K Muraleedharan: 'കോൺ​ഗ്രസ് വിശ്വാസികൾക്ക് പരി​ഗണന നൽകുന്ന പാർട്ടി, ഹിന്ദുമതത്തിന്റെ ഹോൾസെയിൽ ബിജെപിക്കില്ല'; എകെ ആന്റണിയെ പിന്തുണച്ച് കെ മുരളീധരൻ

Congress party: മാധ്യമങ്ങളോട് സംസാരിക്കവേയാണ് മുരളീധരൻ എകെ ആന്റണിയുടെ പരാമർശത്തെ പിന്തുണച്ച് രം​ഗത്തെത്തിയത്. ഹിന്ദുക്കളുടെ ഹോള്‍സെയില്‍ അവകാശം ബിജെപിക്കില്ലെന്ന് മുരളീധന്‍ പറഞ്ഞു.

Written by - Zee Malayalam News Desk | Last Updated : Dec 29, 2022, 02:17 PM IST
  • രാഹുൽ ഗാന്ധി ക്ഷേത്രങ്ങളിൽ പോകുന്നതിനെ തെറ്റായി വ്യാഖ്യാനിക്കുന്നത് ഹിന്ദുത്വത്തെ ബിജെപിക്ക് വിട്ടു കൊടുക്കുന്നതിന് തുല്യമാണ്
  • വിശ്വാസികള്‍ക്ക് പ്രാധാന്യം നല്‍കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്
  • രാഷ്ട്രീയത്തെ രാഷ്ട്രീയപരമായും മതത്തെ മതപരമായും കാണണം
  • ഈ നിലപാടാണ് എല്ലാക്കാലത്തും കോണ്‍ഗ്രസ് സ്വീകരിച്ചിട്ടുള്ളതെന്നും കെ മുരളീധരൻ പറഞ്ഞു
K Muraleedharan: 'കോൺ​ഗ്രസ് വിശ്വാസികൾക്ക് പരി​ഗണന നൽകുന്ന പാർട്ടി, ഹിന്ദുമതത്തിന്റെ ഹോൾസെയിൽ ബിജെപിക്കില്ല'; എകെ ആന്റണിയെ പിന്തുണച്ച് കെ മുരളീധരൻ

തിരുവനന്തപുരം: ന്യൂനപക്ഷത്തോടൊപ്പം ഭൂരിപക്ഷ സമുദായത്തെയും ഒപ്പം നിർത്തണമെന്ന എകെ ആന്‍റണിയുടെ പ്രസ്താവനയെ പിന്തുണച്ച് കെ മുരളീധരൻ എംപി. ഹിന്ദുക്കളുടെ ഹോള്‍സെയില്‍ അവകാശം ബിജെപിക്കില്ലെന്ന് മുരളീധന്‍ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കവേയാണ് മുരളീധരൻ മുതിർന്ന കോൺ​ഗ്രസ് നേതാവ് എകെ ആന്റണിയുടെ പരാമർശത്തെ പിന്തുണച്ച് രം​ഗത്തെത്തിയത്.

രാഹുൽ ഗാന്ധി ക്ഷേത്രങ്ങളിൽ പോകുന്നതിനെ തെറ്റായി വ്യാഖ്യാനിക്കുന്നത് ഹിന്ദുത്വത്തെ ബിജെപിക്ക് വിട്ടു കൊടുക്കുന്നതിന് തുല്യമാണ്. അത്തരം ചർച്ചകൾ കേരളത്തിൽ ഉണ്ടാക്കുന്നത് സിപിഎം ആണ്. വിശ്വാസികള്‍ക്ക് പ്രാധാന്യം നല്‍കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. രാഷ്ട്രീയത്തെ രാഷ്ട്രീയപരമായും മതത്തെ മതപരമായും കാണണം. ഈ നിലപാടാണ് എല്ലാക്കാലത്തും കോണ്‍ഗ്രസ് സ്വീകരിച്ചിട്ടുള്ളത്.

ALSO READ: VD Satheesan: ബഫർ സോൺ വിഷയത്തിൽ സർക്കാർ ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ

കോൺഗ്രസ് വിശ്വാസികൾക്ക് പരിഗണനയും സ്ഥാനവും നൽകുന്ന പാർട്ടിയാണ്. ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും കാലത്തും ക്ഷേത്രത്തിൽ പോയിട്ടുണ്ട്. മൃദുഹിന്ദുത്വം യാഥാർഥ്യങ്ങൾക്ക് നിരക്കാത്തതാണെന്നും ഈ വാക്ക് മുസ്ലിംലീഗ് പ്രയോഗിച്ചിട്ടില്ലെന്നും കെ മുരളീധരൻ പറഞ്ഞു. ഹിന്ദുമതത്തിന്റെ ഹോൾസെയിൽ ബിജെപിക്ക് നൽകുന്നത് സിപിഎം ആണ്. ഇപി ജയരാജനെതിരായ അനധികൃത സ്വത്ത് സമ്പാദന ആരോപണങ്ങളിൽ അന്വേഷണം വേണമെന്നും കെ മുരളീധരൻ എംപി ആവശ്യപ്പെട്ടു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News