പ്ലസ്​ വൺ പ്രവേശനം ഇന്ന് മുതല്‍, ഈ വർഷത്തെ പ്രധാന മാറ്റങ്ങളറിയാം

പ്ലസ്​ വൺ ഏകജാലക പ്രവേശനം  ആഗസ്​റ്റ്​ 24 മുതൽ സെപ്​റ്റംബർ മൂന്നുവരെ നടക്കും. 

Written by - Zee Malayalam News Desk | Last Updated : Aug 24, 2021, 03:01 PM IST
  • പ്ലസ്​ വൺ ഏകജാലക പ്രവേശനം ആഗസ്​റ്റ്​ 24 മുതൽ സെപ്​റ്റംബർ മൂന്നുവരെ നടക്കും.
  • കോവിഡ് വ്യാപനം മൂലം ഈ വര്‍ഷവും ഓൺലൈനായാണ്‌ നടപടിക്രമങ്ങള്‍ നടക്കുക. ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിന് ഗ്രേഡ് മാർക്കുകളിൽ ഏറെ മാറ്റങ്ങൾ വരുന്നുണ്ട്.
  • ട്രയൽ​ സെപ്​റ്റംബർ ഏഴിനും ആദ്യ അലോട്ട്​മെൻറ്​ 13നും പ്രസിദ്ധീകരിക്കും.
പ്ലസ്​ വൺ പ്രവേശനം ഇന്ന് മുതല്‍, ഈ വർഷത്തെ പ്രധാന മാറ്റങ്ങളറിയാം

തിരുവനന്തപുരം: പ്ലസ്​ വൺ ഏകജാലക പ്രവേശനം  ആഗസ്​റ്റ്​ 24 മുതൽ സെപ്​റ്റംബർ മൂന്നുവരെ നടക്കും. 

കോവിഡ് വ്യാപനം മൂലം ഈ വര്‍ഷവും   ഓൺലൈനായാണ്‌ നടപടിക്രമങ്ങള്‍ നടക്കുക.  
ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിന് ഗ്രേഡ് മാർക്കുകളിൽ ഏറെ മാറ്റങ്ങൾ വരുന്നുണ്ട്. 

ട്രയൽ​ സെപ്​റ്റംബർ ഏഴിനും ആദ്യ അലോട്ട്​മെൻറ്​ 13നും പ്രസിദ്ധീകരിക്കും.

മാറ്റങ്ങൾ എന്തൊക്കെ? 

ബോണസ് പോയിന്റ് പരിധി: 

പ്ലസ്​ വൺ പ്രവേശനത്തിന്​ ബോണസ്​ പോയൻറിന്​ മുൻ വർഷങ്ങളിൽ പരിധിയില്ലായിരുന്നു. ഇത്തവണ എത്ര ബോണസ്​ പോയൻറ്​ ഉണ്ടായാലും പരാമവധി പത്ത്​ വരെയായി നിജപ്പെടുത്തി​. 

 

നീന്തൽ യോഗ്യത ജില്ല സ്​പോർട്​സ്​ കൗൺസിൽ വഴി മാത്രം 

നീന്തൽ യോഗ്യത തെളിയിക്കാൻ ജില്ല സ്​പോർട്​സ്​ കൗൺസിൽ സർട്ടിഫിക്കറ്റ്​ വേണം.

ലിറ്റിൽ കൈറ്റ്​സ് ബോണസ്​ പോയൻറ്​ 

എ ഗ്രേഡുള്ള ലിറ്റിൽ കൈറ്റ്​സ്​ അംഗങ്ങൾക്ക്​ ഇൗ വർഷം മുതൽ ഒരു ബോണസ്​ പോയൻറ്​ ലഭിക്കും.

മാനേജ്​മെൻറ്​ ക്വോട്ട/ മാനേജ്​മെൻറ്​ ക്വോട്ടയിൽ വരുന്ന മാറ്റങ്ങൾ

ന്യൂനപക്ഷ/ പിന്നാക്ക ഇതര എയ്​ഡഡ്​ സ്​കൂളുകളിൽ മാനേജ്​മെൻറ്​ ക്വോട്ടയിൽ നികത്തിയിരുന്ന 30% സീറ്റുകൾ ഇത്തവണ മുതൽ 20 ശതമാനം മാനേജ്​മെൻറ്​ ക്വോട്ട, പത്ത്​ ശതമാനം ബന്ധപ്പെട്ട മാനേജ്​മെൻറ്​ ക്വോട്ട എന്ന രീതിയിലാണ്​ പ്രവേശനം.
 കമ്യൂണിറ്റി ക്വോട്ടയിലേക്ക്​ സ്​കൂൾ മാനേജ്​മെൻറ്​ സമുദായത്തിലെ കുട്ടികൾക്ക്​ മെറിറ്റടിസ്ഥാനത്തിലാണ്​ പ്രവേശനം. 

പ്രവേശന യോഗ്യത,

 ആർക്കൊക്കെ അപേക്ഷിക്കാം?

