Exclusive: ജോസഫ് ഗ്രൂപ്പിൽ പടയൊരുക്കം; ജോസ് കെ മാണിയ്ക്കൊപ്പം ചേരാൻ പ്രമുഖ നേതാക്കൾ

പ്രായാധിക്യം മൂലം ബുദ്ധിമുട്ടുന്ന പി ജെ ജോസഫിന് പ്രശ്നങ്ങൾ നിയന്ത്രണത്തിലാക്കാൻ സാധിച്ചിട്ടില്ല

Written by - ടി.പി പ്രശാന്ത് | Last Updated : Mar 5, 2022, 03:38 PM IST
  • ജോസഫിന് നിയന്ത്രണം നഷ്ടപ്പെട്ട പാർട്ടിയിൽ പല ഗ്രൂപ്പുകൾ രൂപകൊണ്ടതാണ് പ്രശ്നം
  • അണികൾക്കിടയിൽ ഏറെ സ്വീകാര്യതയുള്ള ഫ്രാൻസിസ് ജോർജിനെ പാർട്ടിയിൽ ഏഴാം കൂലിയായ കാണുന്ന സമീപനത്തിനെതിരെയും പ്രതിഷേധമുണ്ട്
  • മോൻസ് ജോസഫ് പരസ്യമായി പ്രതികരിക്കുന്നില്ലെങ്കിലും ഇടഞ്ഞുനിൽക്കുകയാണ്
Exclusive: ജോസഫ് ഗ്രൂപ്പിൽ പടയൊരുക്കം; ജോസ് കെ മാണിയ്ക്കൊപ്പം ചേരാൻ പ്രമുഖ നേതാക്കൾ

തിരുവനന്തപുരം: കേരളാ കോൺഗ്രസ് ജോസഫ് ഗ്രൂപ്പിൽ പടയൊരുക്കം. പ്രമുഖ നേതാക്കൾ പാർട്ടി വിടാൻ ഒരുങ്ങുന്നു. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലയിലെ പ്രമുഖ നേതാക്കളാണ് പാർട്ടി വിടാനുള്ള തീരുമാനങ്ങളിൽ ഉറച്ചുനിൽക്കുന്നത്.  പി ജെ ജോസഫിന് നിയന്ത്രണം നഷ്ടപ്പെട്ട പാർട്ടിയിൽ പല നേതാക്കൻമാരുടേയും നേതൃത്വത്തിൽ ഗ്രൂപ്പുകൾ രൂപകൊണ്ടതാണ് ഇവരെ അസ്വസ്ഥരാക്കുന്നത്.  

നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് പി സി തോമസിന്റെ പാർട്ടിയുമായി ലയിക്കേണ്ടി വന്ന പി ജെ ജോസഫിന്റെ കേരളാ കോൺഗ്രസിൽ തുടക്കം മുതലെ ഉടലെടുത്ത ആഭ്യന്തര കലഹം ഇപ്പോൾ രൂക്ഷമായതാണ് സത്യം. തർക്കം മുറുകുമ്പോഴും പ്രായാധിക്യം മൂലം ബുദ്ധിമുട്ടുന്ന പി ജെ ജോസഫിന് പ്രശ്നങ്ങൾ നിയന്ത്രണത്തിലാക്കാൻ സാധിച്ചിട്ടില്ല. മകനെ പാർട്ടി നേതൃത്വത്തിലെത്തിക്കുന്നതിലാണ് അദ്ദേഹത്തിന്റെ പ്രധാന ശ്രദ്ധയെന്നാണ് ആക്ഷേപം.  കെ എം മാണിയ്ക്കൊപ്പംമുണ്ടായിരുന്നപ്പോൾ ആഗ്രഹിച്ച രാജ്യസഭാ സീറ്റ് ലഭിക്കാത്ത പി ജെ ജോസഫ്,  മക്കൾ രാഷ്ട്രീയമാണ് കേരളാ കോൺഗ്രസിൽ എന്ന്  പ്രസ്താവിച്ച് കയ്യടി നേടിയിരുന്നു. എന്നാൽ അതെല്ലാം ഇപ്പോൾ തിരിഞ്ഞുകൊത്തുകയാണ്. 

