Kerala DHSE VHSE Plus Two Results 2022 : പ്ലസ് ടു ഫലം വെബ്സൈറ്റിൽ തിരയേണ്ട; ഈ ആപ്പുകളിലൂടെ അറിയാം

Kerala DHSE VHSE Plus Two Results 2022 ഈ ആപ്പുകൾ പ്ലേ സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യാൻ സാധിക്കും. കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കെഐടിഇ) വികസിപ്പിച്ചെടുത്ത ആപ്പാണ് സഫലം

Written by - Zee Malayalam News Desk | Last Updated : Jun 20, 2022, 11:18 PM IST
  • Saphalam 2022, iExaMS - Kerala എന്നീ ആപ്പുകൾ വഴിയാണ് ഫലങ്ങൾ എളുപ്പം ലഭിക്കുന്നത്.
  • ഈ ആപ്പുകൾ പ്ലേ സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യാൻ സാധിക്കും. കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കെഐടിഇ) വികസിപ്പിച്ചെടുത്ത ആപ്പാണ് സഫലം.
  • സഫലം 2022 ആപ്ലിക്കേഷൻ സ്കൂൾ, വിദ്യാഭ്യാസ ജില്ല, റവന്യൂ ജില്ല തിരിച്ചുള്ള ഫലങ്ങളുടെ വിശകലനവും നൽകും.
Kerala DHSE VHSE Plus Two Results 2022 : പ്ലസ് ടു ഫലം വെബ്സൈറ്റിൽ തിരയേണ്ട; ഈ ആപ്പുകളിലൂടെ അറിയാം

സംസ്ഥാനത്തെ ഹയർ സെക്കൻഡറി, VHSE ഫലം ചൊവ്വാഴ്ച രാവിലെ 11 മണിക്ക് പ്രഖ്യാപിക്കും. മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചതിന് കഴിഞ്ഞ ഒരു മണിക്കൂർ ശേഷം ഉച്ചയ്ക്ക് 12 മണിയോടെ എല്ലാവർക്കും അവരവരടെ ഫലം ലഭിക്കുന്നതാണ്. ഫലം അറിയുന്നത് കൂടുതൽ എളുപ്പമാക്കാൻ രണ്ട് മൊബൈൽ ആപ്പുകൾ വിദ്യഭ്യാസ വകുപ്പ് സജ്ജമാക്കിട്ടുണ്ട്. Saphalam 2022, iExaMS - Kerala  എന്നീ ആപ്പുകൾ വഴിയാണ് ഫലങ്ങൾ എളുപ്പം ലഭിക്കുന്നത്.

ഈ ആപ്പുകൾ പ്ലേ സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യാൻ സാധിക്കും. കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കെഐടിഇ) വികസിപ്പിച്ചെടുത്ത ആപ്പാണ് സഫലം. സഫലം 2022 ആപ്ലിക്കേഷൻ സ്കൂൾ, വിദ്യാഭ്യാസ ജില്ല, റവന്യൂ ജില്ല തിരിച്ചുള്ള ഫലങ്ങളുടെ വിശകലനവും നൽകും.

ALSO READ : Kerala SSLC Result 2022 : എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു; 99.26 വിജയ ശതമാനം

കേരള ഡിഎച്ച്എസ്ഇയും നാഷണൽ ഇൻഫോർമാറ്റിക്സ് സെന്ററും ചേർന്ന് വികസിപ്പിച്ചെടുത്ത ആപ്പാണ് ഐഎക്സാംസ്.  കേരള സർക്കാർ ഡിഎച്ച്എസ്ഇക്ക് കീഴിലുള്ള  പ്ലസ് ടു വിദ്യാർത്ഥികളെ സഹായിക്കാനാണ് ഈ ആപ്പ് വികസിപ്പിച്ചത്. ആൻഡ്രോയിഡ് ഫോണുകളിൽ മാത്രമേ ഇത് ലഭിക്കുകയുള്ളു. ഫലം പ്രസിധീകരിച്ച ഉടൻ തന്നെ വിദ്യർഥികൾക്ക് അറിയാൻ കഴിയും.

