Kerala Congress M: ജോസ് ഗ്രൂപ്പ് ഇടതുമുന്നണിയിലേക്ക്, യോജിക്കാനാകാതെ അണികള്‍

കേരള കോണ്‍ഗ്രസ്‌ എമ്മിലെ ( Kerala Congress M) ഗ്രൂപ്പ് വഴക്ക് പാര്‍ട്ടിയെ പിളര്‍ത്തിയപ്പോള്‍  ഒപ്പം നിന്ന പല നേതാക്കളും ഇപ്പോള്‍ ചുവടുമാറ്റുന്നു... 

Last Updated : Sep 24, 2020, 02:41 PM IST
  • കേരള കോണ്‍ഗ്രസ്‌ എമ്മിലെ ഗ്രൂപ്പ് വഴക്ക് പാര്‍ട്ടിയെ പിളര്‍ത്തിയപ്പോള്‍ ഒപ്പം നിന്ന പല നേതാക്കളും ഇപ്പോള്‍ ചുവടുമാറ്റുന്നു...
  • യുഡിഎഫ് (UDF) വിട്ടപ്പോൾ ഒപ്പംനിന്നെങ്കിലും ഇടതുപക്ഷത്തേക്ക് പോകുന്നതിനോട് യോജിക്കാനാകില്ലെന്നാണ് ഈ നേതാക്കളുടെ നിലപാട്.
  • മുൻ എംഎൽഎ ജോസഫ് എം പുതുശ്ശേരി ഗ്രൂപ്പ് വിട്ടു
Kerala Congress M: ജോസ്  ഗ്രൂപ്പ് ഇടതുമുന്നണിയിലേക്ക്,  യോജിക്കാനാകാതെ അണികള്‍

kottayam: കേരള കോണ്‍ഗ്രസ്‌ എമ്മിലെ ( Kerala Congress M) ഗ്രൂപ്പ് വഴക്ക് പാര്‍ട്ടിയെ പിളര്‍ത്തിയപ്പോള്‍  ഒപ്പം നിന്ന പല നേതാക്കളും ഇപ്പോള്‍ ചുവടുമാറ്റുന്നു... 

യുഡിഎഫ്  (UDF) വിട്ടപ്പോൾ ഒപ്പംനിന്നെങ്കിലും ഇടതുപക്ഷത്തേക്ക് പോകുന്നതിനോട് യോജിക്കാനാകില്ലെന്നാണ് ഈ നേതാക്കളുടെ നിലപാട്.

കേരള കോണ്‍ഗ്രസ്‌ എമ്മിലെ മുതിര്‍ന്ന നേതാവും ജോസ് കെ മാണി (Jose K Mani)യുടെ വലംകൈയായി പ്രവര്‍ത്തിച്ചിരുന്ന ആളുമായ  മുൻ എംഎൽഎ ജോസഫ് എം പുതുശ്ശേരി ഗ്രൂപ്പ് വിട്ടു. 

എല്‍ഡിഎഫിലേക്ക് പോകുന്നതിനോട് താത്പര്യമില്ലെന്നും അങ്ങനെ ചെയ്യുന്നത് ആത്മഹത്യാപരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.  ഇത്രയും കാലം ഉയര്‍ത്തിപ്പിടിച്ച ഒരു പൊതു രാഷ്ട്രീയ നിലപാടുണ്ട്. പെട്ടെന്നൊരു ദിവസം അതിനെ തള്ളിപ്പറയാന്‍ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേരളാ കോണ്‍ഗ്രസ് എമ്മിന്‍റെ  ഉന്നതാധികാര സമിതി അംഗം കൂടിയാണ് ജോസഫ് എം പുതുശ്ശേരി. 

എല്‍ഡിഎഫിലേക്ക് പോകുന്നതില്‍  വിമുഖത അറിയിച്ചെങ്കിലും യുഡിഎഫിലേക്ക് തിരികെ എത്തുമോയെന്ന ചോദ്യങ്ങള്‍ക്ക് അദ്ദേഹം വ്യക്തമായ മറുപടി നല്‍കിയിട്ടില്ല. നിലവില്‍ ഈയൊരു നിലപാട് മാത്രമാണ് സ്വീകരിച്ചിട്ടുള്ളതെന്നും ഭാവികാര്യങ്ങള്‍ പിന്നീട് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.  

ജോസ് കെ മാണി പക്ഷം ഇടതു മുന്നണിയുമായി ചേരാന്‍ തീരുമാനി ക്കുമ്പോഴും പാര്‍ട്ടിയിലെ നല്ലൊരു വിഭാഗം നേതാക്കളും അണികളും ഈ തീരുമാനത്തോട് യോജിക്കുന്നില്ല എന്ന് തന്നെയാണ് സൂചനകള്‍. 

