Joju George: തേയിലക്കാടുകൾക്കിടിയിലൂടെ ഓഫ് റോഡ്‌, നടൻ ജോജു ജോർജിനെതിരെ പരാതി നൽകി കെ എസ് യു

ഇടുക്കി ജില്ലാ കളക്ടർ, ജില്ലാ പോലീസ് മേധാവി, ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസർ എന്നിവർക്കാണ് കെ എസ് യു പരാതി നൽകിയത് (joju george off roading issue)

Written by - Zee Malayalam News Desk | Last Updated : May 9, 2022, 09:57 AM IST
  • പ്ലാൻറേഷൻ ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും പരാതിയിൽ പറയുന്നു
  • കളക്ടർ, പോലീസ് മേധാവി, ട്രാൻസ്‌പോർട്ട് ഓഫീസർ എന്നിവർക്കാണ് കെ എസ് യു പരാതി നൽകിയത്.
  • തൻറെ ജീപ്പ് റാങ്ക്ളറിലായിരുന്നു ജോജു എത്തിയത്
Joju George: തേയിലക്കാടുകൾക്കിടിയിലൂടെ ഓഫ് റോഡ്‌, നടൻ ജോജു ജോർജിനെതിരെ പരാതി നൽകി കെ എസ് യു

ഇടുക്കി: തേയിലക്കാടുകൾക്കിടിയിലൂടെ ഓഫ് റോഡ്‌ റേസിങ്ങ് നടത്തിയതിന് നടൻ ജോജു ജോർജ്ജിനെതിരെ കെ എസ് യു വിൻറെ പരാതി. കഴിഞ്ഞ ദിവസം വാഗമണ്ണിൽ സംഘടിപ്പിച്ച ഓഫ് റോഡ് റേസിങ്ങ് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ചാണ് കെ എസ് യു അധികൃതർക്ക് പരാതി നൽകിയത്. ഇത് പ്ലാൻറേഷൻ ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും പരാതിയിൽ പറയുന്നു.

ഇടുക്കി ജില്ലാ കളക്ടർ, ജില്ലാ പോലീസ് മേധാവി, ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസർ എന്നിവർക്കാണ് കെ എസ് യു പരാതി നൽകിയത്. വാഗമൺ എം.എം.ജെ എസ്‌റ്റേറ്റിലായിരുന്നു ഓഫ് റോഡ്‌ റേസിങ്ങ്  ഇതിൻറെ വീഡിയോയും സാമൂഹിക മാധ്യമങ്ങളിൽ ഇതിനോടകം വൈറലായിരുന്നു. 

ALSO READ: Joju George Off Roading: ജീപ്പ് റാംഗ്ളറിൽ ജോജുവും ബിനു പപ്പുവും; മാസ്സ് ഓഫ് റോഡിങ്ങ്‌ എന്ന് പറഞ്ഞാൽ പോര

തൻറെ ജീപ്പ് റാങ്ക്ളറിലായിരുന്നു ജോജു എത്തിയത്.  നിരവധി പേരാണ് ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ കണ്ടത്. നടൻ ബിനു പപ്പുവും ജോജുവിനൊപ്പം വാഹനത്തിലുണ്ടായിരുന്നു.  മത്സരം നടന്നയിടം കൃഷിക്ക് മാത്രമെ ഉപയോഗിക്കാവൂ എന്നാണ് ചട്ടമെന്ന് കെ എസ് യു പരാതിയിൽ പറയുന്നുണ്ട്.

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by jeepz__ (@offroaders_kerala_)

 

അതേസമയം നേരക്കെ ഇന്ധന വില വർധനക്കെതിരെ നടത്തിയ സമരത്തിലുള്ള ജോജുവിൻറെ പ്രതികരണമാണ് ഇത്തരമൊരു പരാതിക്ക് കാരണമെന്നും ഒരു വിഭാഗം ആരോപിക്കുന്നുണ്ട്. പരാതി സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ ലഭ്യമല്ല.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

Trending News