Kalarcode Accident: 'ആ മണ്ണിലേക്ക് ഇനിയൊരു മടക്കമില്ല'; ഒരു ദ്വീപിന്റെയാകെ വിങ്ങലായി മുഹമ്മദ് ഇബ്രാഹിം

നേര്‍ക്കു നേര്‍ ഇടിക്കുന്നതിലും ആഘാതം കൂടുതലാണ് സൈഡ് ഇടിക്കുമ്പോഴുണ്ടാകുന്നത്. അതിനാൽ മരണസംഖ്യ ഉയർന്നത്.

Written by - Zee Malayalam News Desk | Last Updated : Dec 3, 2024, 04:47 PM IST
  • എൻട്രൻസ് പരീക്ഷയിൽ ആദ്യ ചാൻസിൽ തന്നെ 98 ശതമാനം മാർക്ക് നേടിയാണ് മുഹമ്മദ് ഇബ്രാഹിം ആലപ്പുഴയിലേക്കെത്തുന്നത്.
  • ഒരു ദ്വീപിന്റെ മുഴുവൻ സ്വപ്നവുമായാണ് മുഹമ്മദ് ഇബ്രാഹിം മടങ്ങുന്നത്.
Kalarcode Accident: 'ആ മണ്ണിലേക്ക് ഇനിയൊരു മടക്കമില്ല'; ഒരു ദ്വീപിന്റെയാകെ വിങ്ങലായി മുഹമ്മദ് ഇബ്രാഹിം

കൊച്ചി: കളര്‍കോട് വാഹനാപകടത്തില്‍ മരിച്ച ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിമിന്റെ (19) മൃതദേഹം ഖബറടക്കി. എറണാകുളം സെന്‍ട്രല്‍ ജുമാ മസ്ജിദിലാണ് ചടങ്ങുകൾ നടന്നത്. ലക്ഷദ്വീപ് ആന്ത്രോത്ത് ദ്വീപ് പാക്രിച്ചിയപുര വീട്ടില്‍ പി. മുഹമ്മദ് നസീറിന്റെ മകനാണ് മുഹമ്മദ് ഇബ്രാഹിം. മരണവാർത്തയറിഞ്ഞ് ലക്ഷദ്വീപില്‍ നിന്ന് മുഹമ്മദിന്റെ കുടുംബം രാവിലെ തന്നെ എറണാകുളത്ത് എത്തിയിരുന്നു. 

എൻട്രൻസ് പരീക്ഷയിൽ ആദ്യ ചാൻസിൽ തന്നെ 98 ശതമാനം മാർക്ക് നേടിയാണ് മുഹമ്മദ് ഇബ്രാഹിം ആലപ്പുഴയിലേക്കെത്തുന്നത്. ഒരു ദ്വീപിന്റെ മുഴുവൻ സ്വപ്നവുമായാണ് മുഹമ്മദ് ഇബ്രാഹിം മടങ്ങുന്നത്. ഇനി ആ ദ്വീപിലേക്ക് അവനൊരു മടക്ക യാത്രയില്ല. എറണാകുളത്ത് തന്നെ മുഹമ്മദിന്റെ ഖബറടക്കം നടത്തിയതിനാൽ അവസാന യാത്രയിലും തന്റെ നാട്ടിലേക്ക് മടങ്ങാൻ മുഹമ്മദിന് ആയില്ല. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News