ആപ്പുകൾക്ക് പുറമെ വിദ്യാഭ്യാസ വകുപ്പ് നിർദേശിക്കുന്ന 5 വെബ്സൈറ്റുകളിലൂടെയും പ്ലസ് ടു ഫലം ലഭിക്കുന്നതാണ്.

www.keralaresults.nic.in 

www.dhsekerala.gov.in

www.prd.kerala.gov.in

www.results.kite.kerala.gov.in

www.kerala.gov.in

ALSO READ : Kerala SSLC Result 2022 : ഫലം എവിടെ? എസ്എസ്എൽസി ഫലപ്രഖ്യാപന സൈറ്റുകൾ നിശ്ചലം

എങ്ങനെ വേഗത്തിൽ ഫലം ലഭിക്കാം?

മുകളിൽ നൽകിയിരിക്കുന്ന ലിങ്കുകളിൽ പ്രവേശിച്ചാൽ DHSE Plus Two Second Year Results 2022, VHSE Result 2022 എന്നീ രണ്ട് വിഭാഗങ്ങൾ കാണാൻ സാധിക്കും. നിങ്ങൾ ഏത് വിഭാഗത്തിലെ വിദ്യാർഥിയോണോ അത് തിരഞ്ഞെടുക്കുക. തുടർന്ന് ഇക്കര്യങ്ങൾ ശ്രദ്ധിക്കുക. നിങ്ങൾ ഫലം അറിയുന്നതിനായി വെബ്സൈറ്റ് തിരഞ്ഞെടുക്കുമ്പോൾ പരമാവധി അവസാനത്തെ ലിങ്കുകൾ ഉപയോഗിക്കുക. കാരണം ആദ്യത്തെ ലിങ്കുകളിൽ ആയിരിക്കും കൂടുതൽ പേർ ഫലം അറിയാൻ പ്രവേശിക്കുക. അപ്പോൾ ആ ലിങ്കിൽ തന്നെ നിങ്ങളും കയറിയാൽ നിങ്ങൾക്ക് റിസൾട്ട് ലഭിക്കുന്നത് വൈകിയേക്കും.

1. ഫല പ്രഖ്യാപന ലങ്കിൽ പ്രവേശിച്ച് നിങ്ങളുടെ വിഭാഗം തിരഞ്ഞെടുക്കുമ്പോൾ തന്നെ പുതിയ ഒരു വിൻഡോ തുറന്ന് വരുന്നതാണ്. 

2. ആ വിൻഡോയിൽ നിങ്ങളുടെ അഡ്മിറ്റ് കാർഡിൽ റോൾ നമ്പറും ജനന തിയതിയും നിർദേശിച്ചിരിക്കുന്ന സ്ഥലത്ത് രേഖപ്പെടുത്തുക. നൽകിയ വിവരങ്ങളിൽ ഏതെങ്കിലും തരത്തിൽ തെറ്റുണ്ടെങ്കിൽ RESET ക്ലിക്ക് ചെയ്ത് കൃത്യമായ വിവരം ഒന്നു കൂടി നൽകാവുന്നതാണ്.   

3. ശേഷം സബ്മിറ്റ് ബട്ടിൽ ക്ലിക്ക് ചെയ്യുക. നിങ്ങൾക്ക് അപ്പോൾ തന്നെ ഫലം ലഭിക്കുന്നതാണ്.

12 മണിക്കാണ് നിങ്ങൾക്ക് ഫലം ലഭിക്കുക. അതിന് മുമ്പായി ഇക്കാര്യങ്ങൾ കൂടി ചെയ്താൽ നിങ്ങൾക്ക് ലഭിക്കുന്ന ഫലം ഒന്നും കൂടി വേഗത്തിലാകും. ഫലം സേർച്ച് ചെയ്യുന്നതിന് മുമ്പ് നിങ്ങളുടെ സേർച്ച് ആപ്പുകളായ ഗൂഗിൾ ക്രോം, ഓപ്പേറ മിനി, മൊസ്സില്ല ഫയർഫോക്സ്, സഫാരി, മൈക്രോസോഫ്റ്റ് എഡ്ജ്  എന്നിവയുടെ ക്യാഷെ ക്ലിയർ ചെയ്യുന്നത് റിസൾട്ട് വേഗം ലഭ്യമാക്കുന്നതിന് നിങ്ങളെ സഹായിക്കുന്നതാണ്.

ജൂൺ 15ന് പ്രഖ്യാപിച്ച എസ്എസ്എൽസി 2022 ഫലത്തിൽ സംസ്ഥാനത്ത് 99.26 ശതമാനമാണ് വിജയശതമാനം രേഖപ്പെടുത്തിയിരിക്കുന്നത്. 2021നെക്കാൾ നേരിയ ശതമാനത്തിൽ വിജയശതമാനം കുറഞ്ഞിരുന്നു. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News