കോട്ടയം: നിയമസഭാതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ജോസ് കെ.മാണി രാജ്യസഭാംഗത്വം രാജിവെച്ചു. എൽ.ഡി.എഫിലുള്ള കേരളാ കോൺഗ്രസ്സ് എം.ന് പാലാ സീറ്റ് ലഭിക്കുമെന്ന് ഏതാണ്ട് ഉറപ്പായതോടെയാണ് നിലവിലെ എം.പി സ്ഥാനം രാജിവച്ചതായുള്ള രാജിക്കത്ത് ജോസ്കെ. മാണി രാഷ്ട്രപതിക്ക് കൈമാറി. വലിയ രാഷ്ട്രീയ വിവാദങ്ങളാണ് ജോസ്.കെ മാണിയുട നിയമസഭാ സീറ്റ് സംബന്ധിച്ച് ഉയർന്ന് വന്നിരിക്കുന്നത്. കേരളാ കോണ്‍ഗ്രസ് എം പിളര്‍ത്തി ഇടതുമുന്നണിയിലെത്തിയ ജോസ് കെ മാണിക്ക് പാലാ സീറ്റ് നല്‍കിയാല്‍ നിലവിലെ പാലാ എം.എല്‍.എയായ മാണി സി കാപ്പനും അദ്ദേഹത്തിൻറെ പാര്‍ട്ടി എന്‍.സി.പിയും എല്‍.ഡി.എഫ് വിടുമെന്ന് ഭീക്ഷിണി മുഴക്കിയിരുന്നു. അങ്ങനെ എന്‍.സി.പി പോകുന്നെങ്കില്‍ പോകട്ടെയെന്നാണ് സി.പി.എം നിലപാടെന്ന് ഉറപ്പായതോടെയാണ് ജോസ് കെ മാണി എം.പി സ്ഥാനം രാജിവച്ച് നിയമസഭയില്‍ കളത്തിലിറങ്ങാന്‍ ഒരുങ്ങുന്നത്.കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്നും ഹൈകോടതിയില്‍ നിന്നും അനുകൂല നടപടികള്‍ ഉണ്ടായതോടെയാണ് രാജ്യസഭാ എം.പി സ്ഥാനം ജോസ്.കെ.മാണി രാജിവെക്കുന്നത്.
ALSO READ:ജെ പി നദ്ദയുടെ പശ്ചിമ ബംഗാൾ പര്യടനം ഇന്നുമുതൽ
കേരള കോൺഗ്രസിൻ്റെ യുവജന വിഭാഗമായിരുന്ന കേരള യൂത്ത്ഫ്രണ്ട് (എം.)ലൂടെയാണ് ജോസ്.കെ മാണിയുടെ രാഷ്ട്രീയ പ്രവേശനം. 2004-ൽ മൂവാറ്റുപുഴ ലോക്സഭാ മണ്ഡലത്തിൽ മത്സരിച്ചുെവെങ്കിലും പി.സി. തോമസ് നോട് പരാജയപ്പെട്ടു. പിന്നീട് നടന്ന 2009, 2014 ലോക്സഭ തിരഞ്ഞെടുപ്പുകളിൽ കോട്ടയം സീറ്റിൽ നിന്ന് പാർലമെൻറ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 2007ൽ കേരള കോൺഗ്രസ് (എം.) ൻ്റെ സംസ്ഥാന ജനറൽ സെക്രട്ടറിയായി. 2016-ൽ 34 വർഷം അംഗമായി തുടർന്ന യു.ഡി.എഫ് ബന്ധം ഉപേക്ഷിച്ച കേരള കോൺഗ്രസ് (എം.) വീണ്ടും യു.ഡി.എഫിൽ ചേരാൻ സമ്മതിച്ചതിനെ തുടർന്ന് 2018 ജൂണിൽ യു.ഡി.എഫ് ൻ്റെ രാജ്യസഭ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു.
ALSO READ:ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി മാധവ് സിംഗ് സോളങ്കി അന്തരിച്ചു
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക