Kerala DGP : സംസ്ഥാനത്തിന്റെ പുതിയ പൊലീസ് മേധാവിയെ ഇന്ന് പ്രഖ്യാപിക്കും

റിപ്പോർട്ടുകൾ അനുസരിച്ച് വിജിലൻസ് ഡയറക്ടർ എസ്. സുദേഷ് കുമാർ, റോഡ് സുരക്ഷാ കമ്മിഷണർ അനിൽ കാന്ത്, അഗ്നിരക്ഷാ സേനാ മേധാവി ഡോ. ബി. സന്ധ്യ (B Sandhya) എന്നിവരാണ് അന്തിമ പട്ടികയിൽ ഉള്ളത്.   

Written by - Zee Malayalam News Desk | Last Updated : Jun 30, 2021, 09:35 AM IST
  • റിപ്പോർട്ടുകൾ അനുസരിച്ച് വിജിലൻസ് ഡയറക്ടർ എസ്. സുദേഷ് കുമാർ, റോഡ് സുരക്ഷാ കമ്മിഷണർ അനിൽ കാന്ത്, അഗ്നിരക്ഷാ സേനാ മേധാവി ഡോ. ബി. സന്ധ്യ (B Sandhya) എന്നിവരാണ് അന്തിമ പട്ടികയിൽ ഉള്ളത്.
  • ഇപ്പോഴത്തെ ഡിജിപി ലോക്നാഥ് ബെഹ്‌റ ഇന്ന് സർവീസിൽ നിന്ന് വിരമിക്കും.
  • പട്ടികയിൽ സീനിയോറിറ്റി കൂടുതൽ ഉള്ളത് കൊണ്ട് തന്നെ സാധ്യതയും കൂടുതൽ വിജിലൻസ് ഡയറക്ടർ എസ്. സുദേഷ് കുമാറിനാണ്.
  • എന്നാൽ അദ്ദേഹത്തിൻറെ പേരിലുള്ള ദാസ്യപണി വിവാദം തിരിച്ചടിയാകാനുള്ള സാധ്യതയും കുറവല്ല.
Kerala DGP : സംസ്ഥാനത്തിന്റെ പുതിയ പൊലീസ് മേധാവിയെ ഇന്ന് പ്രഖ്യാപിക്കും

Thiruvananthpuram : സംസ്ഥാനത്തെ പുതിയ പോലീസ് മേധാവിയെ (DGP) ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം തീരുമാനിക്കും.. റിപ്പോർട്ടുകൾ അനുസരിച്ച് വിജിലൻസ് ഡയറക്ടർ എസ്. സുദേഷ് കുമാർ, റോഡ് സുരക്ഷാ കമ്മിഷണർ അനിൽ കാന്ത്, അഗ്നിരക്ഷാ സേനാ മേധാവി ഡോ. ബി. സന്ധ്യ (B Sandhya) എന്നിവരാണ് അന്തിമ പട്ടികയിൽ ഉള്ളത്. ഇപ്പോഴത്തെ ഡിജിപി ലോക്നാഥ് ബെഹ്‌റ ഇന്ന് സർവീസിൽ നിന്ന് വിരമിക്കും.

പട്ടികയിൽ സീനിയോറിറ്റി കൂടുതൽ ഉള്ളത് കൊണ്ട് തന്നെ സാധ്യതയും കൂടുതൽ വിജിലൻസ് ഡയറക്ടർ എസ്. സുദേഷ് കുമാറിനാണ് (Sudhesh Kumar) . എന്നാൽ അദ്ദേഹത്തിൻറെ പേരിലുള്ള ദാസ്യപണി വിവാദം തിരിച്ചടിയാകാനുള്ള സാധ്യതയും കുറവല്ല. 

