നിയമസഭാ പുസ്തോകോത്സവം: മാധ്യമ അവാർഡുകൾ സമ്മാനിച്ചു

തിങ്കളാഴ്ച  ആർ ശങ്കരനാരായാണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ നടക്കുന്ന പരിപാടിയിൽ സ്പീക്കർ എഎൻ ഷംസീറാണ് അവാർഡ് നൽകിയത്

Written by - Zee Malayalam News Desk | Last Updated : Feb 20, 2023, 01:21 PM IST
  • ആർ ശങ്കരനാരായാണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ നടക്കുന്ന പരിപാടിയിൽ സ്പീക്കർ എഎൻ ഷംസീറാണ് അവാർഡ് നൽകിയത്
  • ജനുവരി 9 മുതൽ 12 വരെ നിയമസഭ സമുച്ചയത്തിൽ ആയിരുന്നു പുസ്തകോത്സവം
നിയമസഭാ പുസ്തോകോത്സവം: മാധ്യമ അവാർഡുകൾ സമ്മാനിച്ചു

തിരുവനന്തപുരം:  നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവുമായി ബന്ധപ്പെട്ട അവാർഡുകൾ സമ്മാനിച്ചു. ഓണ്‍ലൈൻ മാധ്യമ വിഭാഗത്തിലെ പുരസ്കാരം സീ മലയാളം ന്യൂസിന് വേണ്ടി റിപ്പോർട്ടർമാരായ രജീഷ് നരിക്കുനി, അഭിജിത്ത് ജയൻ, ബിനോയ് കൃഷ്ണൻ എന്നിവർ ഏറ്റുവാങ്ങി. തിങ്കളാഴ്ച  ആർ ശങ്കരനാരായാണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ നടക്കുന്ന പരിപാടിയിൽ സ്പീക്കർ എഎൻ ഷംസീറാണ് അവാർഡ് നൽകിയത്.

ദൃശ്യ മാധ്യമ വിഭാഗത്തിൽ  കെ.അരുണ്‍ കുമാര്‍, (ഏഷ്യാനെറ്റ് ന്യൂസ്) ഉം, അച്ചടി മാധ്യമ വിഭാഗത്തിൽ ദേശാഭിമാനിയും ശ്രവ്യ മാധ്യമ വിഭാഗം ക്ലഫ്  F.M ഉം അവാർഡ് നേടി,  മികച്ച റിപ്പോര്‍ട്ടര്‍ പി.ബി.ബിച്ചു, ( മെട്രോ വാര്‍ത്ത), മികച്ച ഫോട്ടോഗ്രാഫര്‍    ദീപു ബി.പി, (ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ് ), മികച്ച ക്യാമറാമാന്‍ ഉണ്ണി പാലാഴി( മീഡിയ വണ്‍) ഉം മികച്ച മെഗാ ഇവൻറിന് മലയാള മനോരമയും പുരസ്കാരങ്ങൾ സ്വന്തമാക്കി.
    
 ജനുവരി 9 മുതൽ 12 വരെ നിയമസഭ സമുച്ചയത്തിൽ ആയിരുന്നു പുസ്തകോത്സവം സംഘടിപ്പിച്ചത്. 150 ലധികം സ്റ്റാളുകൾ വിവിധ സംസ്‌കാരിക പരിപാടികൾ, പ്രഭാഷണങ്ങൾ, പാനൽ ചർച്ചകൾ, എഴുത്തുകാരുമായുള്ള സംവാദങ്ങൾ, പുസ്തക പ്രകാശനം, കലാപരിപാടികൾ എന്നിവയും പുസ്തകോത്സവത്തിൻറെ ഭാഗമായി സംഘടിപ്പിച്ചിരുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News