Jesna Missing Case: അമിത് ഷായെ സമീപിക്കാന്‍ പിതാവ്, നിവേദനം യുവമോര്‍ച്ച ദേശീയ സെക്രട്ടറിക്ക് കൈമാറി

  ജെസ്‌ന മരിയയുടെ തിരോധാനം സംബന്ധിച്ച അന്വേഷണം കേന്ദ്ര ഏജന്‍സികള്‍ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് പിതാവ്  ജെയിംസ് ജോസഫ്...

Written by - Zee Malayalam News Desk | Last Updated : Jan 20, 2021, 04:30 PM IST
  • ജെസ്‌ന മരിയയുടെ തിരോധാനം സംബന്ധിച്ച അന്വേഷണം കേന്ദ്ര ഏജന്‍സികള്‍ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് പിതാവ് ജെയിംസ് ജോസഫ്...
  • ഇതുസംബന്ധിച്ച പ്രധാനമന്ത്രിക്കും ( PM Modi) കേന്ദ്ര ആഭ്യന്തരമന്ത്രിക്കും (Amit Shah) സമര്‍പ്പിക്കാനുള്ള നിവേദനം അദ്ദേഹം യുവമോര്‍ച്ച ( Yuva Morcha) ദേശീയ സെക്രട്ടറി അനൂപ് ആന്‍റണിക്ക് കൈമാറി.
  • കാഞ്ഞിരപ്പള്ളി രൂപതാ മെത്രാന്‍ മാര്‍ മാത്യു അറയ്ക്കലിന്‍റെ സാന്നിധ്യത്തിലായിരുന്നു നിവേദനം കൈമാറിയത്.
Jesna Missing Case: അമിത് ഷായെ സമീപിക്കാന്‍ പിതാവ്, നിവേദനം യുവമോര്‍ച്ച ദേശീയ സെക്രട്ടറിക്ക് കൈമാറി

കാഞ്ഞിരപ്പള്ളി:  ജെസ്‌ന മരിയയുടെ തിരോധാനം സംബന്ധിച്ച അന്വേഷണം കേന്ദ്ര ഏജന്‍സികള്‍ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് പിതാവ്  ജെയിംസ് ജോസഫ്...

ഇതുസംബന്ധിച്ച പ്രധാനമന്ത്രിക്കും  ( PM Modi) കേന്ദ്ര ആഭ്യന്തരമന്ത്രിക്കും  (Amit Shah) സമര്‍പ്പിക്കാനുള്ള നിവേദനം  അദ്ദേഹം യുവമോര്‍ച്ച (Yuva Morcha) ദേശീയ സെക്രട്ടറി അനൂപ് ആന്‍റണിക്ക് കൈമാറി.  കാഞ്ഞിരപ്പള്ളി രൂപതാ മെത്രാന്‍ മാര്‍ മാത്യു അറയ്ക്കലിന്‍റെ സാന്നിധ്യത്തിലായിരുന്നു നിവേദനം കൈമാറിയത്.

ജെസ്‌നയുടെ (Jesna) തിരോധാനവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പ്രചരിക്കുന്നത് വെറും  അഭ്യൂഹങ്ങള്‍ മാത്രമാണ്, 
കേരളാ സര്‍ക്കാരിന്‍റെയും ക്രൈംബ്രാഞ്ചിന്‍റെയും  (Crime  Branch) അന്വേഷണത്തില്‍ വിശ്വാസമില്ല എന്നും   ജെസ്‌ന യുടെ പിതാവ് പറഞ്ഞു. ജെസ്‌ന ജീവിച്ചിരിപ്പുണ്ട് എന്നു പറയുന്നതല്ലാതെ വ്യക്തമായ സൂചനയും  സര്‍ക്കാര്‍ നല്‍കുന്നില്ല. സംസ്ഥാന സര്‍ക്കാരിനെ കൊണ്ട് ഒന്നും ചെയ്യാന്‍ കഴിയില്ല എന്നതു കൊണ്ടാണ് കേന്ദ്രത്തെ സമീപിക്കുന്നതെന്നും ജെയിംസ് പറഞ്ഞു.

ജെസ്‌നയെ കാണാതായി മൂന്നു വര്‍ഷത്തോടടുക്കുന്നു. എന്നാല്‍ സംഭവത്തെപ്പറ്റി ഒരു വ്യക്തത കൈവരുത്താന്‍ കേരളാ സര്‍ക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് മാര്‍ മാത്യു അറയ്ക്കല്‍ പറഞ്ഞു. അനേഷണവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍  ജെസ്‌നയെ  അവിടെ കണ്ടു ഇവിടെ കണ്ടു എന്നു പറയുന്നതല്ലാതെ കൃത്യമായ അന്വേഷണം നടത്താന്‍  ബന്ധപ്പെട്ടവര്‍ക്ക് കഴിഞ്ഞിട്ടില്ല എന്നും  അദ്ദേഹം പറഞ്ഞു.

