Kerala-Ayodhya Special Train Stop And Timings : കേരളത്തിൽ നിന്നും അയോധ്യയിലേക്കുള്ള ആദ്യ ആസ്ത സ്പെഷ്യൽ ട്രെയിൻ സർവീസ് നാളെ ഫെബ്രുവരി ഒമ്പത് മുതൽ ആരംഭിക്കും. തിരുവനന്തപുരം കൊച്ചുവേള റെയിൽവെ സ്റ്റേഷനിൽ നിന്നും രാവിലെ പത്ത് മണിക്കാണ് ആദ്യ സർവീസ് ആരംഭിക്കുക. കേരളത്തിൽ നിന്നും 24 ആസ്ത സ്പെഷ്യൽ ട്രെയിൻ സർവീസാണുള്ളത്. അതിലെ ആദ്യ സർവീസാണ് നാളെ കൊച്ചുവേളയിൽ നിന്നും തുടക്കം കുറിക്കുന്നത്.
കൊച്ചുവേളിക്ക് പുറമെ പാലക്കാട്, തമിഴ്നാട്ടിലെ നാഗർകോവിൽ നിന്നും ആരംഭിക്കുന്ന രണ്ട് ഇടങ്ങളിലും നിന്നും ആസ്ത സ്പെഷ്യൽ സർവീസ് നടത്തുന്നുണ്ട്. 3,300 രൂപയാണ് ടിക്കറ്റ് നിരക്ക്. നേരത്തെ ജനുവരി 30-ാം തീയതി മുതൽ ആസ്ത സ്പെഷ്യൽ സർവീസ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ അയോധ്യയിലേക്ക് വടക്കെ ഇന്ത്യയിൽ നിന്നുള്ള അമിതമായ യാത്രക്കാരെ തുടർന്ന് ബോഗി ലഭ്യമല്ലായിരുന്നു. ഇതെ തുടർന്ന് രണ്ട് തവണയാണ് ഐആർസിടിസി പാലക്കാട് നിന്നുള്ള അയോധ്യ ആസ്ത സർവീസ് റദ്ദാക്കിയത്.
പാലക്കാട്-ആയോധ്യ ആസ്ത സ്പെഷ്യൽ ട്രെയിൻ സർവീസ് സമയവും തീയതിയും
ജനുവരി 30, ഫെബ്രുവരി നാല് എന്നീ സർവീസുകളാണ് റെയിൽവെ ഇതിനോടകം റദ്ദാക്കിയിരിക്കുന്നത്. നാളെ ഫെബ്രുവരി ഒമ്പത് സർവീസ് കൊച്ചുവേളിയിൽ നിന്നുമാണ് ആരംഭിക്കുന്നത്. ഇനി ഫെബ്രുവരി 14, 19, 24, 29 തീയതികളിലാകാം റെയിൽവെ അയോധ്യയിലേക്കുള്ള ആസ്ത സ്പെഷ്യൽ ട്രെയിൻ സർവീസ് പാലക്കാട് പുറപ്പെടാൻ നിശ്ചയിച്ചിരിക്കുന്നത്. നേരത്തെ അറിയിച്ചത് പ്രകാരം രാവിലെ 7.10നാണ് പാലക്കാട് ജങ്ഷൻ റെയിൽവെ സ്റ്റേഷനിൽ നിന്നും ട്രെയിൻ പുറപ്പെടുക. മൂന്ന് ദിവസമാണ് പാലക്കാട് നിന്നും അയോധ്യയിലേക്കുള്ള യാത്ര ദൈർഘ്യം. അന്ന് വൈകിട്ട് തന്നെ തിരിച്ച് നാട്ടിലേക്കുള്ള ട്രെയിനും ലഭ്യമാണ്.
ടിക്കറ്റ് എങ്ങനെ ബുക്ക് ചെയ്യാം?
റെയിൽവെ സ്റ്റേഷൻ കൌണ്ടറിൽ നിന്നോ, ഐആർസിടിസിയുടെ വെബ്സൈറ്റ്, ആപ്ലിക്കേഷനിലൂടെയൊ ആർക്കും പാലക്കാട്-ആയോധ്യയിലേക്കുള്ള ആസ്ത സ്പെഷ്യൽ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കുന്നതല്ല. പകരം ഐആർസിടിസിയുടെ ടൂറിസം വെബ്സൈറ്റിൽ പ്രവേശിച്ച് വേണം ടിക്കറ്റ് ബുക്ക് ചെയ്യേണ്ടത്. ഒരു യാത്രകർക്ക് ഒരുമിച്ച് ടിക്കറ്റ് ബുക്ക് ചെയ്യാനെ സാധിക്കൂ. 22 സ്ലീപ്പർ കോച്ചാണ് ട്രെയിനുള്ളത്. 1,500 പേർക്ക് ഒരേസമയം യാത്ര ചെയ്യാൻ സാധിക്കും.
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.