ഗവർണറുടെ ക്രിസ്മസ് വിരുന്ന്; മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ക്ഷണം

Raj Bhavan Christmas Dinner : ഡിസംബർ 13 ന് ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കാനുള്ള ബിൽ സഭ പാസാക്കാൻ ഒരുങ്ങുന്നതിനിടയിലാണ് ക്ഷണം. 

Written by - Zee Malayalam News Desk | Last Updated : Dec 11, 2022, 10:28 AM IST
  • ഈ മാസം 14 നാണ് രാജ്ഭവനിൽ ക്രിസ്മസ് വിരുന്ന് സംഘടിപ്പിക്കുന്നത്.
    ഡിസംബർ 13 ന് ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കാനുള്ള ബിൽ സഭ പാസാക്കാൻ ഒരുങ്ങുന്നതിനിടയിലാണ് ക്ഷണം.
  • സർക്കാർ ഗവർണർ പോര് തുടരുന്നവരുടെ മുഖ്യമന്ത്രി ക്ഷണം സ്വീകരിക്കുമോ എന്ന കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല.
ഗവർണറുടെ ക്രിസ്മസ് വിരുന്ന്; മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ക്ഷണം

രാജ്ഭവനിലെ ക്രിസ്മസ് വിരുന്നിന് ഗവർണർ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ക്ഷണിച്ച് ഗവർണർ. ഈ മാസം 14 നാണ് രാജ്ഭവനിൽ ക്രിസ്മസ് വിരുന്ന് സംഘടിപ്പിക്കുന്നത്.  ഡിസംബർ 13 ന് ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കാനുള്ള ബിൽ സഭ പാസാക്കാൻ ഒരുങ്ങുന്നതിനിടയിലാണ് ക്ഷണം. സർക്കാർ ഗവർണർ പോര് തുടരുന്നവരുടെ മുഖ്യമന്ത്രി ക്ഷണം സ്വീകരിക്കുമോ എന്ന കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല. കഴിഞ്ഞ വര്ഷം ക്രിസ്മസ് വിരുന്ന് നടത്തിയിരുന്നെങ്കിലും മത മേലാധ്യക്ഷന്മാർക്ക് മാത്രമായിരുന്നു ക്ഷണം ഉണ്ടായിരുന്നത്.

അതേസമയം വൈസ് ചാന്‍സലര്‍മാര്‍ക്കു നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസില്‍  അന്തിമ തീരുമാനം കോടതി ഉത്തരവിന് ശേഷമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നോട്ടീസുമായി ബന്ധപ്പെട്ട നടപടികള്‍ രണ്ടു ദിവസത്തിനകം പൂര്‍ത്തിയാകുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കിയിരുന്നു. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സര്‍ക്കാരിന് സര്‍വകലാശാലകളില്‍ ഏകപക്ഷീയമായി നിലപെടുക്കാനാകില്ലെന്ന് ഗവര്‍ണര്‍ പറഞ്ഞു. 

ALSO READ: വിസിമാരുടെ കാരണം കാണിക്കല്‍ നോട്ടീസ്; അന്തിമ തീരുമാനം കോടതി വിധിക്കു ശേഷമെന്ന് ഗവര്‍ണര്‍

സംസ്ഥാന സര്‍ക്കാരിന് വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട് യാതൊരു പങ്കുമില്ല എന്നാണ് പശ്ചിമ ബംഗാളില്‍ ചാന്‍സലറുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീം കോടതി പറഞ്ഞത്.  പിന്നെങ്ങനെയാണ് അവര്‍ക്ക് ചാന്‍സലറുടെ നിയമനത്തില്‍ ഇടപെടാനാകുക എന്നും ഗവര്‍ണര്‍ ചോദിച്ചു. ചാന്‍സലര്‍ക്കെതിരെ ഹൈക്കോടതിയുടെ വിമര്‍ശനവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക്, ഹൈക്കോടതി വിമര്‍ശിച്ചിട്ടില്ലെന്നായിരുന്നു ഗവര്‍ണർ നൽകിയ മറുപടി. സർവകലാശാലകളെ മെച്ചപ്പെടുത്താനാണ് ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News