Theatre Reopening: തിയേറ്ററുകള്‍ തുറക്കുന്നകാര്യം പരിഗണനയിലെന്ന് സജി ചെറിയാന്‍

സംസ്ഥാനത്ത് TPR കുറയുകയും 90 ശതമാനത്തളം ജനങ്ങളും ആദ്യ ഡോസ് വാക്സിനേഷനും എടുക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് തിയേറ്ററുകളും ഓഡിറ്റോറിയങ്ങളും തുറക്കുന്നകാര്യം പരിഗണിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Sep 21, 2021, 12:19 PM IST
  • തിയേറ്ററുകള്‍ തുറക്കാന്‍ അനുകൂല സാഹചര്യമെന്ന് സജി ചെറിയാൻ.
  • സീരിയല്‍ - സിനിമാ ചിത്രീകരണത്തിന് സംസ്ഥാനത്ത് അനുമതിയുണ്ട്.
  • ആരോഗ്യ വിദഗ്ധര്‍ അടക്കമുള്ളവരുമായി കൂടിയാലോചിച്ചതിന് ശേഷമേ സര്‍ക്കാര്‍ അന്തിമ തീരുമാനം എടുക്കൂ.
Theatre Reopening: തിയേറ്ററുകള്‍ തുറക്കുന്നകാര്യം പരിഗണനയിലെന്ന് സജി ചെറിയാന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് തിയേറ്ററുകള്‍ (Theatre) തുറക്കാന്‍ അനുകൂല സാഹചര്യമെന്ന് മന്ത്രി സജി ചെറിയാന്‍ (Saji Cheriyan). സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (Test Positivity Rate) കുറഞ്ഞുവരികയാണ്. 90 ശതമാനത്തളം ജനങ്ങളും ആദ്യ ഡോസ് വാക്സിനേഷനും (First Dose Vaccine) എടുത്ത് കഴി‍ഞ്ഞു. ഇതിന്റെ പശ്ചാത്തലത്തിലാണ് സംസ്ഥാനത്തെ തിയേറ്ററുകളും ഓഡിറ്റോറിയങ്ങളും തുറക്കുന്നകാര്യം പരിഗണിക്കുന്നത്.

സീരിയല്‍ -  സിനിമാ ചിത്രീകരണത്തിന് സംസ്ഥാനത്ത് അനുമതിയുണ്ട്. കൂടാതെ നവംബർ 1 മുതൽ കോളേജുകളും സ്‌കൂളുകളും തുറക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് സർക്കാർ. അത് കൊണ്ടു തന്നെ തിയേറ്ററുകള്‍ തുറക്കുന്ന കാര്യവും ആലോചിക്കാം എന്നാണ് സര്‍ക്കാരിന്റെ നിലപാട്. എന്നാൽ ആരോഗ്യ വിദഗ്ധര്‍ അടക്കമുള്ളവരുമായി കൂടിയാലോചിച്ചതിന് ശേഷമേ സര്‍ക്കാര്‍ അന്തിമ തീരുമാനം എടുക്കൂ.

Also Read: Covishield| കോവിഷീൽഡ് കുത്തിവെയ്പ് എടുത്തവർ- വാക്സിനേഷൻ എടുക്കാത്തവർ, ബ്രിട്ടനിൽ വിചിത്ര ക്വാറൻറെയിൻ നിയമം

കോവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തിന് ശേഷം സംസ്ഥാനത്ത് തിയറ്ററുകൾ തുറന്നു പ്രവർത്തിച്ചിരുന്നു. പക്ഷേ രണ്ടാം തരം​ഗത്തിൽ വീണ്ടും കോവിഡ് കേസുകളുടെ എണ്ണം വർധിച്ചതോടെ തിയേറ്ററുകൾ വീണ്ടും അടയ്ക്കേണ്ടി വന്നു.

Also Read: Vaccination: ആദ്യ ഡോസ് 90 ശതമാനം പിന്നിട്ടതായി ആരോ​ഗ്യമന്ത്രി വീണാ ജോർജ്

രാജ്യത്ത് കോവിഡ് (Covid 19) വ്യാപനത്തിന് ശേഷം തിയേറ്റര്‍ (Theatre) ഉടമകള്‍ രൂക്ഷമായ പ്രതിസന്ധിയാണ് നേരിടുന്നത്. സംസ്ഥാനത്തെ തിയേറ്റർ ഉടമകളും (Theatre Owners) വൻ പ്രതിസന്ധിയാണ് നേരിടുന്നത്. സാമ്പത്തിക പ്രശ്‌നങ്ങള്‍ (Financial Crisis) മറികടക്കാന്‍ സര്‍ക്കാര്‍ (Government) പ്രത്യേക പദ്ധതി പ്രഖ്യാപിക്കണമെന്ന് തിയേറ്റര്‍ ഉടമകള്‍ ആവശ്യപ്പെട്ടിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News