Covid | കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സെൻട്രൽ ലൈബ്രറിയിൽ കർശന നിയന്ത്രണങ്ങൾ

ലൈബ്രറിയുടെ പ്രവർത്തന സമയം ജനുവരി 24 മുതൽ രാവിലെ എട്ട് മണി മുതൽ വൈകിട്ട് ഏഴ് മണി വരെയായി ക്രമീകരിച്ചു.

Written by - Zee Malayalam News Desk | Last Updated : Jan 25, 2022, 12:49 AM IST
  • ലൈബ്രറി അംഗത്വ വിതരണം രണ്ടാഴ്ച്ചത്തേക്ക് താത്ക്കാലികമായി നിർത്തി വച്ചു
  • ലൈബ്രറിയിൽ രണ്ട് വാക്‌സിൻ ഡോസും എടുത്തവർക്ക് മാത്രമായിരിക്കും പ്രവേശനം
  • പുസ്തകങ്ങൾ എടുത്തതിന് ശേഷം ലൈബ്രറി വളപ്പിൽ കൂട്ടംകൂടുന്നതിന് അനുവദിക്കില്ല
  • സർക്കുലേഷൻ കൗണ്ടറുകൾ, അഡ്മിഷൻ കൗണ്ടറുകൾ എന്നിവിടങ്ങളിൽ വായനക്കാർ സാമൂഹിക അകലം പാലിക്കണം
Covid | കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സെൻട്രൽ ലൈബ്രറിയിൽ കർശന നിയന്ത്രണങ്ങൾ

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സെൻട്രൽ ലൈബ്രറിയിൽ രൂപീകരിച്ച ഇൻഫെക്ഷൻ കൺട്രോൾ ടീമിന്റെ നിർദ്ദേശപ്രകാരം ലൈബ്രറിയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ലൈബ്രറിയുടെ പ്രവർത്തന സമയം ജനുവരി 24 മുതൽ രാവിലെ എട്ട് മണി മുതൽ വൈകിട്ട് ഏഴ് മണി വരെയായി ക്രമീകരിച്ചു.

ലൈബ്രറി അംഗത്വ വിതരണം രണ്ടാഴ്ച്ചത്തേക്ക് താത്ക്കാലികമായി നിർത്തി വച്ചു. ലൈബ്രറിയിൽ രണ്ട് വാക്‌സിൻ ഡോസും എടുത്തവർക്ക് മാത്രമായിരിക്കും പ്രവേശനം. പുസ്തകങ്ങൾ എടുത്തതിന് ശേഷം ലൈബ്രറി വളപ്പിൽ  കൂട്ടംകൂടുന്നതിന് അനുവദിക്കില്ല.

സർക്കുലേഷൻ കൗണ്ടറുകൾ, അഡ്മിഷൻ കൗണ്ടറുകൾ എന്നിവിടങ്ങളിൽ വായനക്കാർ സാമൂഹിക അകലം പാലിക്കണം. റഫറൻസ്, പത്രവായന മുറികളിൽ സാമൂഹിക അകലം പാലിച്ച് മാത്രമേ ഇരിക്കാൻ അനുവദിക്കൂവെന്നും അധിക‍ൃതർ വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News