High Court: 'അടി കിട്ടിയത് കോടതിയുടെ മുഖത്ത്'; തിരുവാർപ്പ് അക്രമത്തിൽ പോലീസിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം

Kerala High Court criticizes Police: ഒന്ന് തല്ലിക്കോ എന്ന സമീപനം പോലീസിന്‍റെ  ഭാഗത്ത് നിന്ന് ഉണ്ടായെന്നായിരുന്നു കോടതിയുടെ പ്രധാന വിമർശനം. 

Written by - Zee Malayalam News Desk | Last Updated : Jul 10, 2023, 01:35 PM IST
  • എത്ര പോലീസുകാർ അവിടെ ഉണ്ടായിരുന്നുവെന്ന് കോടതി ചോദിച്ചു.
  • പോലീസ് സംരക്ഷണ ഉത്തരവ് നിലനിൽക്കെ ബസ് ഉടമ ആക്രമിക്കപ്പെട്ടു.
  • പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു അക്രമമെന്നും കോടതി നിരീക്ഷിച്ചു.
High Court: 'അടി കിട്ടിയത് കോടതിയുടെ മുഖത്ത്'; തിരുവാർപ്പ് അക്രമത്തിൽ പോലീസിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം

കോട്ടയം: തിരുവാർപ്പിൽ ബസ് ഉടമയ്ക്ക് നേരെയുണ്ടായ അക്രമത്തില്‍ സ്വമേധയാ എടുത്ത കോടതിയലക്ഷ്യ കേസില്‍ പോലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. കോട്ടയം ജില്ലാ പോലീസ് മേധാവിയും സ്റ്റേഷൻ ഹൗസ് ഓഫീസറും നേരിട്ട് ഹാജരായപ്പോഴായിരുന്നു കോടതിയുടെ വിമര്‍ശനം. എത്ര പോലീസുകാർ അവിടെ ഉണ്ടായിരുന്നുവെന്ന് കോടതി ചോദിച്ചു. പോലീസ് സംരക്ഷണ ഉത്തരവ് നിലനിൽക്കെ ബസ് ഉടമ ആക്രമിക്കപ്പെട്ടു. പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു അക്രമമെന്നും കോടതി നിരീക്ഷിച്ചു.

പൗരൻമാരെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം പോലീസിനുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. കോടതിക്ക് മുന്നിലും ലേബർ ഓഫീസർക്ക് മുന്നിലും തോറ്റാൽ എല്ലാ ട്രേഡ് യുണിയനുകളും ഇതാണ് ചെയ്യുക. അത് അറിയുന്നത് കൊണ്ടാണ് പോലീസ് സംരക്ഷണം നൽകാൻ ഉത്തരവിട്ടതെന്ന് കോടതി വ്യക്തമാക്കി. എന്നാൽ, ആക്രമണം പെട്ടെന്നായിരുന്നു എന്ന് പോലീസ് വിശദീകരിച്ചു. ഇതോടെ അവിടെ നാടകമല്ലെ നടന്നതെന്ന് കോടതി ചോദിച്ചു. ഒന്ന് തല്ലിക്കോ എന്ന സമീപനം പോലീസിന്‍റെ  ഭാഗത്തു നിന്ന് ഉണ്ടായി എന്ന് കോടതി വിമർശിച്ചു. 

 ALSO READ: 50 മണിക്കൂർ നീണ്ട പരിശ്രമം; കിണറിൽ അകപ്പെട്ട മഹാരാജിനെ പുറത്തെടുത്തു

അക്രമം സംബന്ധിച്ച് എന്തെങ്കിലും അന്വേഷണം ഉണ്ടായോ എന്ന് പോലീസിനോട് കോടതി ചോദിച്ചു. പോലീസ് നാടകം കളിച്ചതാണോ എന്ന് സംശയിക്കുന്നു. ഇത്തരം സംഭവങ്ങൾ ഉണ്ടായാൽ കോടതിയിൽ വന്നാലും നീതി കിട്ടില്ല എന്ന തോന്നൽ ഉണ്ടാക്കും. ആ അടി കിട്ടിയത് കോടതിയുടെ മുഖത്താണ്, ബസ് ഉടമയ്ക്ക് അല്ലെന്ന് പറഞ്ഞ കോടതി അവസാനം ബസ് ഉടമയ്ക്ക് കീഴടങ്ങേണ്ടി വന്നില്ലേ എന്ന് ചോദിക്കുകയും ചെയ്തു. കുമരകം എസ്എച്ചഒയും ഡിവൈഎസ്പിയും സത്യവാങ്മൂലം നൽകണം. കേസ് 18 നു വീണ്ടും പരിഗണിക്കും. അന്ന് ഇരുവരും വീണ്ടും ഹാജരാവണം. പോലീസ് സംരക്ഷണം ഉണ്ടായിട്ടും എങ്ങനെ മർദ്ദനം ഉണ്ടായി, അതിൽ എന്ത് അന്വേഷണം നടത്തി എന്ന് അറിയിക്കണമെന്നും കോടതി വ്യക്തമാക്കി. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News