Road Accident: പൊൻകുന്നത്ത് ജീപ്പും ഓട്ടോയും കൂട്ടിയിടിച്ച് മൂന്നു മരണം; 2 പേരുടെ നില ഗുരുതരം!

Road Accident In Ponkunnam: മരിച്ചവരില്‍ ഒരാള്‍ തിടനാട് സ്വദേശി ആനന്ദ് ആണെന്ന് പോലീസ് പറഞ്ഞു. മറ്റു രണ്ടു പേരെ തിരിച്ചറിഞ്ഞിട്ടില്ല. 

Written by - Ajitha Kumari | Last Updated : Oct 19, 2023, 06:11 AM IST
  • പൊൻകുന്നത്ത് ജീപ്പും ഓട്ടോയും കൂട്ടിയിടിച്ച് മൂന്നു മരണം
  • മരിച്ചത് ഓട്ടോയിലുണ്ടായിരുന്ന യുവാക്കളാണ്
  • അഞ്ചു പേര്‍ സഞ്ചരിച്ച ഓട്ടോറിക്ഷയായിരുന്നു അപകടത്തില്‍പ്പെട്ടത്
Road Accident: പൊൻകുന്നത്ത് ജീപ്പും ഓട്ടോയും കൂട്ടിയിടിച്ച് മൂന്നു മരണം; 2 പേരുടെ നില ഗുരുതരം!

കോട്ടയം: പൊന്‍കുന്നം കൊപ്രാക്കളം ജംഗ്ഷനില്‍ ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്നു മരണം.  മരിച്ചത് ഓട്ടോയിലുണ്ടായിരുന്ന യുവാക്കളാണ്. 

Also Read: Koduvally Accident: കോഴിക്കോട് റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് അപകടം; മരണം മൂന്നായി

മരിച്ചവരില്‍ ഒരാള്‍ തിടനാട് സ്വദേശി ആനന്ദ് ആണെന്ന് പോലീസ് പറഞ്ഞു. മറ്റു രണ്ടു പേരെ തിരിച്ചറിഞ്ഞിട്ടില്ല. അഞ്ചു പേര്‍ സഞ്ചരിച്ച ഓട്ടോറിക്ഷയായിരുന്നു അപകടത്തില്‍പ്പെട്ടത്. ഗുരുതരമായി പരുക്കേറ്റ രണ്ടു പേരെ പരുക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

Also Read: Jupiter Favorite Zodiac Sign: വ്യാഴത്തിന് പ്രിയം ഈ രാശിക്കാരോട്, നൽകും വൻ സമ്പൽസമൃദ്ധി!

ഇതിനിടെ കഴിഞ്ഞ ശനിയാഴ്ച കോഴിക്കോട് കൊടുവള്ളി വാവാട് റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ചുണ്ടായ അപകടത്തിൽ മൂന്നുപേർ മരിച്ചു. മരിച്ചത് മൂന്നും സ്ത്രീകളായിരുന്നു. വാവാട് പുതിയ ജാറത്തിന് സമീപത്തെ വിവാഹ വീട്ടില്‍ നിന്നും മടങ്ങുകയായിരുന്ന 5 സ്ത്രീകളെയാണ് റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ച് തെറിപ്പിച്ചത്. ഇവരിൽ കുളങ്ങരക്കണ്ടിയില്‍ മറിയ, കുളങ്ങരകണ്ടിയില്‍ ഫിദ എന്നിവർ ചികിത്സയിലാണ്. റോഡ് മുറിച്ചു കടക്കുമ്പോള്‍ കൊടുവള്ളി ഭാഗത്ത് നിന്ന് താമരശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്ന കാര്‍ ഇടിക്കുകയായിരുന്നു. കാറിൽ വയനാട്ടിലേക്ക് പോവുകയായിരുന്ന മലപ്പുറം സ്വദേശികളാണ് ഉണ്ടായിരുന്നത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News