Attack against healthworkers: ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ അക്രമണത്തിൽ കര്‍ശന നടപടി വേണമെന്ന് ഹൈക്കോടതി

‍ആക്രമണങ്ങളില്‍ എഫഐആർ റജിസ്റ്റര്‍ ചെയ്യപ്പെടുന്നില്ലെന്ന് ആശുപത്രികള്‍ കോടതിയെ അറിയിച്ചു. ആരോഗ്യപ്രവർത്തകർക്കെതിരായ ആക്രമണ പരാതികളിൽ ഡിജിപി തന്നെ ഇടപെടണമെന്നും കോടതി. 

Written by - Zee Malayalam News Desk | Last Updated : Sep 9, 2021, 03:53 PM IST
  • ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെയുള്ള ആക്രമണത്തിൽ കര്‍ശന നിലപാടുമായി ഹൈക്കോടതി.
  • ആരോഗ്യപ്രവര്‍ത്തകരെ ആക്രമിക്കുന്നവർക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം.
  • അക്രമസംഭവങ്ങളില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നില്ലെന്ന് ആശുപത്രികള്‍.
Attack against healthworkers: ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ അക്രമണത്തിൽ കര്‍ശന നടപടി വേണമെന്ന് ഹൈക്കോടതി

കൊച്ചി: ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ (Healthworkers) അക്രമസംഭവങ്ങളില്‍ കര്‍ശന നടപടി വേണമെന്ന് ഹൈക്കോടതി (High Court). ആരോഗ്യപ്രവര്‍ത്തകരെ ആക്രമിക്കുന്നവർക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി സർക്കാരിന് (Government) നിർദ്ദേശം നൽകി. കോവിഡ് ചികിത്സാ നിരക്ക് (Covid Treatment rates) സംബന്ധിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ നിര്‍ദേശം. അക്രമസംഭവങ്ങളില്‍ എഫ്‌ഐആര്‍ (FIR) രജിസ്റ്റര്‍ ചെയ്യപ്പെടുന്നില്ലെന്ന് ആശുപത്രികള്‍ കോടതിയില്‍ അറിയിച്ചു. 

ആരോഗ്യപ്രവർത്തകർക്കെതിരായ ആക്രമണ പരാതികളിൽ ഡിജിപി തന്നെ ഇടപെടണമെന്നും കോടതി ആവശ്യപ്പെട്ടു. സമീപകാലത്ത് ഡോക്ടര്‍മാര്‍ക്കെതിരെയുണ്ടായ അതിക്രമം കണക്കിലെടുത്താണ് കോടതിയുടെ നിര്‍ദേശം. ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണം അവരുടെ മനോവീര്യം തകര്‍ക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.

Also Read: ഡോക്ടർമാർക്കെതിരായ അതിക്രമങ്ങളിൽ കർശന നടപടി സ്വീകരിക്കുമെന്ന് Chief minister Pinarayi Vijayan

 

ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിക്കുന്നത് കേരളത്തില്‍ ജാമ്യമില്ലാ കുറ്റമാണ്. മൂന്നുവര്‍ഷം തടവും 50000 രൂപ പിഴയുമാണ് ആരോഗ്യ പ്രവര്‍ത്തകരെ അക്രമിച്ചാലുള്ള ശിക്ഷ. എന്നാൽ പലപ്പോഴും ഇത്തരം കേസുകളിലെ പ്രതികള്‍ക്കെതിരെ കാര്യമായ നടപടിയുണ്ടാകുന്നില്ലെന്ന് ആക്ഷേപവും ശക്തമാണ്
 
ആശുപത്രി സംരക്ഷണ നിയമപ്രകാരം ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കുറ്റം ചുമത്തിയാലും കുറ്റപത്രം യഥാസമയം നല്‍കാതെയും വിചാരണ വൈകിപ്പിച്ചും പ്രതികളെ സഹായിക്കുന്ന മനോഭാവമാണ് പോലീസ് എടുക്കുന്നത് എന്ന് നേരത്തെ തന്നെ ആക്ഷേപമുയർന്നിരുന്നു. 

Also Read: Attingal Doctor Attack:ആറ്റിങ്ങലിൽ ഡോക്ടർക്ക് നേരെ ചെരിപ്പെറിഞ്ഞവർ കസ്റ്റഡിയിൽ

 

ഡോക്ടര്‍മാര്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നത് ശ്രദ്ധയില്‍പെട്ടില്ലെന്ന് നിയമസഭയില്‍ രേഖാമൂലം മറുപടി നല്‍കിയ മന്ത്രി വീണാജോര്‍ജിനെതിരെ വലിയ പ്രതിഷേധമുണ്ടായിരുന്നു. സംഭവം വിവാദമായതിന് പിന്നാലെ മറുപടി മന്ത്രി തിരുത്തി. മറുപടി തയ്യാറാക്കിയപ്പോള്‍ ആശയക്കുഴപ്പമുണ്ടായെന്നായിരുന്നു വിശദീകരണം. 

ആറിടങ്ങളിലാണ് സംസ്ഥാനത്ത് ഡോക്ടര്‍മാര്‍ക്കെതിരെ ആക്രമണങ്ങളുണ്ടായതെന്നാണ് (Attack against doctors) ഐഎംഎ (IMA) പറയുന്നത്. ഇതെല്ലാം സംഭവിച്ചത് വീണാ ജോര്‍ജ് (Veena George) മന്ത്രിയായിരിക്കുമ്പോഴാണ്. എന്നിട്ട് ഇതൊന്നും അറിഞ്ഞില്ലെന്ന് പറയുന്നത് ശരിയായില്ലെന്നും ഐഎംഎ വിമര്‍ശിച്ചു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News