ചിന്തന്‍ ശിബിര വിവാദം; ഷാഫിയോട് വിശദീകരണം തേടി; പരാതി കിട്ടിയാൽ പൊലീസിന് കൈമാറുമെന്ന് സതീശൻ

യൂത്ത് കോണ്‍ഗ്രസ് നേതാവ് വിവേക് നായര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് വ്യക്തമാക്കി വനിത നേതാവ് നല്‍കിയ പരാതിയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്

Written by - Zee Malayalam News Desk | Last Updated : Jul 8, 2022, 04:33 PM IST
  • വിഷയത്തിൽ കൃത്യമായ ഇടപെടലുകൾ സമയബന്ധിതമായി നടത്തിയിട്ടുണ്ടെന്നും സുധാകരൻ
  • പരാതി ഏതെങ്കിലും പെൺകുട്ടിക്ക് ഉണ്ടെങ്കിൽ പൊലീസിൽ പരാതി നൽകുമെന്ന് വി ഡി സതീശൻ
  • വാട്സ് ആപ്പിൽ പ്രചരിക്കുന്ന പരാതി പകർപ്പ് ശരിയാണോ എന്ന് അന്വേഷിക്കും
ചിന്തന്‍ ശിബിര വിവാദം; ഷാഫിയോട് വിശദീകരണം  തേടി; പരാതി കിട്ടിയാൽ പൊലീസിന് കൈമാറുമെന്ന് സതീശൻ

തിരുവനന്തപുരം/പാലക്കാട്: യൂത്ത് കോണ്‍ഗ്രസ് ചിന്തന്‍ ശിബിര ക്യാമ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പിലിനോട് വിശദീകരണം ചോദിച്ചിട്ടുണ്ടെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എം.പി. വിഷയത്തിൽ കൃത്യമായ ഇടപെടലുകൾ സമയബന്ധിതമായി നടത്തിയിട്ടുണ്ടെന്നും സുധാകരൻ വ്യക്തമാക്കി.അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചാൽ പൊലീസിന് കൈമാറുമെന്നാണ് സതീശൻ്റെ പ്രതികരണം.

വിഷയം നിസ്സാരവത്കരിച്ച് പ്രതികരിച്ചെന്ന അവാസ്തവമായ വാര്‍ത്ത ദൃശ്യമാധ്യമങ്ങള്‍  നല്‍കിയതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അത്തരമൊരു വാര്‍ത്തയില്‍ ഒരു കഴമ്പുമില്ല. നേതൃത്വത്തിന് പരാതി ലഭിച്ചാല്‍ അത് പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കും. സ്ത്രീപക്ഷ നിലപാടുകള്‍ എന്നും ഉയര്‍ത്തിപിടിക്കുന്ന പ്രസ്ഥാനമാണ് കോണ്‍ഗ്രസെന്നും സുധാകരന്‍ പറഞ്ഞു.

അതേസമയം, ചിന്തൻ ശിബിറിനിടെ പീഡനം നടന്നുവെന്ന പരാതി ഏതെങ്കിലും പെൺകുട്ടിക്ക് ഉണ്ടെങ്കിൽ പൊലീസിൽ പരാതി നൽകുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വ്യക്തമാക്കി. പരാതി സംഘടനക്ക് അകത്ത് ഒതുക്കില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. പരാതിയുണ്ടോ എന്നറിയാനായി ക്യാമ്പിൽ പങ്കെടുത്ത പെൺകുട്ടികളോട് സംസാരിക്കാൻ യൂത്ത് കോൺഗ്രസ് നേതൃത്വത്തോട് നിർദേശിച്ചുവെന്നും വി.ഡി സതീശൻ പറഞ്ഞു.വാട്സ് ആപ്പിൽ പ്രചരിക്കുന്ന പരാതി പകർപ്പ് ശരിയാണോ എന്ന് അന്വേഷിക്കും. സ്ത്രീകൾക്ക് എതിരായ കാര്യങ്ങളിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും വി ഡി സതീശൻ പ്രതികരിച്ചു,

അതിനിടെ, പാലക്കാട് ചേര്‍ന്ന ചിന്തിന്‍ ശിബിരിനിടെ യൂത്ത് കോണ്‍ഗ്രസ് നേതാവ് വിവേക് നായര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് വ്യക്തമാക്കി വനിത നേതാവ് നല്‍കിയ പരാതിയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. പരാതി യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തിനു നല്‍കിയെങ്കിലും നടപടിയെടുക്കാതെ ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചെന്നാണ് ഉയരുന്ന ആരോപണം.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News