യഥാര്‍ഥത്തില്‍ ഇതൊരു ജസ്‌നയുടെ മാത്രം പ്രശ്‌നമല്ല. ഇതു പോലെ നൂറുകണക്കിന് കുട്ടികളുടെയും മാതാപിതാക്കളുടെയും പ്രശ്‌നമാണ്. അതു കൊണ്ട് ഇതേപ്പറ്റി വ്യക്തമായ പഠനം നടത്താന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തയാറാകണമെന്നും അറയ്ക്കല്‍ പിതാവ്  ആവശ്യപ്പെട്ടു.

അതേസമയം, ജെസ്‌നയുടെ കുടുംബം മാത്രമല്ല, കേരള സമൂഹം ഒട്ടാകെയും സത്യാവസ്ഥ പുറത്തുവരാന്‍ കാത്തിരിക്കുകയാണെന്ന് യുവമോര്‍ച്ച ദേശീയ സെക്രട്ടറി അനൂപ് ആന്‍റണി പറഞ്ഞു. ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജിതമായി മുന്നോട്ടു പോയെങ്കിലും ജെസ്‌ന എവിടെയാണെന്ന് സത്യം പുറത്തു കൊണ്ടു വരാന്‍ അന്വേഷണ സംഘത്തിന് ഇതുവരെ സാധിച്ചിട്ടില്ല. 

കേരളത്തില്‍ ഇത്തരം തിരോധാനങ്ങള്‍ നടക്കുന്നുവെന്ന്  NIA അടക്കമുളള അന്വേഷണ ഏജന്‍സികള്‍ പറയുന്നു. അന്വേഷണ ഉദ്യോഗസ്ഥരും  ജെസ്‌ന മതപഠന കേന്ദ്രത്തിലെത്തിയേക്കാമെന്ന് സൂചന നല്‍കുന്നു. എന്നാല്‍,  സത്യം പുറത്തു കൊണ്ടു വരേണ്ടത് സമൂഹത്തിന്‍റെ ആവശ്യമാണ്. ദേശീയ സുരക്ഷ കൂടി മുന്നില്‍ കണ്ടുള്ള അന്വേഷണമാണ് ആവശ്യം. കേരളത്തിന് പുറത്തേക്കും വിപുലമായ അന്വേഷണം ഉണ്ടാകണമെങ്കില്‍ ഒരു കേന്ദ്രഏജന്‍സി തന്നെ വരണം. ഈ വിഷയത്തില്‍ പ്രധാനമന്ത്രിയും കേന്ദ്രവും ഇടപെടുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും അനൂപ് പറഞ്ഞു.

കൊല്ലം ക്രൈംബ്രാഞ്ചിന്‍റെ ചുമതല കൂടി വഹിച്ചിരുന്ന, പത്തനംതിട്ട എസ്‌പിയായ കെ ജി സൈമണ്‍ വിരമിക്കുന്നതിന് മുന്‍പ് ജെസ്നയെ കണ്ടെത്തുമെന്ന് ആറു മാസം മുമ്പ് ക്രൈംബ്രാഞ്ച് ഡയറക്ടര്‍ ആയിരുന്ന ടോമിന്‍ ജെ തച്ചങ്കരി പറഞ്ഞിരുന്നു. എന്നാല്‍, കെ ജി സൈമണ്‍ ഡിസംബര്‍ 31ന് വിരമിച്ചപ്പോഴും ഇതുണ്ടായില്ല. സൈമണ്‍ പടിയിറങ്ങുമ്പോഴും ജെസ്‌നയെ ഉടന്‍ കണ്ടെത്തുമെന്ന് പറഞ്ഞെങ്കിലും അതും ഉണ്ടായില്ല. 

Also read: ജസ്ന ജീവനോടെയുണ്ടോ? പൊലീസ് നിർണ്ണായക തീരുമാനത്തിലെത്തിയെന്ന് സൂചന

തിരോധാന കേസ് ആദ്യം അന്വേഷിച്ചത് ലോക്കല്‍  പോലീസാണ്. അവര്‍ക്ക് യാതൊരു തുമ്പും  കിട്ടിയിട്ടില്ല. ആരെയും സംശയവുമില്ല. പിന്നാലെ ക്രൈംബ്രാഞ്ച് ഏറ്റെടുത്തു.കാര്യമായ കണ്ടെത്തലുകള്‍   ക്രൈംബ്രാഞ്ചിനും  കഴിഞ്ഞിട്ടില്ല. പത്തനംതിട്ട ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി മുഹമ്മദ് കബീര്‍ റാവുത്തറാണ് അന്വേഷണ ഉദ്യോഗസ്ഥന്‍. സൈമണിന് (K.G.Simon) കേസിന്‍റെ  മേല്‍നോട്ടം മാത്രമാണുണ്ടായിരുന്നത്.

പത്തനംതിട്ട മുക്കൂട്ടുതറ സ്വദേശിയായ ജെസ്‌ന മരിയ ജെയിംസിനെ 2018 മാർച്ച് 22നാണ് കാണാതാകുന്നത്. കാഞ്ഞിരപ്പള്ളി എസ്‌ഡി കോളേജിൽ രണ്ടാം വർഷ ബിരുദ വിദ്യാർഥിനി ആയിരുന്നു ജെസ്‌ന. അന്നേ ദിവസം രാവിലെ ബന്ധുവീട്ടിലേക്ക് എന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ ജെസ്‌നയെ പിന്നീട്  കാണാതാവുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News