Kerala Assembly Election 2021: കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും

വൈകുന്നേരം ആറു മണിക്ക് ചേരുന്ന തിരഞ്ഞെടുപ്പ് സമിതി സ്ഥാനർത്ഥി പട്ടിക (Candidates List) അംഗീകരിക്കും.  അതിനു ശേഷമായിരിക്കും പ്രഖ്യാപനം.   

Last Updated : Mar 12, 2021, 10:12 AM IST
  • കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക ഇന്ന്
  • സോണിയ ഗാന്ധിയുടെ അധ്യക്ഷതയിൽ തിരഞ്ഞെടുപ്പ് സമിതി യോഗം ചേരും.
  • സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലി പീരുമേടിൽ പാർട്ടിയിൽ പൊട്ടിത്തെറി
Kerala Assembly Election 2021: കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും

Kerala Assembly Election 2021: കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക ഇന്ന് പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ട്.  വൈകുന്നേരം ആറു മണിക്ക് ചേരുന്ന തിരഞ്ഞെടുപ്പ് സമിതി സ്ഥാനർത്ഥി പട്ടിക (Candidates List) അംഗീകരിക്കും.  അതിനു ശേഷമായിരിക്കും പ്രഖ്യാപനം. 

സോണിയ ഗാന്ധിയുടെ (Sonia Gandhi)  അധ്യക്ഷതയിൽ തിരഞ്ഞെടുപ്പ് സമിതി  യോഗം ചേരും.  യോഗത്തിൽ രാഹുൽ ഗാന്ധിയും പങ്കെടുക്കും.   നേമത്ത് ഉമ്മൻ ചാണ്ടിയാണോ മത്സരിക്കുന്നത് എന്ന കാര്യത്തിൽ ഇന്ന് വ്യക്തത വരും. പുറത്തുവരുന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ പുതുമുഖങ്ങൾക്കും യുവാക്കൾക്കും പ്രത്യേക പരിഗണന ഉണ്ടെന്നാണ്.  

Also Read: Kerala Assembly Election 2021 Live : കടകംപള്ളിയുടെ ഖേദ പ്രകടനം ഏത് സാഹചര്യത്തിലാണെന്ന് അറിയാമെന്ന് എൻഎസ്എസ്

ഇതിനിടയിൽ സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലി പീരുമേടിൽ പാർട്ടിയിൽ പൊട്ടിത്തെറി റിപ്പോർട്ട് ചെയ്യുന്നുണ്ട്.  കെപിസിസി ജനറൽ സെക്രട്ടറി റോയ് കെ പൗലോസിന് സീറ്റ് നിഷേധിച്ചാൽ കൂട്ടമായി രാജിവയ്ക്കുമെന്ന് ഒരു കൂട്ടം പ്രവർത്തകർ അറിയിച്ചിട്ടുണ്ട്.  
 
ഇതിനിടയിൽ ഹൈക്കമാന്‍ഡ് സമ്മര്‍ദം ശക്തമാക്കിയ സാഹചര്യത്തില്‍ ഉമ്മൻ ചാണ്ടിയും (OOmmen Chandy) രമേശ് ചെന്നിത്തലയും മത്സരിക്കാനുള്ള സന്നദ്ധത വ്യക്തമാക്കും.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News