടുത്തുക
3. റോൾ നമ്പറും ജനന തിയതിയും രേഖപ്പെടുത്തിയതിന് ശേഷം സബ്മിറ്റ് നൽകുക. നിങ്ങൾ അപ്പോൾ ഫലം ലഭിക്കുന്നതാണ്.
ഫലം ലഭ്യമാക്കുന്നതിന് മുമ്പ് പ്രധാനമായ ഒരു കാര്യം ശ്രദ്ധിക്കണം. സേർച്ച് ചെയ്യുന്നതിന് മുമ്പ് നിങ്ങളുടെ സേർച്ച് എഞ്ചിന് ആപ്ലിക്കേഷൻ അതായത് ക്രോം, മൊസ്സില്ല ഫയർ ഫോഴ്സ്, ഓപേറ മിനി, സഫാരി, മൈക്രോ സോഫ്റ്റ് എഡ്ജ് എന്നിവയുടെ ക്യാഷെ ക്ലിയർ ചെയ്യുന്നത് ഫലം വേഗത്തിൽ ലഭിക്കാൻ സഹായിക്കുന്നതാണ്.
ഫലം എസ്എംഎസ് വഴിയും അറിയാം
sslcexam.kerala.gov.in 2022 ഫലം പരിശോധിക്കാൻ, KERALA10<RegistrationNumber> എന്ന ഫോർമാറ്റിൽ സന്ദേശം ടൈപ്പ് ചെയ്യുക,തുടർന്ന് '56263' എന്നതിലേക്ക് അയയ്‌ക്കുക, സന്ദേശം അയയ്‌ക്കുന്നതിന് മുമ്പ് നിങ്ങൾ എല്ലാ വിശദാംശങ്ങളും ശരിയായി നൽകിയിട്ടുണ്ടെന്ന് ഉറപ്പാക്കുക.നിങ്ങളുടെ കേരള ബോർഡ് SSLC 2022 സ്കോർകാർഡ് വിശദാംശങ്ങൾ നൽകുന്ന SMS നിങ്ങൾക്ക് ലഭിക്കും.
4,26,469 വിദ്യാർഥികളാണ് ഉപരിപഠനത്തിനായി ഇത്തവണ എസ്എസ്എൽസി ഫലം കാത്തിരിക്കുന്നത്. കഴിഞ്ഞ മാർച്ച് 31 മുതൽ 29 വരെയായിരുന്നു ഇത്തവണത്തെ എസ്എസ്എൽസി പരീക്ഷകൾ സംഘടിപ്പിച്ചത്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.