Kerala Assembly Election 2021 : തമിഴ്നാട്ടില്‍ നിന്ന് കേരളത്തില്‍ കള്ള വോട്ട് ചെയ്യാനെത്തിയ 14 അംഗ സംഘത്തെ നെടുങ്കണ്ടത്ത് ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞു

തമിഴ്നാട്ടില്‍ നിന്ന് തേവാരമേഡ് വഴി ഉടുമ്പചോലയിലേക്കെത്തുന്ന കാട്ടു വഴിയില്‍ വെച്ചാണ് ബിജെപി പ്രവര്‍ത്തകര്‍ ഇവരെ കണ്ടെത്തുന്നത്. ഇവര്‍ കാട്ടു വഴിയില്‍ വെച്ച് മഷി മായുക്കുന്നത് കണ്ടു എന്ന് ബിജെപി പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.

Written by - Zee Malayalam News Desk | Last Updated : Apr 6, 2021, 12:11 PM IST
  • തമിഴ്നാട്ടില്‍ നിന്ന് തേവാരമേഡ് വഴി ഉടുമ്പചോലയിലേക്കെത്തുന്ന കാട്ടു വഴിയില്‍ വെച്ചാണ് ബിജെപി പ്രവര്‍ത്തകര്‍ ഇവരെ കണ്ടെത്തുന്നത്.
  • ഇവര്‍ കാട്ടു വഴിയില്‍ വെച്ച് മഷി മായുക്കുന്നത് കണ്ടു എന്ന് ബിജെപി പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.
  • ഇവര്‍ സഞ്ചരിച്ച വാഹനത്തില്‍ നിന്ന് മഷി മായിക്കുന്ന ലായനി കണ്ടെത്തി.
  • സംസ്ക്കാര ചടങ്ങുകള്‍ക്കെത്തിയതാണെന്നാണ് സംഘം പൊലീസിനോട് അറിയിച്ചിരിക്കുന്നത്.
Kerala Assembly Election 2021  : തമിഴ്നാട്ടില്‍ നിന്ന് കേരളത്തില്‍ കള്ള വോട്ട് ചെയ്യാനെത്തിയ 14 അംഗ സംഘത്തെ നെടുങ്കണ്ടത്ത് ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞു

Idukki : ഇരട്ട വോട്ട് വിവാദം വോട്ടെടുപ്പ് ദിനത്തിലും. തമിഴ്നാട്ടില്‍ (Tamil Nadu) വോട്ട് ചെയ്തതിന് ശേഷം കേരളത്തിലെത്തി ഇരട്ട വോട്ട് ചെയ്യാനെത്തിയ 14 അംഗ സംഘത്തെ Idukki നെടുങ്കണ്ടത്ത് വെച്ച് BJP പ്രവര്‍ത്തകര്‍ തട‍ഞ്ഞു. ബിജെപി പ്രവര്‍ത്തകര്‍ അറിയച്ചതോടെ നെടുങ്കണ്ടം പൊലീസ് എത്തി ഇവരെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്ത് വരുന്നു. സ്ത്രീകള്‍ അടക്കമുള്ള സംഘത്തെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

തമിഴ്നാട്ടില്‍ നിന്ന് തേവാരമേഡ് വഴി ഉടുമ്പൻചോലയിലേക്കെത്തുന്ന കാട്ടു വഴിയില്‍ വെച്ചാണ് ബിജെപി പ്രവര്‍ത്തകര്‍ ഇവരെ കണ്ടെത്തുന്നത്. ഇവര്‍ കാട്ടു വഴിയില്‍ വെച്ച് മഷി മായുക്കുന്നത് കണ്ടു എന്ന് ബിജെപി പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. ഇവര്‍ സഞ്ചരിച്ച വാഹനത്തില്‍ നിന്ന് മഷി മായിക്കുന്ന ലായനി കണ്ടെത്തി. അതേസമയം ഇതെ കുറിച്ച് കൂടുതല്‍ വിശദീകരണങ്ങള്‍ നല്‍കാന്‍ പൊലീസ് തയ്യറായിട്ടല്ല. സംസ്ക്കാര ചടങ്ങുകള്‍ക്കെത്തിയതാണെന്നാണ് സംഘം പൊലീസിനോട് അറിയിച്ചിരിക്കുന്നത്.

ALSO READ : Kerala Assembly Election 2021: ഇത്തവണ ബിജെപി നല്ല മുന്നേറ്റം ഉണ്ടാക്കുമെന്ന് Metro Man

കാട്ടു വഴിയില്‍ വെച്ച് മഷി മായിച്ചു കളയുന്ന ഇവരെ കണ്ടെത്തിയ നെടുങ്കടത്തെ ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞു വെക്കുകയായിരുന്നു. പിന്നീട് ബിജെപി പ്രവര്‍ത്തകര്‍ അറിയിച്ചതിന് തടുര്‍ന്ന് പൊലീസ് എത്തി സ്ഥിതിഗതികള്‍ വിലയിരുത്തുകയായിരുന്നു. പൊലീസെത്തിയ സമയത്ത് ചെറിയ തോതില്‍ വാക്ക് തര്‍ക്കവും ഉണ്ടായിരുന്നു.

തെരഞ്ഞെടുപ്പിന്റെ പ്രചാരണ സമയത്ത് നിരവധി ഇരട്ട വോട്ടുകള്‍ ഇടുക്കിയിലെ സംസ്ഥാന അതിര്‍ത്തി മണ്ഡലങ്ങളില്‍ രേഖപ്പെടുത്തിയിരുക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ആയരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വൈദ്യുതി മന്ത്രി എം എം മണി വിജയിച്ചത്. ഉടുമ്പന്‍ചോലയില്‍ ഏകദേശം 6000ത്തില്‍ അധികം ഇരട്ട വോട്ടുകല്‍ രേഖപ്പെടുത്തിയെന്നാണ് യുഡിഎഫ് നേരത്തെ ആരോപിച്ചിരുന്നത്. കോ​ണ്‍ഗ്രസിന്റെയും ബിജെപിയുടെ പരാതിപ്രകാരം ആയിരത്തില്‍ അധികം വോട്ടുകളാണ് ഇരട്ട വോട്ടായി കണ്ടെത്തിയത്. ഇരട്ട വോട്ട് തടയുന്നതിനായി കേന്ദ്രസേന ഇടുക്കി അതിര്‍ത്തിയല്‍ വിന്യസിച്ചിരുന്നു

ALSO READ : ധർമ്മജനെ പോളിങ്ങ് ബൂത്തിൽ നിന്നും ഇറക്കി വിട്ടു,ബൂത്തിൽ കയറാൻ പറ്റില്ലെന്ന് എൽ.ഡി.എഫ് പ്രവർത്തകർ

അതേസമയം സംസ്ഥാനത്ത് ആദ്യ മണിക്കൂറുകളില്‍ കനത്ത പോളിങാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രാവിലെ 11 മണി കഴിഞ്ഞതോടെ 30 ശതമാനത്തില്‍ അധികം വോട്ടുകളാണ് രേഖപ്പെടുത്തിയ്. ഇടുക്കിയില്‍ ഇതുവരെ 22 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്. തൃശൂരിലാണ് കനത്ത പോളിങ്, 35 ശതമാനം പിന്നിട്ടു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News