Kerala Rain Crisis : മുഖ്യമന്ത്രിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണിൽ വിളിച്ച് സംസാരിച്ചു, ആവശ്യമായ എല്ലാ സഹായങ്ങളും കേന്ദ്രം നൽകുമെന്ന് പ്രധാനമന്ത്രി

Kerala Rain Crisis ഉണ്ടായ നാശനഷ്ടങ്ങളെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയനെ (CM Pinarayi Vijayan) ഫോണിൽ വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി (PM Narendra Modi) ചർച്ച ചെയ്തു.

Written by - Zee Malayalam News Desk | Last Updated : Oct 17, 2021, 07:10 PM IST
  • കേന്ദ്രത്തിന്റെ ഭാഗത്തിൽ നിന്നുള്ള എല്ലാ സഹായ സൗകര്യങ്ങളും ഒരുക്കുമെന്ന് പ്രധാനമന്ത്രി മുഖ്യമന്ത്രിക്ക് ഉറപ്പ് നൽകി.
  • ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചിരുക്കുന്നത്.
  • എല്ലാവിധ സഹായത്തിന് കേന്ദ്ര സർക്കാരിന്റെ ഉദ്യോഗസ്ഥർ ഉണ്ടെന്ന് പ്രധാനമന്ത്രി സംസ്ഥാന മുഖ്യമന്ത്രിക്ക് ഉറപ്പ് നൽകി.
  • അതേസമയം മഴക്കെടുതിയിൽ കേരളത്തിൽ മരണ നിരക്ക് 23 ആയി.
Kerala Rain Crisis : മുഖ്യമന്ത്രിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണിൽ വിളിച്ച് സംസാരിച്ചു, ആവശ്യമായ എല്ലാ സഹായങ്ങളും കേന്ദ്രം നൽകുമെന്ന് പ്രധാനമന്ത്രി

Thiruvananthapuram / New Delhi : സംസ്ഥാത്തെ മഴക്കെടുതിയിൽ (Kerala Rain Crisis) ഉണ്ടായ നാശനഷ്ടങ്ങളെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയനെ (CM Pinarayi Vijayan) ഫോണിൽ വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി (PM Narendra Modi) ചർച്ച ചെയ്തു. കേന്ദ്രത്തിന്റെ ഭാഗത്തിൽ നിന്നുള്ള എല്ലാ സഹായ സൗകര്യങ്ങളും ഒരുക്കുമെന്ന് പ്രധാനമന്ത്രി മുഖ്യമന്ത്രിക്ക് ഉറപ്പ് നൽകി. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചിരുക്കുന്നത്.

"കേരളത്തിലെ കനത്ത മഴയുടെയും മണ്ണിടിച്ചിലിന്റെയും പശ്ചാത്തലത്തിൽ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനുമായി സംസാരിച്ച്  സ്ഥിതിഗതികൾ ചർച്ച ചെയ്തു. പരിക്കേറ്റവരെയും ദുരിതബാധിതരെയും സഹായിക്കാൻ ഉദ്യോഗസ്ഥർ രംഗത്തുണ്ട്. എല്ലാവരുടെയും സുരക്ഷയ്ക്കും ക്ഷേമത്തിനും വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു" പ്രധാനമന്ത്രി ട്വിറ്ററൽ മലയാളത്തിൽ കുറിച്ചു.

ALSO READ : Rain in Kerala: death toll rises | മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; 23 പേർ മരിച്ചതായി റിപ്പോർട്ട്

എല്ലാവിധ സഹായത്തിന് കേന്ദ്ര സർക്കാരിന്റെ ഉദ്യോഗസ്ഥർ ഉണ്ടെന്ന് പ്രധാനമന്ത്രി സംസ്ഥാന മുഖ്യമന്ത്രിക്ക് ഉറപ്പ് നൽകി. 

"കേരളത്തിൽ കനത്ത മഴയിലും ഉരുൾപൊട്ടലിലും ഏതാനും ജീവനുകൾ നഷ്ടമായത്  ദുഖകരമാണ്. മരണമടഞ്ഞവരുടെ  കുടുംബാംഗങ്ങളോട്  അനുശോചനം അറിയിക്കുന്നു." എന്ന് ട്വിറ്ററിൽ കൂട്ടിച്ചേർത്ത് മോദി അനുശോചനം അറിയിക്കുകയും ചെയ്തു.

ALSO READ : Kerala Rain Crisis | ന്യൂനമർദ്ദവും ചുഴലിക്കാറ്റും ഇനി നമ്മുടെ കാലാവസ്ഥയുടെ ഭാഗമാവുകയാണ് : മുരളി തുമ്മാരുകുടി

"പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി  ടെലിഫോണിൽ വിളിച്ച് സംസ്ഥാനത്തെ മഴക്കെടുതികൾ സംബന്ധിച്ച വിവരങ്ങൾ ആരാഞ്ഞു. അതിതീവ്രമഴ യും  ഉരുൾപൊട്ടലും അതിൻ്റെ ഫലമായി ഉണ്ടായ ആൾനാശവും സംസ്ഥാനത്തിന് കനത്ത ആഘാതം ഏൽപ്പിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ആവശ്യമായ സഹായങ്ങൾ കേന്ദ്രം നൽകാമെന്ന് പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു." മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചു.

ALSO READ : Kokkayar | കൊക്കയാറിൽ നിന്ന് മൂന്ന് കുട്ടികളുടെ മൃതദേഹങ്ങൾ കൂടി കണ്ടെത്തി

അതേസമയം മഴക്കെടുതിയിൽ കേരളത്തിൽ മരണ നിരക്ക് 23 ആയി. കൂട്ടിക്കലും, കൊക്കയാറിലും ഉണ്ടായ മണ്ണിടിച്ചലിൽ അകപ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. മഴ കുറഞ്ഞെങ്കിലും കിഴക്ക് നിന്നുള്ള വെള്ളം പടിഞ്ഞാറ് ഭാഗത്തേക്ക് ഒഴുകി എത്തുന്നതോടെ ആലപ്പുഴ, തിരുവല്ല എന്നീ ഭാഗങ്ങളിൽ ജലനിരപ്പ് ഉയരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News