റേഷൻ വ്യാപാരികളുടെ കമ്മീഷൻ ഡിസംബർ 23നകം കൊടുക്കണം; ഹൈക്കോടതി

Ration Dealers Commission : ഭക്ഷ്യ സിവിൽ സപ്ലൈസ് സെക്രട്ടറിക്കും സിവിൽ സപ്ലൈസ് കമ്മീഷണർക്കുമാണ് കുടിശ്ശിക തീർക്കാൻ ഹൈക്കോടതി നിർദ്ദേശം നൽകിയിരിക്കുന്നത്.  

Written by - Zee Malayalam News Desk | Last Updated : Nov 26, 2022, 05:52 PM IST
  • ഭക്ഷ്യ സിവിൽ സപ്ലൈസ് സെക്രട്ടറിക്കും സിവിൽ സപ്ലൈസ് കമ്മീഷണർക്കുമാണ് കുടിശ്ശിക തീർക്കാൻ ഹൈക്കോടതി നിർദ്ദേശം നൽകിയിരിക്കുന്നത്.
  • ഓണകിറ്റ് വിതരണത്തിന്റെത് അടക്കമുള്ള കമ്മീഷൻ തുക ഉടൻ കൊടുത്ത് തീർക്കണമെന്നാണ് ഹൈക്കോടതി ഉത്തരവിൽ പറയുന്നത്.
  • കൂടാതെ ഈ സമയത്തിനുള്ള കുടിശ്ശിക തുക കൊടുത്ത് തീർത്തില്ലെങ്കിൽ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥൻ ഹൈക്കോടതിയിൽ ഹാജരാകണമെന്നും അറിയിച്ചിട്ടുണ്ട്.
റേഷൻ വ്യാപാരികളുടെ കമ്മീഷൻ ഡിസംബർ 23നകം കൊടുക്കണം; ഹൈക്കോടതി

റേഷൻ വ്യാപാരികൾക്ക് കൊടുക്കാനുള്ള കമ്മീഷൻ തുക ഡിസംബർ 23നകം കൊടുത്തുതീർക്കണമെന്ന് ഹൈക്കോടതി.  ഭക്ഷ്യ സിവിൽ സപ്ലൈസ് സെക്രട്ടറിക്കും സിവിൽ സപ്ലൈസ് കമ്മീഷണർക്കുമാണ് കുടിശ്ശിക തീർക്കാൻ ഹൈക്കോടതി നിർദ്ദേശം നൽകിയിരിക്കുന്നത്. ഓണകിറ്റ് വിതരണത്തിന്റെത് അടക്കമുള്ള കമ്മീഷൻ തുക ഉടൻ കൊടുത്ത് തീർക്കണമെന്നാണ് ഹൈക്കോടതി ഉത്തരവിൽ പറയുന്നത്. കൂടാതെ ഈ സമയത്തിനുള്ള കുടിശ്ശിക തുക കൊടുത്ത് തീർത്തില്ലെങ്കിൽ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥൻ ഹൈക്കോടതിയിൽ ഹാജരാകണമെന്നും അറിയിച്ചിട്ടുണ്ട്. 

 റേഷൻ ഡീലർമാർ നൽകിയ കോടതിലക്ഷ്യ ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. കമ്മീഷനിൽ കുടിശ്ശികയുള്ള തുക ഉടൻ വിതരണം ചെയ്യണമെന്ന് 2022 ഫെബ്രുവരിയിൽ ഹൈക്കോടതി ഉത്തരവ് നൽകിയിരുന്നു. എന്നിട്ടും കുടിശ്ശിക തുക ലഭിക്കാതിരുന്നതിനെ തുടർന്നാണ്  റേഷൻ ഡീലർമാർ  കോടതിലക്ഷ്യ ഹർജി നൽകിയത്.  അതേസമയം കമ്മീഷൻ  വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ച് റേഷൻ വ്യാപാരികൾ  അനിശ്ചിത കാല സമരം പ്രഖ്യാപിച്ചെങ്കിലും പിന്നീട് പിൻവലിച്ചു.

ALSO READ: Ration Dealers Strike: റേഷൻ വ്യാപാരികളുടെ സമരം അനാവശ്യം, കമ്മീഷന്‍ തുക മുഴുവന്‍ വിതരണം ചെയ്യും; ഭക്ഷ്യമന്ത്രി

കഴിഞ്ഞ മാസത്തെ കമ്മീഷന്‍ തുകയിൽ 49% മാത്രമേ നല്‍കാനാകൂയെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് അനിശ്ചിത കാല സമരം പ്രഖ്യാപിച്ചത്. എന്നാൽ സമരം പ്രഖ്യാപിച്ചതിന് പിന്നാലെ കമ്മീഷൻ 49 ശതമാനമാക്കാനുള്ള സിവിൽ സപ്ലൈസ് കമ്മീഷണറുടെ ഉത്തരവ് പിൻവലിക്കാമെന്ന് ഭക്ഷ്യ മന്ത്രി വ്യാപാരികൾക്ക് ഉറപ്പ് നൽകി. ഫണ്ടിന്റെ അപര്യാപ്തത മൂലമാണ് ഒക്ടോബറിലെ കമ്മീഷന്‍ ഭാഗികമായി അനുവദിച്ചതെന്ന് മന്ത്രി വിശദീകരണവും നൽകിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News