എസ്​.എസ്​.എൽ.സി (കേരള സിലബസ്​) സി.ബി.എസ്​.ഇ, ഐ .സി.എസ്​.ഇ, ടി.എച്ച്​.എസ്​.എൽ.സി തത്തുല്യ പരീക്ഷ വിജയിച്ചവർക്കും 

ഗ്രേഡി൦ഗ്  രീതിയിലുള്ള മൂല്യനിർണയം നിലവിലില്ലാത്ത മറ്റ്​ സ്​കീമുകളിൽ പരീക്ഷയെഴുതിയവരുടെയും മാർക്കുകൾ ഗ്രേഡാക്കി മാറ്റിയ ശേഷമായിരിക്കും ​ പരിഗണിക്കുക. 

പ്രായ പരിധി

2021 ജൂൺ ഒന്നിന്​ 15 വയസ്സ്​​ പൂർത്തിയാകണം. 
20 വയസ്സ്​​ കവിയരുത്​.
 കേരളത്തിലെ പൊതുപരീക്ഷ ബോർഡിൽനിന്ന്​ എസ്​.എസ്​.എൽ.സി വിജയിക്കുന്നവർക്ക്​ കുറഞ്ഞ ​പ്രായപരിധിയില്ല. 
മറ്റ്​ ബോർഡുകളുടെ പരീക്ഷകൾ വിജയിച്ചവർക്ക്​ കുറഞ്ഞ പ്രായപരിധിയിലും ഉയർന്ന പ്രായപരിധിയിലും ആറ്​ മാസം വരെ ഇളവിന്​ പൊതുവിദ്യാഭ്യാസ ഡയറക്​ടർക്ക്​ അധികാരമുണ്ട്​.

പട്ടിക ജാതി-വർഗ വിഭാഗ അപേക്ഷകർക്ക്​ ഉയർന്ന പ്രായപരിധിയിൽ രണ്ട്​ വർഷംവരെ ഇളവ്​ അനുവദിക്കും. 
അന്ധരോ ബധിരരോ ബുദ്ധിപരമായി വെല്ലുവിളി നേരിടുന്നവരോ ആയവർക്ക്​ 25 വയസുവരെ അപേക്ഷിക്കാം.

പ്രവേശന സമയക്രമം

ആഗസ്​റ്റ്​ 24നാണ്  അപേക്ഷ സമർപ്പണം ആരംഭിക്കുന്നത്.  

സെപ്​റ്റംബർ 03 - അപേക്ഷ സമർപ്പണം അവസാനിക്കുന്നു 

സെപ്​റ്റംബർ 07 - ട്രയൽ അലോട്ട്മെന്റ് 

സെപ്​റ്റംബർ 13 - ആദ്യ അലോട്ട്​മെൻറ്
 
സെപ്​റ്റംബർ - 29 - മുഖ്യ അലോട്ട്​മെൻറ് (രണ്ടാം അലോട്ട്​മെൻറ്​) അവസാനിക്കും 
 
ഒക്​ടോബർ 06 ​- നവംബർ 15 - സപ്ലിമെൻററി അലോട്ട്​മെൻറ്​ ഘട്ടം 

ക്ലാസ്​ തുടങ്ങുന്നത്​ -സർക്കാർ തീരുമാനത്തിനനുസരിച്ച്​.

സ്പോർട്സ് ക്വാട്ടാ

ആഗസ്​റ്റ്​ 24 - സെപ്​റ്റംബർ 08 - സ്പോർട്സ് മികവ് രജിസ്ട്രേഷനും പരിശോധനയും 

ആഗസ്​റ്റ്​ 31- സെപ്​റ്റംബർ 09 - ഓൺലൈൻ രജിസ്​ട്രേഷൻ 

സെപ്​റ്റംബർ 13 - ഒന്നാം അലോട്ട്​മെൻറ്

സെപ്​റ്റംബർ 23 - മുഖ്യ അലോട്ട്​മെൻറ് അവസാനിക്കുന്നത് 
കമ്യൂണിറ്റി ​ക്വാട്ടാ 

സെപ്​റ്റംബർ 10-20 - ഡാറ്റാ എൻട്രി 
സെപ്​റ്റംബർ 22 - റാങ്ക് പട്ടിക

സെപ്​റ്റംബർ 23 - പ്രവേശനം ആരംഭിക്കുന്നത് , 
മാനേജ്മെൻറ് ​ക്വാട്ടാ / അൺ എയ്ഡഡ്, പ്രവേശനം 

സെപ്​റ്റംബർ 22 -29

എന്താണ് ട്രയൽ അലോട്ട്​മെൻറ്​?

അപേക്ഷകർക്ക്​ അവസാന പരിശോധനയും തിരുത്തലുകളും വരുത്തുന്നതിന് വേണ്ടിയാണ് ​ ആദ്യ അലോട്ട്​മെൻറ്​ പ്രസിദ്ധീകരിക്കുന്നതിന് മുൻപായി ട്രയൽ അലോട്ട്​മെൻറ്​ നടത്തുന്നത്. 

