പത്തനംതിട്ട: ഇടമലയാർ പമ്പാ ഡാമിന്റെ രണ്ട് ഷട്ടറുകൾ തുറന്നു. ഇടമലയാറിന്റെ ഷട്ടറുകൾ രാവിലെ ആറ് മണിക്കും പമ്പാ ഡാമിന്റേത് രാവിലെ അഞ്ച് മണിക്കുമാണ് തുറന്നത്.
പമ്പാ ഡാമിന്റെ (Pampa Dam) രണ്ട് ഷട്ടറുകൾ 30 സെന്റിമീറ്റർ വീതമാണ് തുറന്നത്. പത്തനംതിട്ട ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യരുടെ ഉത്തരവിന്മേലാണ് നടപടി എടുത്തത്.
ജനവാസ മേഖലകളില്‍ പരമാവധി 10 സെന്റിമീറ്ററില്‍ കൂടുതല്‍ ജലനിരപ്പ് ഉയരാത്തവിധം പമ്പാ നദിയിലേക്ക് ഒഴുക്കിവിടുന്നതിനാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
ഇടമലയാറിൽ (Idamalayar Dam) നിന്നുള്ള വെള്ളം എട്ട് മണിയോടെ ഭൂതത്താൻ കെട്ടിലെത്തും. അതിന്റെ അടിസ്ഥാനത്തിൽ പെരിയാറിന്റെ തീരത്ത് അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് മഴയ്ക്ക് ശമനമില്ല. നാളെമുതൽ മഴ കനക്കും എന്നാണ് റിപ്പോർട്ട്.
Also Read: Horoscope 19 October: മിഥുനം രാശിക്കാർക്ക് ഇന്ന് ദിനം, എന്നാൽ കുംഭം മീനം രാശിക്കാർ ജാഗ്രത പാലിക്കുക
അതിന്റെ അടിസ്ഥാനത്തിൽ തുറക്കാനാണ് സാധ്യത. ഇതിനിടയിൽ ഇടുക്കി ഡാം (Idukki Dam) ഇന്ന് തുറക്കുമെന്നും റിപ്പോർട്ടുണ്ട്. അൻപത് സെൻറിമീറ്റർ വീതം രണ്ട് ഷട്ടറുകളാണ് ഇടുക്കിയിൽ തുറക്കുന്നത്. സെക്കൻറിൽ ഒരു ലക്ഷം ലിറ്റർ വെള്ളം ഇടുക്കിയിൽ നിന്നും തുറന്നു വിടും.
വെള്ളം തുറന്നു വിടാൻ തീരുമാനിച്ച ഡാമുകൾക്ക് ചുറ്റുമുള്ള പ്രദേശങ്ങളിലെ ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർത്ഥിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...