Kerala flood alert updates: സംസ്ഥാനത്ത് അതിശക്തമായ മഴ; ചാലക്കുടിപ്പുഴയിൽ കാട്ടാന ഒഴുക്കിൽപ്പെട്ടു- വീഡിയോ

Elephant: അതിരപ്പള്ളി പിള്ളപ്പാറ മേഖലയിലാണ് കാട്ടാന പുഴയിൽ ഒഴുക്കിൽപ്പെട്ടത്. കാട്ടാനക്കൂട്ടത്തിലൊന്നാണ് പുഴയിൽ കുടുങ്ങിയത്

Written by - Zee Malayalam News Desk | Last Updated : Aug 2, 2022, 05:57 PM IST
  • ചാലക്കുടി മേഖലയിൽ കനത്ത മഴ തുടരുകയാണ്
  • കരയിലേക്ക് കയറാൻ സാധിക്കാതെ ഒരു മണിക്കൂറോളം ആന പുഴയിൽ കുടുങ്ങി
  • തുടർന്ന് തുരുത്തിലേക്ക് കയറി
Kerala flood alert updates: സംസ്ഥാനത്ത് അതിശക്തമായ മഴ; ചാലക്കുടിപ്പുഴയിൽ കാട്ടാന ഒഴുക്കിൽപ്പെട്ടു- വീഡിയോ

തൃശൂർ: കനത്ത മഴയിൽ ചാലക്കുടി പുഴയിൽ ആന ഒഴുക്കിൽപ്പെട്ടു. കരയിലേക്ക് കയറാൻ സാധിക്കാതെ ഒരു മണിക്കൂറോളം ആന പുഴയിൽ കുടുങ്ങി. തുടർന്ന് തുരുത്തിലേക്ക് കയറി. ഒരു മണിക്കൂറോളം നീണ്ട സാഹസികമായ പരിശ്രമത്തിനൊടുവിലാണ് ആന തുരുത്തിലേക്ക് കയറിയത്. അതിരപ്പള്ളി പിള്ളപ്പാറ മേഖലയിലാണ് കാട്ടാന പുഴയിൽ ഒഴുക്കിൽപ്പെട്ടത്. കാട്ടാനക്കൂട്ടത്തിലൊന്നാണ് പുഴയിൽ കുടുങ്ങിയത്. ചാലക്കുടി മേഖലയിൽ കനത്ത മഴ തുടരുകയാണ്.

ചാലക്കുടി പുഴയിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ അതീവ ജാ​ഗ്രത നിർദേശം നൽകിയിട്ടുണ്ട്. ചാലക്കുടി മേലൂരിലെ എരുമപ്പാടം കോളനിയിൽ വെള്ളം കയറി. കോളനിയിലെ വീട്ടുകാരെ മാറ്റിപ്പാർപ്പിച്ചു. സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുകയാണ്. എല്ലാ ജില്ലകളിലും ജാ​ഗ്രത നിർദേശം നൽകിയിട്ടുണ്ട്. എല്ലാ ജില്ലകളിലും മഴ പെയ്യുമെന്ന് മുന്നറിയിപ്പ്. പത്ത് ജില്ലകളിൽ ഇന്നും നാളെയും റെഡ് അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ALSO READ: Kerala flood alert updates: സംസ്ഥാനത്ത് അതിതീവ്ര മഴ; പ്രളയ സാധ്യത മുന്നറിയിപ്പ്, പത്ത് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു

മൂന്ന് ദിവസം കൂടി അതിശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദേശം നൽകിയിട്ടുണ്ട്. അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകി. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് കളക്ടർമാർ അവധി പ്രഖ്യാപിച്ചത്.

പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി നൽകിയിരിക്കുന്നത്. എന്നാൽ കൊല്ലം, തിരുവനന്തപുരം, തൃശൂർ ജില്ലകളിലെ പൊതുപരീക്ഷകൾക്ക് മാറ്റമില്ല. എംജി സർവകലാശാലയുടെയും കാലടി സർവകലാശാലയുടെയും ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. കണ്ണൂരിൽ കനത്ത മഴയിൽ മലയോരമേഖലയിൽ മൂന്നിടങ്ങളിൽ ഉരുൾപൊട്ടി. രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി. ഒരാൾക്കായി തിരച്ചിൽ തുടരുകയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News