ചാൻസലറെ നീക്കുന്ന ബിൽ പാസായി; അം​ഗീകാരത്തിനായി ​ഗവർണർക്ക് അയയ്ക്കും

ചാൻസലറെ നിയമിക്കുന്നതിനുള്ള സമിതിയിൽ വിരമിച്ച ജഡ്ജിമാർ വേണമെന്ന പ്രതിപക്ഷ നിലപാടിനോട് എതിർത്ത് ഭരണപക്ഷം.

Written by - Zee Malayalam News Desk | Last Updated : Dec 13, 2022, 03:35 PM IST
  • സർവകലാശാകളുടെ ചാൻസലർ സ്ഥാനത്ത് നിന്നും ​ഗവർണറെ നീക്കാനുള്ള സർവകലാശാല നിയമഭേദ​ഗതി ബിൽ ആണ് സഭ പാസാക്കിയത്.
  • ഇനി ​ഗവർണറുടെ അം​ഗീകാരത്തിനായി അയയ്ക്കും.
  • ബിൽ നിയമമാകാൻ ഇനി ​ഗവർണർ ഒപ്പിടണം.
ചാൻസലറെ നീക്കുന്ന ബിൽ പാസായി; അം​ഗീകാരത്തിനായി ​ഗവർണർക്ക് അയയ്ക്കും

തിരുവനന്തപുരം: ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്നും നീക്കുന്ന ബിൽ പാസാക്കി നിയമസഭ. സർവകലാശാകളുടെ ചാൻസലർ സ്ഥാനത്ത് നിന്നും ​ഗവർണറെ നീക്കാനുള്ള സർവകലാശാല നിയമഭേദ​ഗതി ബിൽ ആണ് സഭ പാസാക്കിയത്. ഇനി ​ഗവർണറുടെ അം​ഗീകാരത്തിനായി അയയ്ക്കും. ബിൽ നിയമമാകാൻ ​ഗവർണർ ഒപ്പിടണം. 

അതേസമയം ചാൻസലറായി ആരെ നിയമിക്കണം എന്ന കാര്യത്തിൽ ഭരണ-പ്രതിപക്ഷ തർക്കം നിലനിൽക്കുകയാണ്. വിദ്യാഭ്യാസ വിദഗ്ധരെ ചാൻസലറാക്കണം എന്ന നിർദ്ദേശം പ്രതിപക്ഷം അം​ഗീകരിച്ചില്ല. എല്ലാ സർവകലാശാലകൾക്കുമായി ഒരു ചാൻസലർ മതിയെന്നായിരുന്നു പ്രതിപക്ഷ നിലപാട്. വിരമിച്ച സുപ്രീംകോടതി ജഡ്ജിയോ ഹൈക്കോടതി ചീഫ് ജസ്റ്റിസോ ചാൻസലർ ആകണം. നിയമനത്തിന് പ്രത്യേക സമിതി രൂപീകരിക്കണമെന്നും മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, ഹൈക്കോടതി ചീഫ് ജസ്റ്റിസ് എന്നിവരടങ്ങുന്നതാകണം സമിതിയെന്നുമാണ് പ്രതിപക്ഷം മുന്നോട്ട് വെച്ച നിർദ്ദേശം. 

Also Read: പുതിയ പാഠ്യ പദ്ധതിയിൽ പഠിപ്പിക്കുന്നത് സ്വയം ഭോഗവും സ്വവർഗ രതിയും- രണ്ടത്താണിയുടെ പരാമർശം വിവാദത്തിൽ

 

എന്നാൽ വിരമിച്ച ജഡ്ജിമാർ എല്ലാ കാര്യങ്ങളുടെയും അവസാന വാക്കാണെന്ന് കരുതുന്നില്ലെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. അതിനിടെ വിസിമാരെ നിയമിക്കാനുള്ള സമിതിയിൽ മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും പുറമെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പകരം നിയമസഭാ സ്പീക്കറാവാമെന്ന നിലപാടിൽ ഇരുപക്ഷവും തമ്മിൽ ധാരണയായി. എന്നാൽ ചാൻസലറെ തിരഞ്ഞെടുക്കുന്ന സമിതിയിൽ വിരമിച്ച ജഡ്ജിമാർ തന്നെ വേണമെന്ന നിലപാടിൽ പ്രതിപക്ഷം ഉറച്ചുനിന്നു. ഇത് ഭരണപക്ഷം അംഗീകരിക്കാതായതോടെ പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News