THiruvananthapuram : അനുപമ (Anupama)വിവാദ പരാമർശം നടത്തിയെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനെതിരെ (Minister Saji Cheriyan) നൽകിയ പരാതിയിൽ പ്രാഥമിക പരിശോധന നടത്താൻ പൊലീസിന് (Police) നിർദ്ദേശം. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറാണ് (Trivandrum City Police Commissioner) നിർദ്ദേശം നൽകിയത്. നിലവിൽ അദ്ദേഹം നടത്തിയ പ്രസംഗത്തിന്റെ ഉള്ളടക്കം പരിശോധി ക്കാനാണ് നിർദ്ദേശം.
ശ്രീകാര്യം പോലീസിനാണ് നിലവിൽ അന്വേഷണ ചുമതല നൽകിയിരിക്കുന്നത്. മന്ത്രി നടത്തിയ പ്രസംഗം പരിശോധിച്ച ശേഷം കൂടുതൽ നടപടികൾ സ്വീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. അച്ഛനെ പിന്തുണച്ചുള്ള മന്ത്രി സജി ചെറിയാന്റെ (Saji Cheriyan) പ്രസംഗത്തിനെതിരെയാണ് അനുപമയും അജിത്തും കഴിഞ്ഞ ദിവസം പൊലീസിൽ (Police) പരാതി നൽകിയത്.
ALSO READ: Adoption row: ദത്ത് വിവാദം: "താൻ തെറ്റൊന്നും പറഞ്ഞില്ല", നിലപാടിലുറച്ച് മന്ത്രി സജി ചെറിയാൻ
ദത്ത് വിവാദത്തിൽ സർക്കാരും (Government) പാർട്ടിയും അനുപമയ്ക്ക് ഒപ്പമാണെന്ന് ആവർത്തിച്ച് പറയുന്നതിനിടെയാണ് മന്ത്രിയുടെ വിവാദ പ്രസംഗം. കേരളത്തിൽ നിലവിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്ന വിഷയമെന്ന് പറഞ്ഞാണ് അപകീർത്തികരമായ പരാമർശം സജി ചെറിയാൻ നടത്തിയത്. അനുപമയുടെയും അജിത്തിൻറെയും പേര് പറയാതെയായിരുന്നു മന്ത്രിയുടെ ആക്ഷേപം. ഇല്ലാക്കഥകൾ പറഞ്ഞ് മന്ത്രി അപമാനിച്ചെന്നും ആരുടെ കൂടെ ജീവിക്കണമെന്നത് തൻറെ അവകാശമാണെന്ന് അനുപമ (Anupama) പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.
അനുപമയെക്കുറിച്ചോ (Anupama) അവരുടെ ഭർത്താവ് അജിത്തിനെ (Ajith) കുറിച്ചോ താൻ തെറ്റ് ഒന്നും പറഞ്ഞിട്ടില്ലെന്ന് മന്ത്രി സജി ചെറിയാൻ (Minister Saji Cheriyan). താൻ ആരുടെയും പേര് പറഞ്ഞില്ലെന്നും പെൺകുട്ടികൾ ശക്തരായി നിൽക്കണമെന്നുമാണ് താൻ പറഞ്ഞതെന്ന് മന്ത്രി വ്യക്തമാക്കി. സത്യസന്ധമായി ആണ് താൻ കാര്യങ്ങൾ പറഞ്ഞത്. ചതിക്കുഴികൾ എല്ലായിടത്തും ഉണ്ട്. അതാണ് പറഞ്ഞത് എന്നും മന്ത്രി സജി ചെറിയാൻ നിലപാട് ആവർത്തിച്ചു.
ALSO READ: Baby Missing Case: കുഞ്ഞിനെ തിരിച്ചു കിട്ടണമെന്ന ആവശ്യവുമായി അനുപമ നിരാഹാരത്തിലേക്ക്
കല്യാണം കഴിച്ചു രണ്ടും മൂന്നും കുട്ടികൾ ഉണ്ടാവുക, എന്നിട്ടു സുഹൃത്തിന്റെ ഭാര്യയെ പ്രേമിക്കുക, അതും പോരാഞ്ഞിട്ട് വളരെ ചെറുപ്പമായ ഒരു കുട്ടിയെ വീണ്ടും പ്രേമിക്കുക, ആ കുട്ടിക്കും ഒരു കുട്ടിയുണ്ടാക്കിക്കൊടുക്കുക, ചോദ്യം ചെയ്ത അച്ഛൻ ജയിലിലേക്കു പോവുക. ആ കുട്ടിക്ക് അതിന്റെ കുട്ടിയെ ലഭിക്കണമെന്നതിലൊന്നും ഞങ്ങൾ എതിരല്ല. പക്ഷേ, ആ അച്ഛന്റെയും അമ്മയുടെയും മനോനില മനസ്സിലാക്കണം’-ഇതായിരുന്നു മന്ത്രി സജി ചെറിയാന്റെ പ്രസംഗം. സ്ത്രീ മുന്നേറ്റം ലക്ഷ്യമാക്കി സാംസ്കാരിക വകുപ്പ് നടപ്പാക്കുന്ന ‘സമം’ പദ്ധതിയുടെ ഭാഗമായി ആരംഭിച്ച സ്ത്രീകളുടെ നാടകക്കളരി കാര്യവട്ടം ക്യാംപസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...