Kerala Budget 2021: ജലാശയങ്ങളുടെ സംരക്ഷണത്തിന് 500 കോടി പ്രഖ്യാപിച്ച് ധനമന്ത്രി

Kerala Budget 2021: രണ്ടാം പിണറായി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിക്കുകയാണ്.   

Written by - Zee Malayalam News Desk | Last Updated : Jun 4, 2021, 11:41 AM IST
  • ജലാശയങ്ങളുടെ സംരക്ഷണത്തിനായി 500 കോടിയുടെ പദ്ധതി പ്രഖ്യാപിച്ചു
  • ജലാശയങ്ങളിലെ മാലിന്യം നീക്കം ചെയ്യാന്‍ നടപടിയുണ്ടാകും
  • രണ്ടാം ബജറ്റിൽ കാർഷിക മേഖലയ്ക്കും നിരവധി പ്രഖ്യാപനങ്ങൾ ധനമന്ത്രി നടത്തിയിട്ടുണ്ട്.
Kerala Budget 2021: ജലാശയങ്ങളുടെ സംരക്ഷണത്തിന് 500 കോടി പ്രഖ്യാപിച്ച് ധനമന്ത്രി

Kerala Budget 2021: രണ്ടാം പിണറായി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിക്കുകയാണ്.  നിരവധി പ്രഖ്യാപനങ്ങളാണ് ധനമന്ത്രി ബജറ്റിൽ കൊണ്ടുവന്നിരിക്കുന്നത്.  

രണ്ടാം ബജറ്റിൽ  ജലാശയങ്ങളുടെ സംരക്ഷണത്തിനായി 500 കോടിയുടെ പദ്ധതിയാണ് ധനമന്ത്രി പ്രഖ്യാപിച്ചത്.   കൂടാതെ ജലാശയങ്ങളിലെ മാലിന്യം നീക്കം ചെയ്യാന്‍ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

Also Read: Kerala Budget 2021: കാർഷിക മേഖലയ്ക്ക് ഉണർവേകാൻ പ്രഖ്യാപനങ്ങൾ; സംസ്ഥാനത്ത് അഞ്ച് അ​ഗ്രോ പാർക്കുകൾ തുടങ്ങും

500 കോടിയുടെ പദ്ധതിയുടെ തുടക്ക ഘട്ടത്തിൽ 50 കോടി നല്‍കും. കനാലിന്‍റെ വശം സംരക്ഷിക്കുക, ആഴം കൂട്ടുക, മണ്ണ് നീക്കം ചെയ്യുക, കണ്ടല്‍ കാട് ഉപയോഗിച്ച്‌ സംരക്ഷണ ഭിത്തി നിര്‍മിക്കുക, നദികളുടെ ആഴം കൂട്ടുക എന്നിങ്ങനെ പോകുന്നു ജലസംരക്ഷണത്തിന‍് വേണ്ടിയുള്ള പദ്ധതികള്‍.  ഇതിനിടയിൽ തീരക്കടലിലുള്ള സംസ്ഥാന അവകാശം കവരാന്‍ കേന്ദ്രം ശ്രമം നടത്തുന്നുണ്ടെന്നും ധനമന്ത്രി പരമർശിച്ചു. 

രണ്ടാം ബജറ്റിൽ കാർഷിക മേഖലയ്ക്കും നിരവധി പ്രഖ്യാപനങ്ങൾ ധനമന്ത്രി നടത്തിയിട്ടുണ്ട്. നാല് ശതമാനം പലിശ നിരക്കിൽ 2000 കോടിയുടെ വായ്പ പ്രാഥമിക സഹകരണ സംഘങ്ങൾ വഴി നൽകുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചു.

Also Read: Kerala Budget 2021 Live Updates: വാക്സിൻ ഗവേഷണത്തിന് കേരളം,ബജറ്റിൽ10 കോടി വകയിരുത്തി

വാണിജ്യാടിസ്ഥാനത്തിലും വായ്പ നൽകും. കർഷകർക്ക് കോൾഡ് സ്റ്റോറേജ് ഉൾപ്പെടെയുള്ള ആധുനിക സംവിധാനങ്ങൾ ഒരുക്കുമെന്നും ഇതിനായി 10 കോടി രൂപ ബജറ്റിൽ നീക്കിവച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. 

വ്യവസായ ആവശ്യത്തിനുതകുന്ന ഉത്പന്നങ്ങളെ പ്രോത്സാഹിപ്പിക്കും. കുറഞ്ഞ പലിശയ്ക്ക് വായ്പ ലഭ്യമാക്കും. കാർഷിക ഉത്പന്ന വിതരണത്തിന് ശൃംഖലയുണ്ടാക്കുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് അഞ്ച് അ​ഗ്രോ പാർക്കുകൾ തുടങ്ങും. ഇതിനായി 10 കോടി രൂപ അനുവദിച്ചു. തോട്ടം മേഖലയ്ക്കും ബജറ്റിൽ പ്രഖ്യാപനമുണ്ട്. പ്ലാന്റേഷനായി അഞ്ച് കോടി രൂപ അനുവദിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News