Shinzo Abe Death : മുൻ ജപ്പാൻ പ്രധാനമന്ത്രി ഷിന്‍സോ ആബെ വെടിയേറ്റതിനെ തുടർന്ന് കൊല്ലപ്പെട്ടു. കിഴക്കന്‍ ജപ്പാനിലെ നരാ നഗരത്തില്‍ തെരഞ്ഞെടുപ്പ് പ്രചരണം നടത്തി വരികെയാണ് ഷിന്‍സോ ആബെയ്ക്ക് നേരെ ആക്രമണം ഉണ്ടായത്. 67 വയസായിരുന്നു. പാർലമെന്റിന്റെ ഉപരിസഭ തെരഞ്ഞെടുപ്പ് ഞായറാഴ്ച്ച നടക്കാനിരിക്കവേയാണ് ആക്രമണം ഉണ്ടായത്. വെടിയേറ്റതിനെ തുടർന്ന് അബോധാവസ്ഥയിലായ ആബെയെ വ്യോമമാർഗം ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
Officials say former Japanese Prime Minister #ShinzoAbe has been confirmed dead. He was reportedly shot during a speech on Friday in the city of Nara, near Kyoto: Japan's NHK WORLD News pic.twitter.com/7ayJpNCw17
— ANI (@ANI) July 8, 2022
വെടിയേറ്റതിനെ തുടർന്ന് ആബെയ്ക്ക് ഹൃദയാഘാതം സംഭവിച്ചിരുന്നു. കൂടാതെ ശ്വാസതടസ്സവും അനുഭവപ്പെട്ടിരുന്നുവെന്ന് രക്ഷാപ്രവർത്തനം നടത്തിയ ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എയർ ആംബുലസിൽ എത്തിക്കുമ്പോൾ തന്നെ ആമ്പെയുടെ ശ്വാസം നിലച്ചതായി ആണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അക്രമിയെ സംഭവ സ്ഥലത്ത് നിന്ന് തന്നെ പിടികൂടി.
ALSO READ: Shinzo Abe Attacked: മുൻ ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോയെ വെടിവച്ച അക്രമി ആര്?
ആബെയ്ക്ക് നേരെ വെടിയുതിർത്ത അക്രമിയുടെ പേര് യമഗാമി തെത്സുയ എന്നാണ്. ഇയാൾക്ക് 41 വയസ്സാണ്. എന്നാൽ ഷിൻസോയെ വെടിവെച്ചത് എന്തിനാണെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ല എന്നാണ് റിപ്പോർട്ട്. നരാ നഗരവാസിയായ മുന്‍ പ്രതിരോധസേനാംഗമാണ് യമഗാമി തെത്സുയ എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. വെടിവെച്ച തോക്ക് ഇയാൾ സ്വയം നിർമ്മിച്ചതാണെന്നും റിപ്പോർട്ടുകൾ ഉണ്ട്.
ഏറ്റവും കൂടുതൽ കാലം ജപ്പാൻ ഭരിച്ച പ്രധാനമന്ത്രിയാണ് ഷിൻസോ ആബെ. അദ്ദേഹം 2020ലാണ് പ്രധാനമന്ത്രി പദത്തിൽ നിന്നും പടിയിറങ്ങിയത്. വരാനിരിക്കുന്ന പ്രധാനമന്ത്രി തിരഞ്ഞെടുപ്പിൽ സ്വന്തം പാർട്ടിയായ ലിബറൽ ഡമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർഥിക്കു വേണ്ടി പ്രചാരണം നടത്തുന്നതിനിടെയായിരുന്നു വെടിയേറ്റത് എന്നാണ് റിപ്പോർട്ട്.കൈത്തോക്ക് ഉപയോഗിച്ചാണ് അക്രമി വെടിവച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
ആബെ ആദ്യമായി ജപ്പാന്റെ പ്രധാനമന്ത്രിയാകുന്നത് 2006 ലാണ്. ശേഷം 2012ൽ വീണ്ടും പ്രധാനമന്ത്രിയായ അദ്ദേഹം 2020 വരെ തുടർന്നു. ഈ സമയങ്ങളിലെല്ലാം എൽഡിപിയുടെ അധ്യക്ഷനും ആബെയായിരുന്നു. 2012ൽ പ്രതിപക്ഷ നേതാവായും 2005 മുതൽ 2006 വരെ ചീഫ് കാബിനറ്റ് സെക്രട്ടറിയായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...