ജോസഫ് എം പുതുശ്ശേരിയെ പോലെ നിരവധി ജോസ് പക്ഷ നേതാക്കൾ ജോസഫ് ഗ്രൂപ്പുമായും കോൺഗ്രസുമായും ആശയവിനിമയം നടത്തിവരികയാണ് എന്നും റിപ്പോര്‍ട്ട് ഉണ്ട്.  വരുംനാളുകളിൽ കൂടുതൽ പേർ ഗ്രൂപ്പില്‍ നിന്ന് പുറത്തുവരാനും സാധ്യതയുണ്ട്. 

ആർ. ബാലകൃഷ്ണപിള്ളയോടോപ്പം നിന്ന് 1991ലും കെ.എം. മാണിയോടൊപ്പം 2001, 2006 വർഷങ്ങളിലും പുതുശ്ശേരി കല്ലൂപ്പാറയിൽനിന്ന് നിയമസഭയിലെത്തിയിരുന്നു. മണ്ഡല പുനർനിർണയത്തെ തുടർന്ന് കല്ലൂപ്പാറ ഇല്ലാതായതിനെത്തുടർന്ന് 2011ൽ സീറ്റ് ലഭിച്ചില്ല. 2016ൽ തിരുവല്ലയിൽ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

Also read: UDFന്‍റെ താക്കീതിന് പുല്ലുവില, Jose K Mani ഇടതുമുന്നണിയിലേയ്ക്ക്... പ്രഖ്യാപനം ഉടന്‍ 

അതേസമയം, അവസരം മുതലാക്കാന്‍ UDF ശ്രമവും നടക്കുന്നുണ്ട്.  ഇടതുപക്ഷത്തേക്ക് പോകാൻ താത്പര്യമില്ലാത്തവരെ ജോസ് വിഭാഗത്തിൽനിന്ന് അടർത്തിയെടുക്കാൻ കോൺഗ്രസും പരിശ്രമിക്കുകയാണ്.  ജോസ് വിഭാഗം വിട്ട് യുഡിഎഫിൽ നിൽക്കുന്നവർക്ക് സംരക്ഷണം നൽകുമെന്നാണ് മുന്നണി നേതൃത്വം ആവർത്തിക്കുന്നത്.  വരുന്നവർ പുതിയ കേരള കോൺഗ്രസ്  രൂപീകരിക്കാതെ ജോസഫ് ഗ്രൂപ്പിനൊപ്പം ചേരട്ടേയെന്ന നിലപാടിലാണ് കോൺഗ്രസ് നേതൃത്വം.  തദ്ദേശ  തി​ര​ഞ്ഞെ​ടു​പ്പി​ല്‍ സീ​റ്റു​വ​രെ ഇ​തി​നാ​യി വാ​ഗ്​​ദാ​നം ചെ​യ്യു​ന്നു​ണ്ട്.

Also read: പാര്‍ട്ടിയുടെ പേരും രണ്ടില ചിഹ്നവും കിട്ടി, പിടികൊടുക്കാതെ "വിലപേശല്‍" തുടര്‍ന്ന് ജോസ് കെ മാണി..!!

അതേസമയം, ഇടതുമുന്നണി യില്‍  ചേരുന്നതുമായി ബന്ധപ്പെട്ട   നടപടികളുമായി മുന്നോട്ടു  പോകുകയാണ് ജോസ് കെ മാണി ഗ്രൂപ്പ്. ഇടതുമുന്നണി നേതൃത്വവുമായി അനൗപചാരിക ചർച്ചകൾ നടത്തുന്ന ജോസ് പക്ഷം തദ്ദേശ തിരഞ്ഞെടുപ്പിൽ എത്ര സീറ്റുകൾ മത്സരിക്കാൻ വേണമെന്ന പട്ടിക സിപിഎം നേതൃത്വത്തിന് ജില്ലാടിസ്ഥാനത്തിൽ നൽകിയതായും  റിപ്പോര്‍ട്ട് ഉണ്ട് 

ജോ​സ​ഫ്​ പ​ക്ഷ​​ത്തെ എം.​എ​ല്‍.​എ​മാ​രെ അ​യോ​ഗ്യ​രാ​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ ജോ​സ്​ കെ മാണി വി​ഭാ​ഗം സ്​​പീ​ക്ക​ര്‍​ക്ക്​ ക​ത്ത്​ ന​ല്‍​കി​യ​തും ഇ​ട​തു​മു​ന്ന​ണി നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​ണ്. 

 

Trending News