ALSO READ: Kerala Dgp: ടോമിൻ തച്ചങ്കരി പട്ടികയിൽ നിന്ന് പുറത്ത്,സുദേഷ്കുമാർ,ബി,സന്ധ്യ,അനിൽകാന്ത് എന്നിവർക്ക് സാധ്യത

ഡി.ജി.പി.യെ തിരഞ്ഞെടുക്കുന്നതിനായി 30 വർഷം സേവന കാലാവധി പൂർത്തിയാക്കിയ ഒൻപത് ഉദ്യോഗസ്ഥരുടെ പട്ടികയായിരുന്നു സംസ്ഥാന സർക്കാർ യു.പി.എസ്.സിക്ക് കൈമാറിയത്. പട്ടികയിലെ ഏറ്റവും മുതിർന്ന ഉദ്യോഗസ്ഥനായ അരുൺ കുമാർ സിൻഹ സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് മേധാവിയാണ്. അദ്ദേഹം സംസ്ഥാനത്തേക്ക് മടങ്ങാൻ താത്പര്യം കാട്ടിയിരുന്നില്ല. 

ALSO READ: തീരുമാനങ്ങൾ ഏതാണ്ട് ഉറക്കുന്നു: ടോമിൻ തച്ചങ്കരി തന്നെ സംസ്ഥാന ഡി.ജി.പി ആയേക്കും

തുടർന്നാണ് തച്ചങ്കരിയെയും ഒഴിവാക്കി മൂന്ന് ഉദ്യോഗസ്ഥരുടെ പട്ടിക അംഗീകരിച്ചതെന്നാണ് റിപ്പോർട്ടുകൾ സൂചിപിപ്പിക്കുന്നത്. 2018-ലെ സുപ്രീംകോടതി വിധി അനുസരിച്ചാണ് യു.പി.എസ്.സി. തയ്യാറാക്കുന്ന പട്ടികയിൽ നിന്ന് സംസ്ഥാന പോലീസ് മേധാവിയെ നിയമിക്കുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരത്തിൽ പോലീസ് മേധാവിയെ നിയമിക്കാനൊരുങ്ങുന്നത്. മാത്രമല്ല പോലീസ് മേധാവിക്ക് രണ്ട് വര്ഷം പൂർത്തിയാക്കാനുള്ള അനുമതി നൽകണമെന്നും സുപ്രീം കോടതി അറിയിച്ചിരുന്നു.

ALSO READ: New Kerala Dgp: പുതിയ സംസ്ഥാന പൊലീസ് മേധാവിയെ കണ്ടെത്താനുള്ള യു പി എസ്.സി യോഗം ഇന്നു ചേരും

അന്തിമ പട്ടികയിലുള്ള മൂന്ന് പേരിൽ ബി സന്ധ്യക്ക് മാത്രമാണ് 2 വര്ഷം കാലാവധിയുള്ളത്. അനിൽ കാന്തിന്റെ സർവീസ് കാലാവധി ജനുവരി വരെ മാത്രമാണ്. സംസ്ഥാന പോലീസ് മേധാവിയുടെ പദവി ലഭിച്ചാൽ 2 വര്ഷം വരെ സർവീസിൽ തുടരാൻ സാധിക്കും.  ഇന്ന് വൈകിട്ടോടെയാണ് പുതിയ മേധാവി ചുമതലയേൽക്കുന്നത്. 

അതിനിടെ സംസ്ഥാന പൊലീസ് മേധാവിയുടെ കാലയളവ് സംബന്ധിച്ച് പൊതുഭരണവകുപ്പ് നിയമ സെക്രട്ടറിയോട് നിയമോപദേശം തേടി. കാലയളവ് സംബന്ധിച്ച് സുപ്രീം കോടതി ഉത്തരവ് ബാധകമാക്കി ഉത്തരവിറക്കണമെന്നാണ് ഐപിഎസ് ഉദ്യോഗസ്ഥരുടെ നിലപാട്.  പൊലിസ് മേധാവിക്ക് 2 വർഷം കാലയളവ് ബാധകമാക്കണമെന്ന് ആവശ്യം. പൊലീസ് മേധാവിക്ക് രണ്ട് വർഷം നൽകണമെന്നാണ് സുപ്രീം കോടതി ഉത്തരവ്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

 

 

android Link - https://bit.ly/3b0IeqA

ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News