Actress R Subbalakshmi: കല്യാണരാമനിലെ മുത്തശ്ശി ആ‍‍ർ. സുബ്ബലക്ഷ്മി അന്തരിച്ചു

കല്യാണരാമൻ എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടിയായിരുന്നു ആർ. സുബ്ബലക്ഷ്മി.

Written by - Zee Malayalam News Desk | Last Updated : Dec 1, 2023, 10:07 AM IST
  • തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം
Actress R Subbalakshmi: കല്യാണരാമനിലെ മുത്തശ്ശി ആ‍‍ർ. സുബ്ബലക്ഷ്മി അന്തരിച്ചു

തിരുവനന്തപുരം: മുതിർന്ന നടി ആർ. സുബ്ബലക്ഷ്മി (89) അന്തരിച്ചു. കല്യാണരാമൻ എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടിയായിരുന്നു ആർ. സുബ്ബലക്ഷ്മി. നടി താര കല്യാണിന്റെ മാതാവാണ്. കർണാടക സം​ഗീതജ്ഞയും നർത്തകിയുമാണ്. നിരവധി പരസ്യ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

Trending News