THiruvananthapuram : കേരളത്തിൽ കനത്ത മഴ (Heavy Rain) തുടരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് (Educational Institutions) നാളെ അവധി പ്രഖ്യാപിച്ചു. ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് നാളെ ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സർവകലാശാല പരീക്ഷകളും (University Exams) ഈ സാഹചര്യത്തിൽ മാറ്റി വെച്ചിട്ടുണ്ട്.
ശക്തമായ മഴയുടെ സാഹചര്യത്തിൽ മഹാത്മാ ഗാന്ധി സർവ്വകലാശാലയും കേരളാ സർവകലാശാലയും നടത്താനിരുന്ന പരീക്ഷകളാണ് മാറ്റി വെച്ചത്. നവംബർ 15 മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷകളാണ് കേരളം സർവ്വകലാശാല മാറ്റിയത്. രണ്ടാം സെമസ്റ്റർ എം.എ/ എം.എസ്.സി/ എം.കോം/എം.എസ്.ഡബ്ല്യൂ/എം.എം സി.ജെ പരീക്ഷകളാണ് മാറ്റിയത്.
ALSO READ: University Exams| പരീക്ഷകളിൽ മാറ്റം, കേരളാ യൂണിവേഴ്സിറ്റിയുടെ അറിയിപ്പ്
ഡിസംബർ ഒന്ന് മുതലാണ് മാറ്റിയ പരീക്ഷകൾ.നവംബർ 22 മുതൽ 25 വരെ നടത്താനിരുന്ന രണ്ടാം സെമസ്റ്റർ യൂണിറ്ററി എൽ.എൽ.ബി പരീക്ഷയും മാറ്റി. മേഴ്സി ചാൻസ് അടക്കമാണ്. മഹാത്മാ ഗാന്ധി സർവകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷയും മാറ്റി വെച്ചിരിക്കുന്നത്. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കുമെന്നും പരീക്ഷ കൺട്രോളർ അറിയിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് മഴ ശക്തിപ്രാപിച്ച സാഹചര്യത്തില്‍ എല്ലാ പോലീസ് സേനാംഗങ്ങളും കനത്ത ജാഗ്രത പാലിക്കാന്‍ സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് നിര്‍ദ്ദേശം നല്‍കി. മണ്ണിടിച്ചില്‍ സാധ്യതയുളളതിനാല്‍ അടിയന്തിര രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തയ്യാറായിരിക്കാനും നിര്‍ദ്ദേശമുണ്ട്.
മണ്ണിടിച്ചിലും വെള്ളപ്പൊക്കവും സംഭവിക്കാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കും. രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ ബോട്ടുകള്‍, ലൈഫ് ജാക്കറ്റ്, മണ്ണ് മാറ്റാനും മരം മുറിക്കാനുള്ള ഉപകരണങ്ങള്‍, വെളിച്ച സംവിധാനം എന്നിവയും കരുതും.
മൂന്ന് ജില്ലകളിൽ റെഡ് അലർട്ടും (Red Alert) , എട്ട് ജില്ലകളിൽ ഓറഞ്ച് അലെർട്ടുമാണ് (Orange Alert) നിലവിൽ പ്രഖ്യാപിച്ചിട്ടുള്ളത്. എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലാണ് റെഡ് അലർട്ട് (Red Alert) പ്രഖ്യാപിച്ചിട്ടുള്ളത്. അതേസമയം ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ്. അടുത്ത മൂന്ന് ദിവസത്തേക് സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...