ബിജെപിക്ക് രമേശ് ചെന്നിത്തലയുടെ പഞ്ചായത്തിൽ ഭരണം, സിപിഎമ്മിനുള്ള പിന്തുണ കോൺഗ്രസ് പിൻവലിച്ചു

സിപിഎമ്മിനെ പിന്തുണയ്ക്കാൻ കോൺഗ്രസ് തയ്യറായില്ല. അതും കൂടാതെ കോൺഗ്രസിന് വിമതമായ അംഗം ബിജെപിക്കാണ് വോട്ട് ചെയ്തത്. ഏഴ് വോട്ടുകൾ നേടി ബിജെപിയുടെ ബിന്ദു പ്രദീപ് തൃപ്പെരുന്തുറ പഞ്ചായത്തായി തിരഞ്ഞെടുത്തത്. 

Written by - Zee Malayalam News Desk | Last Updated : Apr 20, 2021, 03:11 PM IST
  • സിപിഎമ്മിനെ പിന്തുണയ്ക്കാൻ കോൺഗ്രസ് തയ്യറായില്ല.
  • കോൺഗ്രസിന് വിമതമായ അംഗം ബിജെപിക്കാണ് വോട്ട് ചെയ്തത്.
  • ഏഴ് വോട്ടുകൾ നേടി ബിജെപിയുടെ ബിന്ദു പ്രദീപ് തൃപ്പെരുന്തുറ പഞ്ചായത്തായി തിരഞ്ഞെടുത്തത്.
  • സിപിഎം സംസ്ഥാന നേതൃത്വം നി‍‍‍‍‍ർദേശിച്ചതിനുസരിച്ച് എൽഡിഎഫിന്റെ വിജയമ്മ ഫിലേന്ദ്രൻ രണ്ട് തവണയായി രാജിവെച്ചു
ബിജെപിക്ക് രമേശ് ചെന്നിത്തലയുടെ പഞ്ചായത്തിൽ ഭരണം, സിപിഎമ്മിനുള്ള പിന്തുണ കോൺഗ്രസ് പിൻവലിച്ചു

Alappuzha : തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ (Kerala Local Body Election) വ്യക്തമായ ഭൂരിപക്ഷമില്ലാത്ത ചെന്നിത്തലയിലെ തൃപ്പെരുന്തുറ പഞ്ചായത്തിൽ (Thripperumthura Panchayat) BJP ഭരണം  നേടി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ (Ramesh Chennithala) സ്വന്തം പഞ്ചായത്താണ് തൃപ്പെരുന്തുറ.

പഞ്ചായത്ത് ഭരണ സമിതിയെ തിരഞ്ഞെടുക്കുന്നതിനുള്ള മൂന്നാമത്തെ വോട്ടെടുപ്പിലാണ് ബിജെപിക്ക് അധികാരം ലഭിക്കുന്നത്. മറ്റ് രണ്ട് തവണയും കോൺഗ്രസിന്റെ സഹായത്തോടെ എൽഡിഎഫിനായിരുന്നു ഭരണം നേടിയത്. എന്നാൽ രണ്ട് തവണ പ്രസിഡന്റായി തെരഞ്ഞെടുത്ത സിപിഎമ്മിന്റെ അംഗം പ്രസിഡന്റ് സ്ഥാനം രാജിവെച്ചിരുന്നു.

ALSO READ : Kerala Local Body Election Results 2020: ചരിത്ര നിമിഷം; കണ്ണൂരിൽ അക്കൗണ്ട് തുറന്ന് BJP

പതിനെട്ട് വാർഡുള്ള പഞ്ചായത്തിൽ ബിജെപിക്കും കോൺഗ്രസിനും ആറ് സീറ്റ് വീതം നേടി. സിപിഎമ്മിനാകട്ടെ അഞ്ച്  അംഗങ്ങളാണ് വിജയിച്ചത്. മറ്റൊരു സ്ഥാനാർഥി കോൺഗ്രസിന്റെ വിമതനാണ്. എന്നാൽ പട്ടികജാതി വനിതാ സംവരണമായതിനാലാണ് കോൺഗ്രസിന് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരക്കാൻ സാധിക്കാത്തത്. കാരണം ഈ വിഭാഗത്തിലുള്ള സിപിഎമ്മിനും ബിജെപിക്കും മാത്രമാണുള്ളത്. 

ALSO READ : Kerala Local Body Election Results 2020: പാലക്കാട് ന​ഗരസഭ ഇനി ബിജെപി കോട്ട

ബിജെപിക്ക് അധികാരം ലഭിക്കാതിരിക്കാൻ കോൺഗ്രസും സിപിഎമ്മും പഞ്ചായത്തിൽ ഒരുമിച്ച് നിന്നു. എന്നാൽ സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും ബന്ധം സംസ്ഥാനത്താകെ വിഷയമായിരിക്കെ നിയമസഭ തെരഞഞെടുപ്പിന് പ്രതികൂലമായി ബാധിക്കുമെന്ന് കരുതി സിപിഎം സംസ്ഥാന നേതൃത്വം നി‍‍‍‍‍ർദേശിച്ചതിനുസരിച്ച് എൽഡിഎഫിന്റെ വിജയമ്മ ഫിലേന്ദ്രൻ രണ്ട് തവണയായി രാജിവെക്കുകയായിരുന്നു.

ALSO READ : Kerala Local Body Election Results 2020: പന്തളം മണ്ണിൽ BJP കൊടി നാട്ടി

എന്നാൽ മൂന്നാം തവണ സിപിഎമ്മിനെ പിന്തുണയ്ക്കാൻ കോൺഗ്രസ് തയ്യറായില്ല. അതും കൂടാതെ കോൺഗ്രസിന് വിമതമായ അംഗം ബിജെപിക്കാണ് വോട്ട് ചെയ്തത്. ഏഴ് വോട്ടുകൾ നേടി ബിജെപിയുടെ ബിന്ദു പ്രദീപ് തൃപ്പെരുന്തുറ പഞ്ചായത്തായി തിരഞ്ഞെടുത്തത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News