Kannur University VC Controversy | സർക്കാരിന് താൽക്കാലിക ആശ്വാസം; കണ്ണൂർ VC ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം ശരിവെച്ച് ഹൈക്കോടതി

കേരളത്തിലെ യൂണിവേഴ്സിറ്റികളിലെ വിസി നിയമനത്തിൽ സംസ്ഥാന സർക്കാരും ഗവർണറും തമ്മിൽ ഇടഞ്ഞ് നിൽക്കുന്ന വേളയിലാണ് പിണറായി വിജയൻ സർക്കാരിന് ആശ്വാസമായി ഹൈക്കോടതിയുടെ വിധി. 

Written by - Zee Malayalam News Desk | Last Updated : Dec 15, 2021, 01:21 PM IST
  • ഗോപിനാഥ് രവീന്ദ്രനെ കണ്ണുർ യൂണിവേഴ്സിറ്റിയുടെ വിസി സ്ഥാനത്ത് നീക്കണമെന്നാവശ്യപ്പെട്ട് സർവകലാശാല സെനറ്റ് അംഗം പ്രേമചന്ദ്രൻ കീഴോത്ത്, അക്കാദമിക് കൗൺസിൽ അംഗം ഷിനോ പി ജോസ് എന്നിവരടങ്ങുന്ന സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിനാണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്.
  • എന്നാൽ സിംഗിൽ ബഞ്ച് കോടതി ജസ്റ്റിസ് അമിത് റാവൽ ഹർജി തള്ളുകയായിരുന്നു.
  • വിസിയുടെ പ്രായപരിധി അടക്കമുള്ള വിഷയങ്ങൾ നിലനിൽക്കുന്നില്ല എന്ന് ചൂണിക്കാട്ടി കോടതി ഹർജി ഫയലിൽ പോലും സ്വീകരിക്കാതെ തള്ളുകയായിരുന്നു.
  • എന്നാൽ ഇതിനെതിരെ ഡിവിഷൻ ബഞ്ചിനെ സമീപിക്കുമെന്ന് ഹർജിക്കാർ അറിയിച്ചു.
Kannur University VC Controversy | സർക്കാരിന് താൽക്കാലിക ആശ്വാസം; കണ്ണൂർ VC ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം ശരിവെച്ച് ഹൈക്കോടതി

കൊച്ചി :  പ്രോഫ. ഗോപിനാഥ് രവീന്ദ്രന് കണ്ണൂർ സർവകലാശാല വൈസ് ചാൻസിലറായി (Kannur Univerisity VC) തുടരാനുള്ള സർക്കാർ തീരുമാനം ശരിവെച്ച് സംസ്ഥാന ഹൈക്കോടതി (Kerala High Court). കേരളത്തിലെ യൂണിവേഴ്സിറ്റികളിലെ വിസി നിയമനത്തിൽ സംസ്ഥാന സർക്കാരും ഗവർണറും തമ്മിൽ ഇടഞ്ഞ് നിൽക്കുന്ന വേളയിലാണ് പിണറായി വിജയൻ സർക്കാരിന് ആശ്വാസമായി ഹൈക്കോടതിയുടെ വിധി. 

ഗോപിനാഥ് രവീന്ദ്രനെ കണ്ണുർ യൂണിവേഴ്സിറ്റിയുടെ വിസി സ്ഥാനത്ത് നീക്കണമെന്നാവശ്യപ്പെട്ട് സർവകലാശാല സെനറ്റ് അംഗം പ്രേമചന്ദ്രൻ കീഴോത്ത്, അക്കാദമിക് കൗൺസിൽ അംഗം ഷിനോ പി ജോസ് എന്നിവരടങ്ങുന്ന സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിനാണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. എന്നാൽ സിംഗിൽ ബഞ്ച് കോടതി ജസ്റ്റിസ് അമിത് റാവൽ ഹർജി  തള്ളുകയായിരുന്നു. 

ALSO READ : Governor Issues| പ്രശ്നം അതിരൂക്ഷം,വിവിധ സർവ്വകലാശാല നടപടികൾ നീണ്ടേക്കും : ഗവർണർക്കെതിരെ ജനയുഗം മുഖ പ്രസംഗം

വിസിയുടെ പ്രായപരിധി അടക്കമുള്ള വിഷയങ്ങൾ നിലനിൽക്കുന്നില്ല എന്ന് ചൂണിക്കാട്ടി കോടതി ഹർജി ഫയലിൽ പോലും സ്വീകരിക്കാതെ തള്ളുകയായിരുന്നു. എന്നാൽ ഇതിനെതിരെ ഡിവിഷൻ ബഞ്ചിനെ സമീപിക്കുമെന്ന് ഹർജിക്കാർ അറിയിച്ചു. ഡിസംബർ രണ്ട് നടന്ന് വാദത്തിന് ശേഷം ഇന്ന് വിധി പറയാൻ തീരുമാനിക്കുകയായിരുന്നു കോടതി. 

ALSO READ : VC Appointment Contoversy : സർവകലാശാല വിവാദം: ഗവര്‍ണറുടെ പരസ്യപ്രസ്താവന അങ്ങേയറ്റം ദുഃഖകരമാണെന്ന് മുഖ്യമന്ത്രി

അതേസമയം വിസി നിയമനങ്ങളിൽ സർക്കാരും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും തമ്മിൽ ഉടലെടുത്ത രൂക്ഷമായ അഭിപ്രായഭിന്നതയുടെ സാഹചര്യത്തിലാണ് കോടതി വിധി. ഗവർണർ നേരത്തെ ഗോപിനാഥ് രവീന്ദ്രന്റെ പുനർനിമയനം ശരിവെച്ചുകൊണ്ടു ഉപ്പിട്ടിരുന്നു. എന്നാൽ മറ്റ് യൂണിവേഴ്സിറ്റികളിൽ നിയമനങ്ങൾ രാഷ്ട്രീയ ഇടപെടലുണ്ടെന്ന് അരോപിച്ച് ഗവർണർ രംഗത്തെത്തിയപ്പോൾ കണ്ണൂരിലെ നിയമനം സമ്മർദം കൊണ്ടാണ് ഒപ്പിട്ടതെന്ന് പരസ്യമായി പ്രതികരിക്കുകയും ചെയ്തു. തുടർന്ന് തനിക്ക് യൂണിവേഴ്സിറ്റികളുടെ ചാൻസിലർ സ്ഥാനത്ത് തുടരാൻ താൽപര്യമില്ലെന്ന് അറിയിച്ചുകൊണ്ട് ഗവർണർ മുഖ്യമന്ത്രിക്ക് കത്തയിക്കുകയും ചെയ്തു. 

ALSO READ : VC Appointment Contoversy | സർക്കാരുമായി ഏറ്റമുട്ടലിനില്ല ; മുഖ്യമന്ത്രി ചാൻസിലറാക്കുക; നിലപാടിൽ ഉറച്ച് ഗവർണർ

കണ്ണൂർ വിസിയായി ഗോപിനാഥ് രവീന്ദ്രൻ തന്നെ തുടരണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു ഗവർണർക്കെഴുതിയ കത്ത് പുറത്തായതോടെ വിസി നിയമനത്തിൽ സർക്കാരിന്റെ ഇടപെടലുണ്ടായിട്ടില്ല എന്നുള്ള വാദവും പൊളിയുകായായിരുന്നു. വിസി നിയമനത്തിൽ തെറ്റിപറ്റിയിതനുള്ള പ്രധാന കാരണം സർക്കാരാണെന്നാണ് ഗവർണർ ആരോപിക്കുന്നത്. 
 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

 

Trending News