ഓരോ പോലീസ് ജില്ലകൾക്കും പ്രത്യേകം വെബ്സൈറ്റുകള്‍; ഉദ്ഘാടനം ചെയ്ത് ഡിജിപി

Kerala Police Website കേരളത്തിലെ എല്ലാ പോലീസ് ഓഫീസുകളില്‍ നിന്നും പുറപ്പെടുവിക്കുന്ന ഉത്തരവുകള്‍ യഥാസമയം ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കുന്നതിന് ആവശ്യമായ സംവിധാനം വെബ്സൈറ്റില്‍ ഒരുക്കിയിട്ടുണ്ട്.

Written by - Zee Malayalam News Desk | Last Updated : Jun 15, 2022, 08:00 PM IST
  • സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ തയ്യാറാക്കിയ വെബ്സൈറ്റുകള്‍ സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് നാടിന് സമര്‍പ്പിച്ചു.
  • നിലവിലെ ജില്ലാതല വെബ് സൈറ്റുകള്‍ സാങ്കേതികവിദ്യയിലും ഉളളടക്കത്തിലും മാറ്റം വരുത്തി പൂര്‍ണ്ണമായും സന്ദര്‍ശകസൗഹൃദവും ആകര്‍ഷകവുമായാണ് നവീകരിച്ചിരിക്കുന്നത്.
  • വെബ്സൈറ്റില്‍ പൊതുജനങ്ങള്‍ക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കും പ്രത്യേകമായി വിഭാഗങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
ഓരോ പോലീസ് ജില്ലകൾക്കും പ്രത്യേകം വെബ്സൈറ്റുകള്‍; ഉദ്ഘാടനം ചെയ്ത് ഡിജിപി

തിരുവനന്തപുരം: സംസ്ഥാനത്തെ 20 പൊലീസ് ജില്ലകള്‍ക്കും പ്രത്യേകം വെബ്സൈറ്റുകള്‍ നിലവില്‍ വന്നു. സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ തയ്യാറാക്കിയ വെബ്സൈറ്റുകള്‍ സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് നാടിന് സമര്‍പ്പിച്ചു.

നിലവിലെ ജില്ലാതല വെബ് സൈറ്റുകള്‍ സാങ്കേതികവിദ്യയിലും ഉളളടക്കത്തിലും മാറ്റം വരുത്തി പൂര്‍ണ്ണമായും സന്ദര്‍ശകസൗഹൃദവും ആകര്‍ഷകവുമായാണ് നവീകരിച്ചിരിക്കുന്നത്. വെബ്സൈറ്റില്‍ പൊതുജനങ്ങള്‍ക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കും പ്രത്യേകമായി വിഭാഗങ്ങള്‍ ഒരുക്കിയിട്ടുണ്ട്. 

ALSO READ : പള്ളികളിലെ വിവാദ സർക്കുലർ ; മയ്യിൽ എസ്എച്ചഒയെ സ്ഥലം മാറ്റി തലയൂരി സർക്കാർ

കേരളത്തിലെ എല്ലാ പോലീസ് ഓഫീസുകളില്‍ നിന്നും പുറപ്പെടുവിക്കുന്ന ഉത്തരവുകള്‍ യഥാസമയം ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കുന്നതിന് ആവശ്യമായ സംവിധാനം വെബ്സൈറ്റില്‍ ഒരുക്കിയിട്ടുണ്ട്. പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നിലവിലെ യൂസര്‍നെയിമും പാസ് വേഡും നല്‍കി പ്രവേശിക്കാം. 

സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയിലെ പോലീസ് ഉദ്യോഗസ്ഥര്‍ ആണ് പുതിയ വെബ്സൈറ്റ് നിര്‍മ്മിച്ച് പരിപാലിക്കുന്നത്. വെബ്സൈറ്റില്‍ പുതിയ വിവരങ്ങള്‍ ചേര്‍ക്കുന്നതിനുളള പരിശീലനം എല്ലാ ജില്ലാ ആസ്ഥാനത്തെയും പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുണ്ട്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News