കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന് നടി കാവ്യാമാധവൻ ഹാജരായേക്കില്ല. തിങ്കളാഴ്ച ഹാജരാവാൻ അസൗകര്യം ഉണ്ടെന്ന് കാവ്യ അന്വേഷണ സംഘത്ത അറിയിച്ചു. ബുധനാഴ്ച പദ്മസരോവരത്തിൽ എത്തി ചോദ്യം ചെയ്യാമെന്ന് കാവ്യ പറഞ്ഞിട്ടുണ്ട്.
വെള്ളിയാഴ്ചയാണ് കേസിൽ കാവ്യ മാധവനെ ചോദ്യം ചെയ്യാനായി അന്വേഷണ സംഘം നോട്ടീസ് അയച്ചത്. ചെന്നൈയിലായിരുന്ന കാവ്യ കേരളത്തിലേക്ക് തിരിച്ചെത്തിയാൽ ഉടൻ ചോദ്യം ചെയ്യാനായിരുന്നു ക്രൈംബ്രാഞ്ച് സംഘത്തിൻറെ പദ്ധതി. ചോദ്യം ചെയ്യൽ നിർണായകമെന്നാണ് അന്വേഷണ സംഘം പറഞ്ഞിരുന്നത്.
നേരത്തെ കേസിലെ വിഐപി ശരത്തും ദിലീപിന്റെ സഹോദരി ഭർത്താവ് സുരാജും തമ്മിൽ നടത്തിയ ഫോൺ സംഭാഷണം പുറത്തായിരുന്നു. അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ച ശബ്ദരേഖയാണിത്. ഇതിലെ പല വിവരങ്ങളും കാവ്യയിലേക്ക് വിരൽ ചൂണ്ടുന്നവയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...