സ്മിത മേനോനെ നിയമിച്ചത് എന്റെ ശുപാർശയിൽ; ചട്ടലംഘനമില്ലെന്ന് സുരേന്ദ്രൻ

കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ ചട്ടലംഘനമൊന്നും നടത്തിയിട്ടില്ലയെന്നും മന്ത്രിതല സമ്മേളനത്തിൽ മലയാള മാധ്യമ പ്രതിനിധികളടക്കം പങ്കെടുത്തിട്ടുണ്ട് എന്നും അവരിലൊരാൾ ആയാണ് സ്മിത മേനോനും പോയതെന്നും സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.    

Last Updated : Oct 8, 2020, 06:10 PM IST
  • മാത്രമല്ല സ്മിതാ മോഹനെ മഹിളാ മോർച്ചയുടെ സെക്രട്ടറിയായി നിയമിച്ചത് പാർട്ടി അധ്യക്ഷൻ എന്ന നിലയിലുള്ള എന്റെ ശുപാർശ പ്രകാരമാണെന്നും അല്ലാതെ വി മുരളീധരന്റെ ശുപാർശയിൻ മേൽ അല്ലയെന്നും സുരേന്ദ്രൻ പറഞ്ഞു.
  • കൂടുതൽ പ്രൊഫഷണലുകളെ പാർട്ടിയിൽ ഉൾപ്പെടുത്തണമെന്നുള്ള നയത്തിന്റെ അടിസ്ഥാനത്തിലാണ് ഇവർക്ക് ആ സ്ഥാനം നൽകിയതെന്നും അങ്ങനെയുള്ളവരെ ഇനിയും ഉൾപ്പെടുത്തുമെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
സ്മിത മേനോനെ നിയമിച്ചത് എന്റെ ശുപാർശയിൽ; ചട്ടലംഘനമില്ലെന്ന് സുരേന്ദ്രൻ

കോഴിക്കോട്: കേന്ദ്രമന്ത്രി വി. മുരളീധരൻ (V.Muraleedharan) പ്രോട്ടോക്കോൾ ലംഘനം നടത്തിയെന്ന ആരോപണം സ്വർണ്ണക്കളളക്കടത്തിൽ (Gold smuggling case) നിന്നും ജനശ്രദ്ധ തിരിച്ചുവിടനുള്ള അടവാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ (K.Surendran).  

കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ ചട്ടലംഘനമൊന്നും നടത്തിയിട്ടില്ലയെന്നും മന്ത്രിതല സമ്മേളനത്തിൽ മലയാള മാധ്യമ പ്രതിനിധികളടക്കം പങ്കെടുത്തിട്ടുണ്ട് എന്നും അവരിലൊരാൾ ആയാണ് സ്മിത മേനോനും (Smitha Menon) പോയതെന്നും സുരേന്ദ്രൻ  (K.Surendran).   വാർത്താസമ്മേളനത്തിൽ പറഞ്ഞു.  

Also read: സംസ്ഥാനത്ത് ബാറുകള്‍ ഉടന്‍ തുറക്കില്ല

മാത്രമല്ല സ്മിതാ മോഹനെ മഹിളാ  മോർച്ചയുടെ (Mahila Morcha) സെക്രട്ടറിയായി  നിയമിച്ചത് പാർട്ടി അധ്യക്ഷൻ എന്ന നിലയിലുള്ള എന്റെ ശുപാർശ പ്രകാരമാണെന്നും അല്ലാതെ വി മുരളീധരന്റെ (V.Muraleedharan) ശുപാർശയിൻ മേൽ അല്ലയെന്നും സുരേന്ദ്രൻ പറഞ്ഞു.  കൂടുതൽ പ്രൊഫഷണലുകളെ പാർട്ടിയിൽ ഉൾപ്പെടുത്തണമെന്നുള്ള നയത്തിന്റെ അടിസ്ഥാനത്തിലാണ് ഇവർക്ക് ആ സ്ഥാനം നൽകിയതെന്നും അങ്ങനെയുള്ളവരെ ഇനിയും ഉൾപ്പെടുത്തുമെന്നും സുരേന്ദ്രൻ  (K.Surendran) വ്യക്തമാക്കി.  

Also read: Amazon വഴി ഷോപ്പിങ് മാത്രമല്ല ട്രെയിൻ ടിക്കറ്റും ബുക്ക് ചെയ്യാം

മുരളീധരന്റെ (V.Muraleedharan) പേര് പറഞ്ഞ് സ്വർണ്ണക്കടത്ത് കേസിലെ (Gold smuggling case) ജനശ്രദ്ധ മാറ്റാനാണ് ശ്രമമെങ്കിൽ ആ വെള്ളമങ്ങ് വാങ്ങി വെച്ചാല് മതിയെന്നും ഇത്തരം കുപ്ര പ്രചാരണം നടത്തി കേസിൽ നിന്നും തലയൂരാമെന്ന വിചാരം ഒരിക്കലും നടക്കില്ലയെന്നും സുരേന്ദ്രൻ  (K.Surendran) വ്യക്തമാക്കിയിട്ടുണ്ട്.  കൂടാതെ വി മുരളീധരനെതിരെയുള്ള ഈ പരമാർശങ്ങൾ നീചമായ വ്യക്തിഹത്യയാണെന്നും ഇതിന് പിന്നിൽ സിപിഎം ഉന്നത നേതാക്കളും സൈബർ സംഘങ്ങളുമാണെന്നും സുരേന്ദ്രൻ പറഞ്ഞു.

(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)    

Trending News