തിരുവനന്തപുരം: സംസ്ഥാനത്ത് ഉച്ചയോടെ മഴ കനക്കുമെന്ന് കാലാവസ്ഥാ വകുപ്പ്. തെക്കൻ ജില്ലകളിൽ തീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മലയോര മേഖലകളിലും കിഴക്കൻ മേഖലകളിലും രാത്രിയോടെ മഴ കൂടുതൽ ശക്തമാകും. തീരപ്രദേശങ്ങളിലും മഴ പെയ്യുമെന്ന് മുന്നറിയിപ്പ്. മഴയിൽ കാസർകോട് കരിന്തളത്ത് ഒരു വീട് തകർന്നു വീണു. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.
തിരുവനന്തപുരം അടക്കമുള്ള ജില്ലകളിൽ ശക്തമായ മഴയാണ് പെയ്യുന്നത്. മഴ ശക്തി പ്രാപിച്ചതോടെ തിരുവനന്തപുരത്ത് വെള്ളക്കെട്ട് രൂക്ഷമായിരിക്കുകയാണ്. അട്ടക്കുളങ്ങര, ചാല മാർക്കറ്റ്, മുട്ടത്തറ, കുമാരപുരം എന്നിവിടങ്ങളിലാണ് വെള്ളക്കെട്ടുണ്ടായിരിക്കുന്നത്. ജില്ലയിൽ ഓറഞ്ച് അലർട്ട് ആണ് പ്രഖ്യാപിച്ചിട്ടുള്ളത്. കൂടാതെ ഇന്ന് മുതൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്രയും നിരോധിച്ചിരിക്കുന്നു. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഖനന പ്രവർത്തനങ്ങൾക്ക് വിലക്ക്.
Also Read: Fever Death: പനി മരണം; സംസ്ഥാനത്ത് 5 മാസത്തിനിടെ എലിപ്പനി ബാധിച്ച് മരിച്ചത് 90 പേർ
ശക്തമായ മഴയെ തുടർന്ന് പത്തനംതിട്ട ഗവി-മൂഴിയാർ പാതയിൽ മണ്ണിടിച്ചിലുണ്ടായി. ഇതിനെ തുടർന്ന് കുമളിയിൽ നിന്ന് പത്തനംതിട്ടയിലേക്ക് വന്ന കെഎസ്ആർടിസി ബസ്സിൻ്റെ യാത്ര തടസ്സപ്പെട്ടു. പിന്നീട് യാത്രക്കാർ പുറത്തിറങ്ങി മണ്ണ് മാറ്റിയതിനെ ശേഷമാണ് ബസ് യാത്ര തുടർന്നത്. അതേസമയം ഇടുക്കി ജില്ലയിലെ മലയോര മേഖലകളിലേക്കുള്ള രാത്രി യാത്രയ്ക്ക് നിരോധനം ഏർപ്പെടുത്തി. അതിതീവ്ര മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിലാണ് കളക്ടർ ഉത്തരവിറക്കിയത്. വിനോദസഞ്ചാര കേന്ദ്രങ്ങളിലും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഓഫ് റോഡ് ട്രക്കിങ്ങും താത്ക്കാലികമായി നിരോധിച്ചിരിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.