Karkidaka Vavu Bali 2023: ബലി തർപ്പണത്തിന് വർക്കല പാപനാശത്ത് ഭക്തജന പ്രവാഹം

Karkidaka Vavu 2023: പാപനാശം തീരത്തെ വിശാലമായ ബലിഘട്ടം കൂടാതെ ബലിമണ്ഡപത്തിലും അതിനോട് ചേർന്നുള്ള താൽക്കാലിക ബലി പന്തലിലും ബലിയിടാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്

Written by - Zee Malayalam News Desk | Last Updated : Jul 17, 2023, 08:55 AM IST
  • കർക്കടക വാവ് ബലി തർപ്പണത്തിന് വർക്കല പാപനാശത്ത് ഭക്തജന പ്രവാഹം
  • രാത്രിയോടെ തന്നെ പാപനാശത്തേക്കുള്ള എല്ലാറോഡുകളും വാഹനങ്ങളും ബലിയിടാനെത്തുന്നവരുടെ തിരക്കിലമർന്നു
  • രാത്രി 10:25 മുതൽ തീരത്ത് ബലിതർപ്പണ ചടങ്ങുകൾ ആരംഭിച്ചു
Karkidaka Vavu Bali 2023: ബലി തർപ്പണത്തിന് വർക്കല  പാപനാശത്ത് ഭക്തജന പ്രവാഹം

Karkidaka Vavu 2023: കർക്കടക വാവ് ബലി തർപ്പണത്തിന് വർക്കല  പാപനാശത്ത് ഭക്തജന പ്രവാഹം. രാത്രിയോടെ തന്നെ പാപനാശത്തേക്കുള്ള എല്ലാറോഡുകളും വാഹനങ്ങളും ബലിയിടാനെത്തുന്നവരുടെ തിരക്കിലമർന്നു. രാത്രി 10:25 മുതൽ തീരത്ത് ബലിതർപ്പണ ചടങ്ങുകൾ ആരംഭിച്ചു. പഞ്ചാംഗ പ്രകാരം പുലർച്ചെ 3:30 മുതൽ ഉച്ചയ്ക്ക് 12:50 വരെയാണ് വാവ്‌ സമയം. അതുകഴിഞ്ഞും ബലിയിടാം.

Also Read: Karkidaka Vavu Bali 2023: പിതൃപുണ്യം തേടി കർക്കടക വാവുബലി; വ്രതം, പൂജാവിധി, പ്രധാന ബലിതർപ്പണ ക്ഷേത്രങ്ങൾ എന്നിവ അറിയാം

പാപനാശം തീരത്തെ വിശാലമായ ബലിഘട്ടം അഥവാ ബലിക്കടവ് കൂടാതെ ബലിമണ്ഡപത്തിലും അതിനോട് ചേർന്നുള്ള താൽക്കാലിക ബലി പന്തലിലും ബലിയിടാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ബലി മണ്ഡപത്തിൽ ഒരേസമയം 150 ഓളം പേർക്ക് ബലിയിടാനുള്ള സൗകര്യമുണ്ട്.  ബലിയിടാൻ പ്രത്യേകം ഒരുക്കിയ ബലി പന്തലിൽ 200 ഓളം പേർക്ക് ബലി ഇടാവുന്ന സൗകര്യം  ഒരുക്കിയിട്ടുണ്ട്.  ബലിക്കടവിൽ 1000 ത്തിലധികം പേർക്ക് ബലി ഇടാൻ കഴിയും.  മൂന്നിടവും ചേർത്ത് ഏകദേശം 1500 ഓളം പേർക്ക് ബലി ഇടാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്.  ചെറിയ കടൽക്ഷോഭമുണ്ടെങ്കിലും കടലിൽ ബലി തർപ്പണം നടത്തുന്നതിന് ബുദ്ധിമുട്ടില്ല. 20 ഓളം ലൈഫ് ഗാർഡുകളാണ് സാധാരണയായി ഇവിടെ ഉള്ളത്. വാവിനോട് അനുബന്ധിച്ചു 15 പേരെ അധികമായി നിയമിച്ചിട്ടുണ്ട്. കൂടാതെ ഫയർ ഫോഴ്സ് സിവിൽ ഡിഫെൻസ് ടീമും തിരക്ക് നിയന്ത്രിക്കാനായി രംഗത്തുണ്ട്.

Also Read: Sun Mars Conjunction: സൂര്യ-ചൊവ്വ സംഗമം: ഒരു മാസത്തിന് ശേഷം ഈ രാശിക്കാരുടെ ഭാഗ്യം മിന്നിത്തിളങ്ങും!

