കോട്ടയം: പാലാ ബിഷപ്പിന്റെ നാർകോട്ടിക് ജിഹാദ് (Narcotic Jihad) പരാമർശത്തെ പിന്തുണച്ച് കേരളാ കോൺഗ്രസ് (Kerala Congress) നേതാവ് ജോസ് കെ മാണി. ബിഷപ്പ് (Bishop) സംസാരിച്ചത് മയക്കുമരുന്നെന്ന വിപത്തിനെതിരെയാണെന്നാണ് ജോസ് കെ മാണി (Jose K Mani) അഭിപ്രായപ്പെട്ടത്. ബിഷപ്പിനെ മുഖ്യമന്ത്രി (Chief Minister) തള്ളിപറഞ്ഞിട്ടില്ലെന്നും ജോസ് കെ മാണി പറഞ്ഞു.
മയക്കുമരുന്നെന്ന വിപത്തിനെതിരെ സാമൂഹ്യ ജാഗ്രത വേണം എന്നാണ് ബിഷപ്പ് പറഞ്ഞത്. ഒരു മതങ്ങളെയും ഉന്നംവച്ചല്ല ആ പ്രസ്താവന. മുഖ്യമന്ത്രിയും ഇടത് മുന്നണിയും പറഞ്ഞത് ഇക്കാര്യം തന്നെയാണെന്നും ജോസ് കെ മാണി പറഞ്ഞു.
പാലാ ബിഷപ്പിന്റെ (Pala Bishop) പ്രസ്താവനയിൽ കേസെടുക്കാൻ ആലോചനയില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi Vijayan) ഇന്നലെ പറഞ്ഞത്. പാലാ ബിഷപ്പിന്റെ വിശദീകരണങ്ങൾ വന്നിട്ടുണ്ട്.
അതിൽ മതസ്പർധയുണ്ടാക്കാൻ ഉദ്ദേശിച്ചിട്ടില്ല, തങ്ങളുടെ വിഭാഗത്തിന് ആവശ്യമായ മുന്നറിയിപ്പ് (Alert) നൽകുക മാത്രമാണ് ഉദ്ദേശിച്ചതെന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. അപ്പോൾ ഇത്തരം കാര്യങ്ങളിൽ കൂടുതൽ പ്രകോപനപമരായി പോകാതെ സൂക്ഷിക്കുക എന്നതാണ് പ്രധാനമെന്നും മുഖ്യമന്ത്രി (Chief Minister) മാധ്യമപ്രവർത്തകരുടെ (Journalists) ചോദ്യങ്ങൾക്ക് മറുപടിയായി പറഞ്ഞിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...