അപേക്ഷയിൽ തെറ്റുകളുണ്ടെങ്കിൽ ട്രയൽ അലോട്ട്​മെൻറ്​ പ്രസിദ്ധീകരിച്ചശേഷം കാൻഡിഡേറ്റ്​ ലോഗിനിലൂടെ അപേക്ഷകർക്ക്​ നിർദിഷ്​ട ദിവസങ്ങളിൽ തിരുത്താനാകും.

അലോട്ട്​മെൻറ്​ നടക്കുന്നതെങ്ങനെ ??

ഓൺലൈൻ അലോട്ട്മെന്റിന് 2 ഘട്ടങ്ങളാണുള്ളത്. 

-മെയിൻ അലോട്ട്മെന്റ് 

-സപ്ലിമെൻററി അലോട്ട്മെന്റ്. 

രണ്ട്​ അലോട്ട്​മെൻറുകൾ അടങ്ങിയ മുഖ്യഘട്ടത്തിനുശേഷം ഒഴിവുകളിലേക്ക്​ സപ്ലിമെൻററി അലോട്ട്​മെൻറ്​ നടത്തും. 

ഒന്നാം അലോട്ട്​മെൻറിൽ പ്രവേശനം നേടുമ്പോൾ ഉയർന്ന ഓപ്​ഷനുകൾ അവശേഷിക്കുന്നെങ്കിൽ താൽക്കാലിക പ്രവേശനം നേടിയാൽ മതി. 

മുഖ്യഅലോട്ട്​മെൻറ്​ ഘട്ടം അവസാനിക്കുന്നതോടെ (രണ്ടാം അലോട്ട്​മെൻറ്​) പ്രവേശനം സ്ഥിരപ്പെടുത്തണം. 

മുഖ്യഘട്ടത്തിൽ പ്രവേശനം ലഭിക്കാത്തവർ സപ്ലിമെൻററി ഘട്ടത്തിലേക്ക്​ പരിഗണിക്കാൻ അപേക്ഷയും ഓപ്​ഷനുകളും ഒഴിവുകൾക്കനുസൃതമായി പുതുക്കണം. 

അപേക്ഷ പുതുക്കാത്തവരെ സപ്ലിമെൻററി ഘട്ടത്തിലേക്ക്​ പരിഗണിക്കില്ല. 

അലോട്ട്​മെൻറ്​ ലഭിച്ചിട്ടും പ്രവേശനം നേടാത്തവരെ തുടർ അലോട്ട്​മെൻറുകളിൽ പരിഗണിക്കില്ല. 
അപേക്ഷകരുണ്ടെങ്കിൽ സപ്ലിമെൻററി അലോട്ട്​മെൻറുകൾക്ക്​ ശേഷം ജില്ലാന്തര സ്​കൂൾ/ ​കോംബിനേഷൻ മാറ്റങ്ങൾ അനുവദിക്കും.

സ്ഥിര പ്രവേശനവും താൽക്കാലിക പ്രവേശനവും 

സ്ഥിരപ്രവേശനം

അപേക്ഷയിലെ ഒന്നാമത്തെ ഓപ്ഷനിൽ തന്നെ വിദ്യാർത്ഥിക്ക് അലോട്ട്​മെൻറ്​ ലഭിക്കുന്ന പക്ഷം ഫീസൊടുക്കി നിശ്ചിതമസയത്തിനകം സ്ഥിരപ്രവേശനം നേടണം.

ഫീസടച്ചില്ലെങ്കിൽ ഇൗ സീറ്റ്​ ഒഴിഞ്ഞതായി കണക്കാക്കും.
ഈ വിദ്യാർഥികൾക്ക്​ പിന്നീട്​ അവസരം നൽകില്ല. 

താൽക്കാലിക പ്രവേശനം

അപേക്ഷയിലെ താഴ്​ന്ന ഓപ്​ഷനിൽ അലോട്ട്​മെൻറ്​ ലഭിക്കുകയും തുടർ ഘട്ടങ്ങളിൽ ഉയർന്ന ഓപ്​ഷനിലേക്ക്​ മാറ്റം പ്രതീക്ഷിക്കുകയും ചെയ്യുന്നവർ താൽക്കാലിക പ്രവേശനം നേടിയാൽ മതി. 

പ്രവേശന യോഗ്യത തെളിയിക്കുന്ന അസൽ രേഖകൾ പ്രിൻസിപ്പലിന്​ നൽകിയാൽ താൽക്കാലിക പ്രവേശനം ലഭിക്കും. 
ഈ ഘട്ടത്തിൽ ഫീസടക്കേണ്ട.  മെച്ചപ്പെട്ട ഓപ്​ഷൻ ലഭിച്ചശേഷം താൽക്കാലിക പ്രവേശനം നേടിയ സ്​കൂളിൽനിന്ന്​ സർട്ടിഫിക്കറ്റ്​ വാങ്ങി പുതിയ സ്​കൂളിൽ പ്രവേശനം നേടിയാൽ മതി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News