Kerala Ration Card: കേരളത്തിലെ റേഷന്‍ കാര്‍ഡ് ഉടമകളെ സംബന്ധിക്കുന്ന പ്രധാന വിവരം പുറത്തുവിട്ട് സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാനത്തെ മുൻഗണനാ റേഷൻ കാർഡുകളുടെ ഇലക്ട്രോണിക്-നോ യുവർ കസ്റ്റമർ (e-KYC) അപ്‌ഡേറ്റ് ചെയ്യുന്നതിനുള്ള നടപടികൾ മാർച്ച് 15, 16, 17 തീയതികളിൽ നടക്കും.
e-KYC അപ്‌ഡേറ്റ് നടക്കുന്ന സാഹചര്യത്തില്‍ ഈ ദിവസങ്ങളിൽ റേഷൻ കടകൾ പ്രവർത്തിക്കില്ല. റേഷൻ വിതരണത്തോടൊപ്പം ഇ-കെവൈസി അപ്‌ഡേറ്റ് നടത്തുമ്പോൾ റേഷൻ വിതരണം തടസപ്പെടുന്നുണ്ട് എന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജിആർ അനിൽ പറഞ്ഞു. അതിനാൽ, ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഇ-കെവൈസി പ്രവർത്തനങ്ങൾ നിർത്തിവെക്കുകയും e-KYC അപ്‌ഡേറ്റ് ചെയ്യുന്നതിനായി മൂന്ന് ദിവസം പ്രത്യേകമായി നീക്കിവയ്ക്കുകയും ചെയ്തിരിയ്ക്കുകയാണ്. അതിനാല്‍, മുന്‍ തീരുമാനത്തില്‍ നിന്ന് വ്യത്യസ്തമായി സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍ കടകളും പഴയ രീതിയിൽ രാവിലെയും വൈകിട്ടുമായി പ്രവർത്തിക്കുമെന്ന് മന്ത്രി ജി.ആർ.അനിൽ അറിയിച്ചു.
Also Read: Washing Cloth on Thursday: വ്യാഴാഴ്ച വസ്ത്രം കഴുകരുത് എന്ന് പറയുന്നതിന്‍റെ കാരണം അറിയാമോ?
മുൻഗണനാ കാർഡ് ഉടമകളുടെ ഇ-കെവൈസി അപ്‌ഡേറ്റ് നടത്തുന്നതിന് കേന്ദ്രസർക്കാരിൽ നിന്ന് അനാവശ്യ സമ്മർദ്ദം ഉണ്ടായിട്ടുണ്ടെന്നും മന്ത്രി അനിൽ പറഞ്ഞു. ഇ-കെവൈസി അപ്‌ഡേറ്റ് ചെയ്യുന്നതിനുള്ള സമയപരിധി മെയ് വരെയെങ്കിലും നീട്ടണമെന്ന് മന്ത്രി മുന്‍പ് കേന്ദ്രത്തിന് കത്തെഴുതിയിരുന്നു.
എന്താണ് മുൻഗണനാ റേഷൻ കാർഡുകള്‍? (What is priority ration card in Kerala?)
മുൻഗണന റേഷന്‍ കാര്‍ഡ് അല്ലെങ്കില്‍ പിങ്ക് കാർഡ് സാധാരണക്കാര്‍ക്ക് കൂടുതല്‍ ആനുകൂല്യം നല്‍കുന്നു. അതായത്, ഈ കാര്‍ഡ് ഉപയോക്താക്കള്‍ക്ക് 4 കിലോ അരിയും 1 കിലോ ഗോതമ്പും ഉൾപ്പെടെ 5 കിലോ ഭക്ഷ്യധാന്യങ്ങൾ സൗജന്യമായി ലഭിക്കും. വാർഷിക വരുമാനം 24,200 രൂപയിൽ താഴെയുള്ള കുടുംബങ്ങൾക്കാണ് ഈ കേരള റേഷൻ കാർഡ് വഴി കൂടുതല്‍ ആനുകൂല്യം നൽകുന്നത്.
നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.