PPE Kit Scam: കെകെ ശൈലജയ്ക്കെതിരായ അന്വേഷണം മഞ്ഞുമലയുടെ അറ്റം മാത്രം, കെ. സുരേന്ദ്രൻ

മുൻ ആരോഗ്യ മന്ത്രി കെകെ ശൈലജയ്ക്കെതിരെയുള്ള ലോകായുക്ത അന്വേഷണം അന്വേഷണം മഞ്ഞുമലയുടെ അറ്റം മാത്രമാണെന്ന്   കെ സുരേന്ദ്രൻ

Written by - Zee Malayalam News Desk | Last Updated : Oct 14, 2022, 05:06 PM IST
  • മുൻ ആരോഗ്യ മന്ത്രി കെകെ ശൈലജയ്ക്കെതിരെയുള്ള ലോകായുക്ത അന്വേഷണം അന്വേഷണം മഞ്ഞുമലയുടെ അറ്റം മാത്രമാണെന്ന് കെ സുരേന്ദ്രൻ
PPE Kit Scam: കെകെ ശൈലജയ്ക്കെതിരായ അന്വേഷണം മഞ്ഞുമലയുടെ അറ്റം മാത്രം, കെ. സുരേന്ദ്രൻ

തിരുവനന്തപുരം:  കോവിഡ് കാലത്ത് പിപിഎ കിറ്റ് അടക്കമുള്ള കോവിഡ് പ്രതിരോധ സാമഗ്രികൾ വാങ്ങിയതില്‍ വൻ ക്രമക്കേട് കേരള മെഡിക്കൽ സർവീസ് കോർപ്പറേഷനിൽ നടന്നു എന്നുള്ള പരാതിയിൽ ലോകായുക്ത അന്വേഷണത്തിന് ഉത്തരവ് പുറത്തു വന്നിരിയ്ക്കുകയാണ്.

ഈ വിഷയത്തില്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ വളരെ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. അതായത്,  മുൻ ആരോഗ്യ മന്ത്രി കെകെ ശൈലജയ്ക്കെതിരെയുള്ള ലോകായുക്ത അന്വേഷണം അന്വേഷണം മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നും  കെ സുരേന്ദ്രൻ പറഞ്ഞു. 

AlsoRead:  PPE Kit Scam : പി.പി.ഇ കിറ്റ് വാങ്ങിയതിൽ അഴിമതി; കെ.കെ.ശൈലജക്കെതിരെ അന്വേഷണത്തിന് ലോകായുക്ത നോട്ടീസ്

ഒന്നാം പിണറായി സർക്കാരിന്‍റെ  കാലത്ത് നടന്ന ശതകോടിക്കണക്കിന് രൂപയുടെ അഴിമതികൾ ഇപ്പോൾ പുറത്തുവന്നു കൊണ്ടിരിക്കുകയാണ്. ഒന്നാം യുപിഎ സർക്കാരിന്‍റെതിന് സമാനമായ രീതിയിലാണ് പിണറായി സർക്കാരും പ്രവർത്തിച്ചത്. അഴിമതികൾ പുറത്തു വന്നത് രണ്ടാം യുപിഎ സർക്കാരിന്‍റെ  കാലത്തായിരുന്നു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രണ്ടാം പിണറായി സർക്കാരിന്‍റെ കാലത്ത് കഴിഞ്ഞ തവണ ചെയ്ത അഴിമതികളുടെ ഘോഷയാത്ര പുറത്തു വരുമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. ശൈലജയ്ക്കെതിരെ ഉയർന്ന ആരോപണം ബിജെപി നേരത്തെ ചൂണ്ടിക്കാട്ടിയത് പോലെ മുഖ്യമന്ത്രിയുടെ അറിവോടെ നടന്നതാണ്. മുഖ്യമന്ത്രിയും സിപിഎമ്മും ഈ വിഷയത്തില്‍ മറുപടി പറയണം. സംസ്ഥാനം മഹാമാരിയെ നേരിടുന്ന സമയത്ത് ഖജനാവ് കൊള്ളയടിച്ചവർ മാനവികതയുടെ ശത്രുക്കളാണ്. കേരളത്തിൽ ഇത്രയും കൂടുതൽ കോവിഡ് മരണങ്ങളുണ്ടാകാൻ കാരണം ഇത്തരം അഴിമതികളായിരുന്നെന്നും സുരേന്ദ്രൻ പറഞ്ഞു.

കോവിഡ് കാലത്ത് കേന്ദ്രസർക്കാർ അനുവദിച്ച പണം അടിച്ചുമാറ്റിയതല്ലാതെ സംസ്ഥാന സർക്കാർ ഒരു രൂപ പോലും ജനങ്ങൾക്ക് നൽകിയിട്ടില്ല. കോവിഡ് പർച്ചേസുമായി ബന്ധപ്പെട്ട ഫയലുകൾ കമ്പ്യൂട്ടറിൽ നിന്ന് മായ്ച്ച് കളഞ്ഞിരുന്നു എന്ന് കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന്‍ തന്നെ ആ സമ്മതിക്കുന്ന രേഖകൾ പുറത്തുവന്നത് പിണറായി സർക്കാരിന്‍റെ  കൊള്ളയുടെ വലുപ്പം എത്രത്തോളമുണ്ടായിരുന്നു എന്നതിന്‍റെ തെളിവാണ്. അഴിമതിയുടെ കാര്യത്തിൽ ഒന്നാം പിണറായി സർക്കാരിനോട് മത്സരിക്കുകയാണ് രണ്ടാം പിണറായി സർക്കാരെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

കോവിഡ് കാലത്ത് പി.പി.ഇ കിറ്റ് ഉൾപ്പെടെയുള്ളവ വാങ്ങിയതിൽ അഴിമതിയുണ്ടെന്ന പരാതിയില്‍ മുന്‍ ആരോഗ്യ മന്ത്രി  കെ.കെ .ശൈലജക്കെതിരെ കേസെടുക്കാൻ ലോകായുക്ത നോട്ടീസ് ഉത്തരവ് പുറപ്പെടുവിച്ചിരിയ്ക്കുകയാണ്. 
യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വീണ എസ്.നായരുടെ പരാതിയിലാണ് ലോകായുക്ത ഇടപെടൽ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News