Gold Smuggling Case: സ്വപ്ന സുരേഷിന്റെയും സരിത്തിന്റെയും ജാമ്യാപേക്ഷയിൽ വിധി ഇന്ന്

Gold Smuggling Case: സ്വർണക്കടത്ത് കേസിൽ പ്രതികളായ സ്വപ്ന സുരേഷിന്റെയും പി.എസ്. സരിത്തിന്റെയും ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി ഇന്ന്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് എൻഐഎ രജിസ്റ്റർ ചെയ്ത കേസിൽ നൽകിയ ജാമ്യാപേക്ഷയിലാണ് വിധി.  

Written by - Ajitha Kumari | Last Updated : Nov 2, 2021, 10:42 AM IST
  • സ്വപ്ന സുരേഷിന്റെയും സരിത്തിന്റെയും ജാമ്യാപേക്ഷയിൽ വിധി ഇന്ന്
  • എൻഐഎ രജിസ്റ്റർ ചെയ്ത കേസിൽ നൽകിയ ജാമ്യാപേക്ഷയിലാണ് വിധി
Gold Smuggling Case: സ്വപ്ന സുരേഷിന്റെയും സരിത്തിന്റെയും ജാമ്യാപേക്ഷയിൽ വിധി ഇന്ന്

കൊച്ചി: Gold Smuggling Case: സ്വർണക്കടത്ത് കേസിൽ പ്രതികളായ സ്വപ്ന സുരേഷിന്റെയും പി.എസ്. സരിത്തിന്റെയും ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി ഇന്ന്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് എൻഐഎ രജിസ്റ്റർ ചെയ്ത കേസിൽ നൽകിയ ജാമ്യാപേക്ഷയിലാണ് വിധി.  

ഇതോടൊപ്പം സ്വർണ്ണക്കടത്തിൽ (Gold Smuggling Case) ഇടനിലക്കാരായി പ്രവർത്തിച്ച ജലാൽ ഉൾപ്പെടെയുള്ള 5 പ്രതികളുടെ ജാമ്യഹർജികളിലും ഇന്ന് വിധി പറയും.  സ്വർണ്ണക്കടത്ത് കേസിലെ മുഖ്യ പ്രതി സ്വപ്ന സുരേഷിന്റെ (Swapna Suresh) കൊഫെപോസ കരുതൽ തടങ്കൽ ഹൈക്കോടതി മുൻപ് റദ്ദാക്കിയിരുന്നു.

Also Read: Gold smuggling case: കസ്റ്റംസ് കുറ്റപത്രം സമർപ്പിച്ചു; സരിത്ത് ഒന്നാംപ്രതി, ശിവശങ്കർ ഇരുപത്തി ഒൻപതാം പ്രതി

കേസിലെ കൂട്ട് പ്രതിയായ സരിത്തിന്റെ കരുതൽ തടങ്കൽ ഹൈക്കോടതി ശരിവെച്ചു.എന്നാൽ എൻഐഎ കേസിൽ ജാമ്യം ലഭിക്കാത്തതിനാൽ സ്വപ്ന സുരേഷ് ജയിൽ മോചിതയായില്ല.  എൻഐഎ കേസിൽ കൂടി ജാമ്യം ലഭിച്ചാൽ സ്വപ്ന സുരേഷിന് (Swapna Suresh) ജയിലിൽ നിന്നും പുറത്തിറങ്ങാം.

കേസിൽ യുഎപിഎ നിലനിൽക്കില്ലെന്നും തങ്ങൾക്കെതിന്ന് സ്വപ്നയും, സരിത്തുമടക്കമുള്ള പ്രതികൾ ഹർജിയിൽ വാദിക്കുന്നുണ്ട്. അതേസമയം പ്രതികൾക്കെതിരായി കൃത്യമായ തെളിവുകളുണ്ടെന്ന് എൻഐഎ കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News