തിരുവനന്തപുരം : മിശ്രവിവാഹിതർക്ക് ധനസഹായവുമായി കേരള സർക്കാർ . മാർച്ച് 2021 വരെയുള്ള കാലയളവിനകത്ത് വിവാഹിതരായ 4,170 മിശ്രവിവാഹിതർക്കായി 12.51 കോടി രൂപ സർക്കാർ അനുവദിച്ചു . സാമൂഹ്യ നീതി വകുപ്പാണ് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന മിശ്രവിവാഹിതർക്കായി 30,000രൂപ സഹായധനം അനുവദിച്ചത് . ഇതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളായ ബ്ലോക്ക് പഞ്ചായത്ത് മുനിസിപ്പാലിറ്റികൾ,കോർപറേഷനുകൾ എന്നിവയെ ചുമതലപ്പെടുത്തി.
ധനസഹായത്തിനായി അപേക്ഷിക്കുന്നവരുടെ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കൂടരുത് . വിവാഹം രജിസ്റ്റർ ചെയ്ത സർട്ടിഫിക്കേറ്റ്,ആധാർ അല്ലെങ്കിൽ വോട്ടേഴ്സ് ഐഡി എന്നിവ രേഖകളായി സമർപ്പിക്കണം . സംരംഭം തുടങ്ങാനോ,ഭൂമി വാങ്ങാനോ ആണ് ഈ ധനസഹായം വിനിയോഗിക്കേണ്ടത് .
2021-22 സാമ്പത്തിക വർഷത്തിൽ 485 അപേക്ഷകർക്കായി സർക്കാർ 1.45 കോടി രൂപ നീക്കി വച്ചു . എന്നാൽ 4,170 അപേക്ഷകൾ ഇനിയുമുണ്ടെന്ന സാമൂഹ്യനീതി വകുപ്പിന്‍റെ കണക്കുകൾ പ്രകാരമാണ് പുതിയ ധനസഹായ തുക അനുവദിച്ചത് . ഏറ്റവും കൂടുതൽ അപേക്ഷകരുള്ള ജില്ല ആലപ്പുഴയാണ് . 833 മിശ്രവിവാഹിതരാണ് ധനസഹായത്തിനായി അപേക്ഷിച്ചിരിക്കുന്നത് . 784 അപേക്ഷകരുമായി തിരുവനന്തപുരമാണ് രണ്ടാം സ്ഥാനത്ത്.മലപ്പുറത്താണ് ഏറ്റവും കുറവ് അപേക്ഷകർ .
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...