ഭിന്നശേഷിക്കാരുടെ ജോലി സംവരണം: കരട് റിപ്പോർട്ട് പ്രസിദ്ധീകരിച്ചു; ജനാഭിപ്രായം തേടുന്നതായി മന്ത്രി ഡോ. ആർ ബിന്ദു

നാഷണൽ ഇൻസ്റ്റിറ്റൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹയറിംഗ് (നിഷ്) ഉം സാമൂഹ്യനീതി വകുപ്പും ചേർന്നാണ്  പരിശോധന പൂർത്തിയാക്കിയത്

Written by - Zee Malayalam News Desk | Last Updated : Jul 19, 2022, 02:29 PM IST
  • സർക്കാർ വകുപ്പുകളിലെ പ്രവേശന തസ്തികകളുടെ പ്രാരംഭ പരിശോധന പൂർത്തിയായി
  • പൊതുജനങ്ങൾക്കോ സംഘടനകൾക്കോ ഉള്ള ഏതഭിപ്രായവും രേഖപ്പെടുത്താൻ അവസരം നൽകുകയാണെന്ന് മന്ത്രി പറഞ്ഞു
ഭിന്നശേഷിക്കാരുടെ ജോലി സംവരണം: കരട് റിപ്പോർട്ട്  പ്രസിദ്ധീകരിച്ചു; ജനാഭിപ്രായം തേടുന്നതായി മന്ത്രി ഡോ. ആർ ബിന്ദു

ഭിന്നശേഷിക്കാരുടെ ജോലി സംവരണം സംബന്ധിച്ച കരട് റിപ്പോർട്ട് പ്രസിദ്ധീകരിച്ചതായി ഉന്നതവിദ്യാഭ്യാസ - സാമൂഹ്യനീതി മന്ത്രി ഡോ.ആർ.ബിന്ദു അറിയിച്ചു. പൊതുജനങ്ങൾക്കോ സംഘടനകൾക്കോ ഉള്ള ഏതഭിപ്രായവും രേഖപ്പെടുത്താൻ അവസരം നൽകുകയാണെന്ന് മന്ത്രി പറഞ്ഞു. 

2016 ലെ ഭിന്നശേഷി അവകാശ നിയമത്തിൽ ഉറപ്പാക്കിയിട്ടുള്ള ജോലിയിലെ സംവരണം ഭിന്നശേഷിക്കാർക്ക്  ഉറപ്പാക്കാൻ സർക്കാർ വകുപ്പുകളിലെ പ്രവേശന തസ്തികകളുടെ പ്രാരംഭ പരിശോധന പൂർത്തിയായി. നാഷണൽ ഇൻസ്റ്റിറ്റൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹയറിംഗ് (നിഷ്) ഉം സാമൂഹ്യനീതി വകുപ്പും ചേർന്നാണ്  പരിശോധന പൂർത്തിയാക്കിയത്.

തസ്തികകളിൽ ചുമതലകൾ നിർവഹിക്കുന്നതിന് ആവശ്യമായ ശാരീരികവും പ്രവർത്തനപരവുമായ ആവശ്യകതകൾ പരിശോധിച്ച് തയ്യാറാക്കിയ കരടാണ് പൊതുജനാഭിപ്രായത്തിനായി പ്രസിദ്ധീകരിച്ചിരിക്കുന്നത്. www.sjd.kerala.gov.in , www.nish.ac.in എന്നീ വെബ് സൈറ്റുകളിൽ പൊതുജനങ്ങൾക്ക് വിവരങ്ങൾ  പരിശോധിക്കാം.

 rpnish@nish.ac.in എന്ന മെയിലിലോ ആർ.പി.ഡബ്ല്യു.ഡി പ്രോജക്റ്റ്, നാഷണൽ ഇൻസ്റ്റിറ്ട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ് (നിഷ്), ശ്രീകാര്യം പി.ഒ., തിരുവനന്തപുരം-695017 എന്ന വിലാസത്തിൽ തപാലായോ ജൂലൈ 24 വൈകിട്ട്  5 മണി വരെ അറിയിക്കാം - മന്ത്രി ഡോ.ആർ.ബിന്ദു വാർത്താക്കുറിപ്പിൽ അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 
 

 

Trending News