പിജെ ജോസഫിന്റെ നീക്കങ്ങളിൽ കടുത്ത അതൃപ്തിയുള്ള മോൻസ് ജോസഫ്  പരസ്യമായി പ്രതികരിക്കുന്നില്ലെങ്കിലും ഇടഞ്ഞുനിൽക്കുകയാണ്.  മറ്റൊരു നേതാവായ പി സി തോമസ് തന്നിഷ്ടം പോലെ പെരുമാറുമ്പോൾ മോൻസ് ജോസഫിന് പാർട്ടിയിൽ റോളില്ലാത്ത സ്ഥിതിയിലെത്തി. മുൻ എം പി ജോയ് എബ്രഹാമിനെതിരെയും കടുത്ത എതിർപ്പുയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ  തോമസ് ഉണ്ണിയാടൻ, ജോണി നെല്ലൂർ, അറയ്ക്കൽ ബാലകൃഷ്ണപിള്ള എന്നിവർ ഒരു മറ്റൊരു ചേരിയായി പാർട്ടിയിൽ നിലയുറപ്പിച്ചിരിക്കുകയാണ്. 

അണികൾക്കിടയിൽ ഏറെ സ്വീകാര്യതയുള്ള ഫ്രാൻസിസ് ജോർജിനെ പാർട്ടിയിൽ ഏഴാം കൂലിയായ കാണുന്ന സമീപനത്തിനെതിരെയും പ്രതിഷേധമുണ്ട്. നേതൃത്വത്തിന്റെ നിലപാടുകൾ പാർട്ടിയെ ദുർബലപ്പെടുത്തുകയാണെന്ന പ്രതിഷേധം പരസ്യമായി അറിയിച്ച സംസ്ഥാന ജനറൽ സെക്രട്ടറി  ജോസ് പാറേക്കാട്ടിലെ ഒരു മാസം മുമ്പ് തൽസ്ഥാനത്ത് നീക്കം നീക്കം ചെയ്തിരുന്നു.  

ജോസഫ് ഗ്രൂപ്പിൽ അതൃപ്തിയോടെ നീങ്ങുന്ന പ്രമുഖ നേതാക്കൾ  ജോസ് പാറേക്കാട്ടിനെ മധ്യസ്ഥാനാക്കിയാണ് കേരളാ കോൺഗ്രസ് എമ്മിലേക്ക് ചേക്കേറുവാൻ നീക്കം നടത്തുന്നത്. കേരളാ കോൺഗ്രസ് എം ലീഡർ ജോസ് കെ മാണിയുമായി ഇവർ ചർച്ച നടത്തി. ജോസഫ് വിഭാഗത്തിൽ നിന്ന് എത്തുന്നവർക്ക് നൽകുന്ന സ്ഥാനങ്ങളുടെ കാര്യത്തിൽ കേരളാ കോൺഗ്രസ് എം നേതൃത്വം ധാരണയിലെത്തിയതായാണ് സൂചന. 

കാലത്തിന്റെ ചുവരെഴുത്ത് വായിക്കാതെ ഏകപക്ഷീയമായി പി ജെ ജോസഫ് സ്വീകരിച്ച നടപടികളാണ് ജോസ് കെ മാണിക്കും കൂട്ടർക്കും യുഡിഎഫിൽ നിന്ന് പുറത്തേക്ക് വഴിയൊരുക്കിയത്. അതിനുള്ള മധുര പ്രതികാരമായാണ് ജോസഫിനെ വിട്ടെത്തുന്ന പ്രമുഖ നേതാക്കളുടെ വരവിനെ ജോസ് കെ മാണിയും കൂട്ടരും കാണുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News