പുകഞ്ഞ കൊള്ളി പുറത്ത്..!! ജോസ് കെ മാണിയ്ക്കെതിരെ നിലപാട് കടുപ്പിച്ച് KPCC

യുഡിഎഫില്‍ നിന്നും പുറത്തേയ്ക്കുള്ള വഴി സ്വയം തുറന്ന് ജോസ് കെ മാണി... 

Last Updated : Aug 26, 2020, 07:20 PM IST
  • കെ. എം. മണിയുടെ മരണത്തോടെ കേരള കോണ്‍ഗ്രസ്‌ (എം) ല്‍ ആരംഭിച്ച തമ്മിലടി ഏതാണ്ട് അവസാന ഘട്ടത്തില്‍
  • അടുത്തിടെ നടന്ന അവിശ്വാസ പ്രമേയം, രാജ്യസഭാ തിരഞ്ഞെടുപ്പ് എന്നീ വിഷയങ്ങളില്‍ ജോസ് വിഭാഗം സ്വീകരിച്ച നിലപാട് യുഡിഎഫ് നേതൃത്വത്തെ ചൊടിപ്പിച്ചിരിയ്ക്കുകയാണ്
പുകഞ്ഞ കൊള്ളി പുറത്ത്..!! ജോസ് കെ മാണിയ്ക്കെതിരെ നിലപാട് കടുപ്പിച്ച് KPCC

തിരുവനന്തപുരം: യുഡിഎഫില്‍ നിന്നും പുറത്തേയ്ക്കുള്ള വഴി സ്വയം തുറന്ന് ജോസ് കെ മാണി... 

 കെ.  എം. മണിയുടെ മരണത്തോടെ   കേരള കോണ്‍ഗ്രസ്‌ (എം) ല്‍ ആരംഭിച്ച തമ്മിലടി ഏതാണ്ട് അവസാന ഘട്ടത്തില്‍ എന്ന് വേണമെങ്കില്‍ പറയാം... 

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പദവിയുമായി ബന്ധപ്പെട്ടാണ് ജോസഫ്‌ - ജോസ് കെ മാണി വിഭാഗങ്ങള്‍ തമ്മില്‍  യുദ്ധം മുറുകിയത്.   പാര്‍ട്ടി ചിഹ്നത്തെ ചൊല്ലിയുള്ള തര്‍ക്കം വേറെ... 

എന്നാല്‍, കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പദവിയുടെ കാര്യത്തിലുള്ള യുഡിഎഫ് ധാരണ പാലിക്കാത്തത്തിനെ തുടര്‍ന്നായിരുന്നു ജോസ് കെ മാണി വിഭാഗത്തെ തത്കാലം മാറ്റി നിര്‍ത്താന്‍   യുഡിഎഫ് തീരുമാനിച്ചത്. 

എന്നാല്‍, ആ താത്കാലിക മാറ്റി നിര്‍ത്തല്‍ ജോസ് കെ മാണിയ്ക്ക് യുഡിഎഫില്‍ നിന്നും പുറത്തേയ്ക്കുള്ള വഴി  തുറന്നു കൊടുക്കുകയായിരുന്നു... ഇതിനിടെ ജോസ് കെ മാണി വിഭാഗത്തെ  ഇടതുപാളയത്തില്‍ എത്തിക്കാനുള്ള ശ്രമം സിപിഎമ്മിന്‍റെ ഭാഗത്ത് നിന്നും ഉണ്ടായി.  അപ്പോള്‍ ജോസ് കെ മാണിയെ മുന്നണിയില്‍ നിന്ന് പുറത്താക്കിയിട്ടില്ലെന്നും താത്കാലിക മാറ്റി നിര്‍ത്തല്‍ മാത്രമാണ്  ഉണ്ടായിരിക്കുന്നതെന്നും  ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്നും  യുഡിഎഫ്  അറിയിച്ചു.

അതേസമയം, അടുത്തിടെ നടന്ന അവിശ്വാസ പ്രമേയം,  രാജ്യസഭാ തിരഞ്ഞെടുപ്പ് എന്നീ വിഷയങ്ങളില്‍ ജോസ് വിഭാഗം സ്വീകരിച്ച നിലപാട് യുഡിഎഫ്  നേതൃത്വത്തെ ചൊടിപ്പിച്ചിരിയ്ക്കുകയാണ്. 

അതായത്,  വിപ്പ് ലംഘനം നടത്തിയതിനാല്‍ ജോസ് കെ മാണി വിഭാഗവവുമായി ഇനി വിട്ടുവീഴ്ച വേണ്ട എന്ന് തന്നെയാണ്  യുഡിഎഫ്  നേതൃത്വ൦  തീരുമാനിച്ചിരിയ്ക്കുന്നത്.  അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കുക,  രാജ്യസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്ക്  വോട്ട് ചെയ്യുക എന്നതായിരുന്നു  നിര്‍ദ്ദേശം. എന്നാല്‍ ജോസ് കെ മാണി വിഭാഗം  പ്പ് ലംഘിക്കുക കൂടി ചെയ്തതോടെ ഇനി ഒരു ഒത്തു തീര്‍പ്പിന് യുഡിഎഫ്  നേതൃത്വ൦  തയ്യാറല്ല എന്നാണ് റിപ്പോര്‍ട്ട്.

ജോസ് കെ മാണി വിഭാഗത്തെ മുന്നണിയില്‍ നിന്നും ഔദ്യോഗികമായി പുറത്താക്കുന്ന കാര്യത്തില്‍ ഉടന്‍ തന്നെ തീരുമാനമുണ്ടായേക്കുമെന്നാണ് സൂചന. 

സെപ്റ്റംബര്‍ മൂന്നിനാണ് അടുത്ത യുഡിഎഫ് നേതൃയോഗം ചേരുന്നത്. യോഗത്തില്‍ ജോസ് വിഭാഗത്തിന്‍റെ കാര്യത്തിന്‍ അന്തിമ തീരുമാനം എടുക്കും. യുഡിഎഫ് യോഗങ്ങളില്‍നിന്നു മാത്രമല്ല, മുന്നണിയില്‍നിന്നുതന്നെ പുറത്താക്കുകയെന്ന തീരുമാനത്തിലേക്കാണ് നേതൃത്വം നീങ്ങുന്നത്. 

 

Trending News