സർക്കാർ തലത്തിൽ ദേവസം ബോർഡ്, വർക്കല നഗരസഭ, വാട്ടർ അതോറിട്ടി, കെ.എസ്.ഇ.ബി, പൊലീസ്, ഫയർഫോഴ്‌സ് എന്നിവയെ ഏകോപിപ്പിച്ചുകൊണ്ടുളള ഒരുക്കങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ബലിപൂജകൾ നടത്തുന്നതിനായി ദേവസ്വം അധികൃതരുടെ ലൈസൻസ് നേടിയ നൂറിലധികം കർമ്മികളുടെ നേതൃത്വത്തിലാണ് പിതൃതർപ്പണ ചടങ്ങുകൾ നടക്കുന്നത്.  സുരക്ഷയ്ക്കും ഗതാഗത നിയന്ത്രണത്തിനുമായി വർക്കല ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ആയിരത്തോളം പോലീസുകാർ രംഗത്തുണ്ട്. കൂടാതെ എക്‌സൈസ്, ഫയർഫോഴ്സ് എന്നിവയുടെ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം പ്രവർത്തിക്കുന്നുണ്ട്.  വർക്കല ജനാർദ്ദന സ്വാമി ക്ഷേത്രത്തിലും നല്ല തിരക്കാണ്.  ബലിതർപ്പണം കഴിഞ്ഞു ജനാർദ്ദന സ്വാമി ക്ഷേത്രത്തിൽ തിലഹവനവും പിതൃപൂജകളും നടത്തിയാണ് ഭക്തജനങ്ങൾ മടങ്ങുക. അപ്പം, അരവണ തുടങ്ങിയ വഴിപാട് പ്രസാദങ്ങൾക്കായുള്ളപ്രത്യേക കൗണ്ടറുകൾ ഒരുക്കിയിട്ടുണ്ട്.

Also Read: ബുധന്റെ ഉദയം ഈ രാശിക്കാർക്ക് നൽകും വൻ സമ്പൽസമൃദ്ധി ഒപ്പം മികച്ച നേട്ടവും

വിവിധ ഭാഗങ്ങളിൽ നിന്ന് വർക്കലയിലേക്ക് നൂറോളം കെ.എസ്.ആർ.ടി.സി ബസ്സുകൾ സർവീസ് നടത്തുന്നുണ്ട്. ഗതാഗത നിയന്ത്രണ അറിയിപ്പ് ദിവസങ്ങൾക്ക് മുന്നേ തന്നെ കൃത്യമായി പോലീസ് മുൻകൂട്ടി അറിയിച്ചിട്ടുണ്ട്. 11 ഇടങ്ങളിലായി പ്രത്യേക പാർക്കിങ് സംവിധാനം ഒരുക്കിയിട്ടുണ്ട്.   ക്ഷേത്രക്കുളത്തിന് സമീപം 30 താത്കാലിക ടോയ്ലെറ്റുകൾ ജലഅതോറിട്ടി വഴി കുടിവെള്ള വിതരണത്തിന് 12 ഇടങ്ങളിൽ ടാങ്കുകളും സ്ഥാപിച്ചിട്ടുണ്ട്.  ഇത് കൂടാതെ പതിനൊന്ന് ഇടങ്ങളിലായി വാഹന പാർക്കിംഗ്, സുരക്ഷയ്ക്കും ഗതാഗത നിയന്ത്രണത്തിനുമായി ആയിരത്തോളം പോലീസ് സേവനം,  വർക്കലയിൽ എത്തുന്നതിന് നൂറോളം കെ.എസ്.ആർ.ടി.സി ബസ് സർവീസ് എന്നിവ ഏർപ്പെടുത്തിയിട്ടുണ്ട്.

വാവുബലിക്കായി ശിവഗിരിയിലും വിപുലമായ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ഇവിടെ രാവിലെ  6 മണി മുതൽ കർമ്മങ്ങൾ ആരംഭിക്കും. മഹാഗുരുപൂജ ഉൾപ്പെടെ ശിവഗിരി മഠത്തിലെ എല്ലാവഴിപാടുകളും നിർവഹിക്കാനുള്ള ക്രമീകരണങ്ങളും കൂടുതൽ പാർക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. സന്യാസി ശ്രേഷ്ഠർ, ബ്രഹ്മചാരികൾ, മറ്റുവൈദികർ തുടങ്ങിയവർ വിവിധ കർമ്മങ്ങൾക്ക് നേതൃത്വം നൽകും. തലേന്ന് എത്തിച്ചേരുന്നവർക്ക് താമസിക്കുന്നതിനുള്ള സൗകര്യം വ്യവസ്ഥകൾക്ക് വിധേയമായി ലഭ്യമാകും. ദൂരസ്ഥലങ്ങളിൾ നിന്ന് പ്രത്യേക വാഹനങ്ങളിലെത്തിച്ചേരുന്നവർ ഗുരുപൂജാ വഴിപാട് ബുദ്ധിമുട്ടു കൂടാതെ നടത്താൻ പേരും നക്ഷത്രവും രേഖപ്പെടുത്തി മുൻകൂറായും കൗണ്ടറിൽ നൽകുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News