M T Vasudevan Nair: എംടി ആളെയോ സന്ദർഭത്തേയോ ചൂണ്ടിക്കാട്ടിയില്ല; അത് പൊതു അഭിപ്രായം: സച്ചിദാനന്ദൻ

MT Vasudevan Nair Speech: അധികാരത്തെക്കുറിച്ചുള്ള വളരെ പ്രധാനപ്പെട്ട ഒരു പ്രസ്താവനയായിരുന്നു എംടിയുടേത്. അതിൽ നിന്നും പല അർത്ഥങ്ങളും കണ്ടെത്താം. 

Written by - Zee Malayalam News Desk | Last Updated : Jan 12, 2024, 01:56 PM IST
  • അല്ലാതെ സ്വാർത്ഥ ലക്ഷ്യങ്ങൾക്കു വേണ്ടിയോ അവരവരുടെ അധികാരം പ്രകടിപ്പിക്കുന്നതിന് വേണ്ടിയോ അല്ലാ പൊതുവായ അഭിപ്രായ പ്രകടനമായിട്ടാണ് തനിക്ക് അനുഭവപ്പെട്ടത്.
  • എംടി എന്താണ് ഉദ്ദേശിച്ചതെന്ന് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും സച്ചിതാനന്ദൻ പറഞ്ഞു.
M T Vasudevan Nair: എംടി ആളെയോ സന്ദർഭത്തേയോ ചൂണ്ടിക്കാട്ടിയില്ല; അത് പൊതു അഭിപ്രായം: സച്ചിദാനന്ദൻ

കോഴിക്കോട്: കോഴിക്കോട് നടന്നു കൊണ്ടിരിക്കുന്ന ലിറ്ററേച്ചർ ഫെസ്റ്റിവൽ വേദിയിൽ മുഖ്യമന്ത്രിയെ സദസ്സിൽ ഇരുത്തി എംടി വാസുദേവൻ നായർ നടത്തിയ പ്രസം​ഗമാണ് ഇപ്പോൾ നാടെങ്ങും ചർച്ചയാകുന്നത്. നിരവധി പ്രമുഖർ അഭിപ്രായത്തെ അനുകൂലിച്ചും, വളച്ചൊടിച്ചും എല്ലാം പ്രതികരണങ്ങൾ വന്നു കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ കവി കെ സച്ചിദാനന്ദനും സംഭവത്തെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ്. എംടി തന്റെ പ്രസം​ഗത്തിൽ ഒരു വ്യക്തിയേയോ സന്ദർഭത്തേയോ ചൂണ്ടി പറഞ്ഞിട്ടില്ലെന്നാണ് സച്ചിദാനന്ദന്റെ അഭിപ്രായം. 

പൊതു അഭിപ്രായമാണെന്നും, അതേസമയം കേരള സാഹചര്യത്തേക്കുറച്ചാണെന്നോ അല്ലെന്നോ പറയാൻ സാധിക്കില്ലെന്നും സച്ചിദാനന്ദൻ കൂട്ടിച്ചേർത്തു. അധികാരത്തെക്കുറിച്ചുള്ള വളരെ പ്രധാനപ്പെട്ട ഒരു പ്രസ്താവനയായിരുന്നു എംടിയുടേത്. അതിൽ നിന്നും പല അർത്ഥങ്ങളും കണ്ടെത്താം. അവയെല്ലാം കണ്ടുപിടിക്കപ്പെട്ട അർത്ഥങ്ങളെന്നേ പറയാൻ സാധിക്കൂ.. ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടിയാണ് അധികാരം പ്രയോ​ഗിക്കേണ്ടത്. 

ALSO READ: ആ ഭാഗ്യവാന്‍ നിങ്ങളോ? നിര്‍മ്മല്‍ ലോട്ടറി നറുക്കെടുപ്പ് ഇന്ന്

അല്ലാതെ സ്വാർത്ഥ ലക്ഷ്യങ്ങൾക്കു വേണ്ടിയോ അവരവരുടെ അധികാരം പ്രകടിപ്പിക്കുന്നതിന് വേണ്ടിയോ അല്ലായെന്നുള്ള പൊതുവായ അഭിപ്രായ പ്രകടനമായിട്ടാണ് തനിക്ക് അനുഭവപ്പെട്ടത്. മുഖ്യമന്ത്രി അവിടെ ഇരിക്കുന്നതിനാൽ തീർച്ചയായും അത്തരത്തിലുള്ള വ്യാഖ്യാനങ്ങൾ നടത്തപ്പെട്ടിട്ടുണ്ട്. എംടി എന്താണ് ഉദ്ദേശിച്ചതെന്ന് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും സച്ചിതാനന്ദൻ പറഞ്ഞു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News